Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുറമേ പുഞ്ചിരിക്കും, ഉള്ളില്‍ ദുഷ്ടചിന്ത; പേടിക്കണം ഈ 5 രാശികളിലുള്ളവരെ
ആളുകള്‍ക്ക് പലതരം സ്വഭാവമുണ്ടാകുക സ്വാഭാവികമാണ്. ചിലര്‍ പഞ്ചപ്പാവമായിരിക്കും, ഉള്ളിലൊന്നും ഇല്ലാത്തവര്‍. ചിലര്‍ സൂത്രശാലികള്‍ ആയിരിക്കും, തഞ്ചത്തില്‍ തങ്ങളുടെ കാര്യങ്ങള്‍ നടത്തിയെടുക്കുന്നവര്. ചിലര്‍ വെട്ടെന്ന് മുറി രണ്ട് പ്രകൃതക്കാരായിരിക്കും, അവര്‍ ഉള്ളിലുള്ളത് ഒരു മറയുമില്ലാതെ പ്രകടിപ്പിക്കും. എന്നാല്‍ മറ്റൊരുകൂട്ടരുണ്ട്, ഉള്ളില്‍ ദുഷ്ടത്തരം ഉള്ളവര്‍. പുറമേ പുഞ്ചരിക്കുകയും സഹായിക്കുന്നതായി നടിക്കുകയുമൊക്കെ ചെയ്താലും അവരുടെ ഉള്ളില്‍ ചില ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടാകും. അവര്‍ അവരുടെ കാര്യം മാത്രമേ നോക്കൂ. അതിനായി എന്തും ചെയ്തെന്നും വരും. പക്ഷേ എത്ര മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും അവരുടെയുള്ളിലെ ദുഷ്ടത്തരം പലപ്പോഴും പുറത്തുചാടുകയും ചെയ്യും. അങ്ങനെയുള്ള ഒരാളെയെങ്കിലും നിങ്ങള്‍ക്ക് അറിയാമായിരിക്കും.

ദുഷ്ടത്തരം കൈമുതലായവര്‍ ഏത് രാശിക്കാര്‍
ആളുകളുടെ സ്വഭാവത്തെ അവരുടെ രാശികളുമായി ചേര്‍ത്ത് പറയാറുണ്ട്. അതായത് ഓരോ രാശികളിലും ജനിച്ചവര്‍ക്ക് സവിശേഷമായ ഒരു സ്വഭാവമുണ്ടായിരിക്കും എന്ന്. അവരുടെ രാശി ഗ്രഹത്തിന്റെയും ആ രാശിക്ക് മേല്‍ മറ്റ് ഗ്രഹങ്ങളുടെ സ്വാധീനത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ് അത്തരത്തില്‍ പൊതുവായ സ്വഭാവങ്ങള്‍ ഓരോ രാശികള്‍ക്കും കല്‍പ്പിക്കുന്നത്. എന്നാല്‍ അത് പൂര്‍ണ്ണമായി ശരിയായിക്കൊള്ളണമെന്നുമില്ല. വേദജ്യോതിഷ പ്രകാരം ഉള്ളില്‍ ദുഷ്ടചിന്തകളോ വക്രബുദ്ധിയോ തന്റേതായ ശരിയോ കൊണ്ടുനടക്കുന്നവര്‍ ചില പ്രത്യേക രാശികളില് ജനിച്ചവരുടെ പ്രത്യേകതയാണെന്ന് പറയുന്നു. ആ രാശികള്‍ ഏതാണെന്നും അവരുടെ സ്വഭാവസവിശേഷതകള്‍ എന്താണെന്നും അറിയാം.
വൃശ്ചികം
നിഗൂഢ മനസ്സിനുടമകള്‍ ആണ് വൃശ്ചികം രാശിക്കാര്‍. ആര്‍ക്കും പെട്ടെന്ന് പിടികിട്ടാത്ത പ്രകൃതം. ഏറ്റവും പേടിക്കേണ്ട ആളുകള്‍ ഈ രാശിയിലാണെന്നാണ് ജ്യോതിഷം പറയുന്നത്. കാരണം ഇഷ്ടമില്ലാത്തവരെ എന്തുചെയ്യാനും ഇവര്‍ മടിക്കില്ല. ദേഹോപദ്രവം തന്നെയാകണമെന്നില്ല, ഇഷ്ടമില്ലാത്തവരെ മാനസികമായി മുറിവേല്‍പ്പിക്കാനും ഇവര്‍ക്ക് മടിയില്ല. വളരെ തന്ത്രശാലികളും വക്രബുദ്ധിയുള്ളവരും അപകടകാരികളും ആണ് ഇവരെന്ന് രാശിവശാല്‍ പറയാറുണ്ട്. തന്നെ വിലകല്പ്പിക്കാത്തവരെയും തനിക്ക് എതിരെ നില്‍ക്കുന്നവരെയും ഇല്ലാതാക്കാനും വളരെ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പോലും ഇവര്‍ പദ്ധതിയിട്ടേക്കും.
ചിങ്ങം
വൃശ്ചികം കഴിഞ്ഞാല്‍ ദുഷ്ടതയില്‍ മുന്നില്‍ ചിങ്ങം രാശിക്കാരാണ്. അവര്‍ ആഗ്രഹിക്കുന്ന ശ്രദ്ധയും സ്വീകാര്യതയും കിട്ടാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് ഈ രാശിയില്‍ ഉള്ളവരെന്ന് ജ്യോതിഷം പറയുന്നു. അവരുടെ മനസ്സിലെ ചിന്തകള്‍ ചിലപ്പോള്‍ ക്രൂരവും പൈശാചികവുമാകാറുണ്ട്. എതിരെ നില്‍ക്കുന്നവരെ തകര്‍ക്കാന്‍ അങ്ങേയറ്റം നാശോന്മുഖമായ കാര്യങ്ങള്‍ ഇവര്‍ പദ്ധതിയിടും. പ്രശസ്തരാകാനുള്ള ഒരു അവസരവും ഈ രാശിക്കാര്‍ നഷ്ടമാക്കാറില്ല.
കന്നി
സൂക്ഷ്മമായ ചിന്താശേഷിയും അപഗ്രഥന ശേഷിയും കൊണ്ട് ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ ആരും ചിന്തിക്കാത്ത വഴികളിലൂടെ ചിന്തിക്കുന്നവര്‍ ചിലപ്പോള്‍ കന്നിരാശിയില്‍ പെട്ടവരാകാമെന്ന് ജ്യോതിഷം പറയുന്നു. ഇരട്ടമുഖമുള്ള ഇവര്‍ അമാനുഷികമായി ചിന്തിച്ചേക്കും. മറ്റുള്ളവര്‍ക്ക് മുമ്പില്‍ വളരെ സ്വീകാര്യതയും മാന്യതയും നടിച്ച് അവരെ വെട്ടിവീഴ്ത്താന്‍ പദ്ധതിയിടുന്നവരാണ് ഇവര്‍.
മേടം
കോപത്തില്‍ മുന്നിലാണ് മേടം രാശിക്കാര്‍. മറ്റുള്ളവരെ പ്രതിരോധിക്കാനും തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ തര്‍ക്കിച്ച് നിലംപരിശാക്കാനും മേടം രാശിക്കാര്‍ക്ക് സവിശേഷമായ കഴിവുണ്ട്. തങ്ങള്‍ക്ക് കിട്ടേണ്ട ശ്രദ്ധയും അംഗീകാരവും മറ്റൊരാള്‍ കൊണ്ടുപോകുന്നത് മേടം രാശിക്കാര്‍ക്ക് സഹിക്കില്ല. തങ്ങളേക്കാള്‍ കഴിവുള്ളവരാണ് അവരെന്ന് സമ്മതിക്കാന്‍ ഇവരെക്കൊണ്ട് സാധിക്കില്ല. അതുകൊണ്ട് അവരുടെ സ്വീകാര്യത നശിപ്പിക്കാനും മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവരെ നാണം കെടുത്താനും മാനഹാനി ചെയ്യാനും ഇവര്‍ പദ്ധതികള്‍ തയ്യാറാക്കും.
ഇടവം
കര്‍ക്കശ സ്വഭാവക്കാരും പിടിവാശിക്കാരും മറ്റാരെയും പരിഗണിക്കാത്തവരും ആണ് ഇടവം രാശിക്കാര്‍. അവര്‍ ഒരു കാര്യവും നിസ്സാരമായി വിടില്ല. ക്രിമിനല്‍ ബുദ്ധിയില്‍ ഈ രാശിയിലുള്ളവര്‍ മുമ്പിലാണെന്ന് ജ്യോതിഷം പറയുന്നു. എതിരാളികള്‍ക്ക് മാത്രമല്ല, തങ്ങള്‍ക്കും അപകടകരമായതാണെങ്കില് പോലും അത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇടവം രാശിക്കാര്‍ ശ്രമിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications