Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഒരിക്കലും ചേരാന്‍ പാടില്ലാത്ത ഗ്രഹങ്ങള്‍ ഏപ്രില്‍ മാസം ഒന്നിക്കുന്നു; ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക
Birth star: ഏപ്രില്‍ മാസം ഏതെല്ലാം ഗ്രഹങ്ങള്‍ ഏതെല്ലാം രാശിയില്‍ സംക്രമണം നടത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യവും നിര്‍ണ്ണയിക്കപ്പെടുന്നത്. ഗ്രഹങ്ങള്‍ രാശി മാറുന്നതിനനുസരിച്ചും, നക്ഷത്രം മാറുമ്പോഴും, അതുപോലെ, ചേരാന്‍ പാടില്ലാത്ത ഗ്രങ്ങള്‍ തമ്മില്‍ ചേരുമ്പോഴുമെല്ലാം ചില നക്ഷത്രക്കാരില്‍ ദോഷം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.

അത്തരം പ്രതിഭാസമാണ് ഏപ്രില്‍ മാസം നടക്കാന്‍ പോകുന്നത്. ചേരാന്‍ പാടില്ലാത്ത ഗ്രഹങ്ങള്‍ ഒന്നിക്കുന്ന മാസം കൂടിയാണ് ഏപ്രില്‍ മാസം. ശനിയും ബുധനും, ശനിയും ശുക്രനും, ശുക്രനും ചൊവ്വയും ഏപ്രില്‍ മാസത്തില്‍ ഒരേ രാശിയില്‍ അല്ലെങ്കില്‍ നക്ഷത്ത്രില്‍ ഒന്നിക്കുകയാണ്. ഇത് മൂലം ഏതെല്ലാം നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ ഉണ്ടാകുമെന്നും, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.
ശനി- ബുധന്‍
ശനി നിലവില്‍ പൂരുരുട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നക്ഷത്ര സമൂഹത്തിലേയ്ക്ക് ഏപ്രില്‍ മൂന്നാം തീയ്യതി ബുധനും എത്തുന്നു. ബുധനും ശനിയും ഒരേ നക്ഷത്രത്തില്‍ വസിക്കുന്നത് ചില നക്ഷത്രക്കാരെ ദോഷകരമായി ബാധിക്കുന്നതാണ്. പ്രത്യേകിച്ച്, ചിങ്ങം, വൃശ്ചികം, മകരം രാശികളില് വരുന്ന മകം, പൂരം, ഉത്രം, വിശാഖം, അനിഴം, തൃക്കേട്ട, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നാളുകാര്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകള്‍ അനവധി നേരിടേണ്ടതായി വന്നേക്കാം. മാനസിക വിഷമം വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം. സഹായിക്കാമെന്ന് പറഞ്ഞ പലരും ചതിക്കാന്‍ സാധ്യത. അതിനാല്‍, അമിതമായി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക. സ്വന്തമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കുക. പണം കയ്യില്‍ നിന്നും അമിതമായി ചിലവാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
സൂര്യന്- ശുക്രന്- ശനി
ഏപ്രില്‍ മാസം മീനം രാശിയില്‍ സൂര്യനും ശുക്രനും ഒന്നിക്കുകയാണ്. മീനത്തിലാണ് ശനിയും നിലനില്‍ക്കുന്നത്. ശുക്രന് ഭാഗ്യങ്ങളുടെ ദേവനാണ്. ശനി കര്മ്മദേവനും. ഇരു ഗ്രഹങ്ങളും ഒന്നിക്കുന്നത് ചില നക്ഷത്രക്കാരില്‍ ദോഷങ്ങള്‍ കടുപ്പിക്കുന്നതാണ്. ഏപ്രില്‍ മാസം 14 വരെ ഈ സംയോഗം നിലനില്‍ക്കുന്നതാണ്. ഏപ്രില്‍ 14ന് സൂര്യന് മേടത്തില് പ്രവേശിക്കുമ്പോള്‍ ദോഷങ്ങളും കുറയുന്നതാണ്. മൂന്ന് ഗ്രഹങ്ങളും ഒരു രാശിയില്‍ ഏപ്രില്‍ 14 വരെ നിലനില്‍ക്കുന്നതിനാല്‍, മീനം, തുലാം, ധനു രാശിയില്‍ വരുന്ന നക്ഷത്രക്കാരായ പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി, ചിത്തിര, ചോതി, വിശാഖം, മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രക്കാര്‍ സൂക്ഷിക്കുക. ഈ നക്ഷത്രക്കാരില്‍ ശാരീരിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ധാര്‍മികത കുറയാനും സാധ്യത.
ശുക്രന്- ചൊവ്വ
മെയ് 31 വരെ ശുക്രന് മീനം രാശിയില്‍ തുടരുന്നതാണ്. ജൂണ്‍ 29 വരെ ചൊവ്വയും മീനം രാശിയില്‍ നിലനില്‍ക്കുന്നതാണ്. ഈ ഗ്രഹങ്ങള്‍ രാശിമാറ്റം നടത്തുന്നതുവരെ ഒന്നിച്ച് ഒരേ രാശിയില്‍ നിലനില്‍ക്കുന്നതിനാല്‍ ചില നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച്സ കുംഭം, മീനം രാശിയികളില് വരുന്ന അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാര്‍ സൂക്ഷിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാന്‍ സാധ്യത. ജോലി സ്ഥലത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. വിചാരിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications