Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മാര്‍ച്ച് പോലെ ദുരന്തമാകില്ല ഏപ്രില്‍, ഈ മാസം ആശ്വാസം തേടിയെത്തുന്ന നാളുകാര്‍
Zodiac Signs to See Changes in April: ഏപ്രില്‍ മാസം പലതരം മാറ്റങ്ങളും പ്രപഞ്ചത്തില്‍ ഉണ്ടാകുന്നുണ്ട്. ചില ഗ്രഹങ്ങളുടെ രാശിമാറ്റവും നക്ഷത്രമാറ്റവുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇത് എല്ലാ രാശികളിലും ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ നല്കുന്ന സമയമാണ്. എന്തായാലും ചില രാശികളില് ജനിച്ചവര്‍ക്ക് മാര്‍ച്ച് പോലെ വലിയ പ്രതിസന്ധി സൃഷ്ടിക്കില്ല ഏപ്രില്‍ എന്നാണ് ജ്യോതിഷ പ്രവചനങ്ങള്‍.

ഈ മാസം നമുക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. എപ്രിലില്‍ ചെയ്യാനുള്ള ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുകയും പൂര്‍ത്തിയാക്കാനുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും നല്ല അനുഭവങ്ങള്‍ക്ക് സാക്ഷിയാകുകയും ചെയ്യുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
എപ്രില്‍ 20 വരെ ഇടവം രാശിക്കാര്‍ക്ക് സൂര്യസംക്രമണത്തിന്റെ സ്വാധീനം അനുഭവപ്പെടും. പ്രത്യേകിച്ച് സൂര്യനില്‍ നിന്നുള്ള ശക്തമായ ഊര്‍ജം ഇവരെ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കും. ഉപബോധതലത്തില്‍, അബോധാവസ്ഥ വിട്ട് ബോധത്തിലേക്ക് എത്താന്‍ ഇവര്‍ക്കാകും. ചില കാര്യങ്ങള്‍ അംഗീകരിക്കുകയും ചിലതിന് കീഴടങ്ങുകയും ചെയ്യുന്നത് കാലത്തിന്റെ അനിവാര്യതയാണ്. നിങ്ങളുടെ ആത്മാവിന് വിശ്രമവും ആത്മപരിശോധനയും സ്വയം മന്ദതയും ഇപ്പോള്‍ ആവശ്യമാണ്. പല വെല്ലുവിളികളും മറികടന്നാണ് ഇടവം രാശിക്കാര്‍ നില്‍ക്കുന്നത്. പ്രപഞ്ചം നിങ്ങളുടെ കഷ്ടപ്പാടെല്ലാം തിരിച്ചറിയും. നിങ്ങള്‍ക്കുള്ളിലെ ഊര്‍ജവും പുണ്യവും തിരിച്ചറിയേണ്ട സമയമാണിത്.
ദേഷ്യം, നിരാശ, അസ്വസ്ഥത എന്നിവ വെടിയുക. പകയും കോപവും നിങ്ങള്‍ക്ക് വേദനയും നഷ്ടവും മാത്രമാണ് നല്‍കുക. ഓരോ ദിവസം പോകുന്തോറും നിങ്ങള്‍ക്ക് മുമ്പിലെ വെളിച്ചം കൂടുതല്‍ വലുതായി വരും. ആഗ്രഹിക്കുന്ന ആശ്വാസം ലഭിക്കണമെങ്കില്‍ ഉള്ളിലുള്ള ചിലത് പുറത്തേക്ക് ഒഴുക്കണം. വിഷമിക്കുന്നതോ അസ്വസ്ഥപ്പെടുത്തുന്നതോ ആയ കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുക. പ്രായോഗികതയില്‍ മുന്നിലുള്ള, ഇടവം രാശിക്കാര്‍ക്ക് ജീവിതവിജയം നേടാന്‍ അവസരങ്ങളും മാറ്റങ്ങളും കൃത്യമായി തിരച്ചറിയേണ്ടതുണ്ട്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് എപ്രിലില്‍ ഊര്‍ജം കുറയുന്നത് പോലെ തോന്നും. പക്ഷേ പേടിക്കേണ്ട. ഈ സമയം കാര്യങ്ങള്‍ അല്‍പ്പം പതുക്കെ, സമാധാനത്തോടെ ചെയ്യാം. നഷ്ടമോ പരാജയമോ ആയി ഇതിനെ കണക്കാക്കേണ്ടതില്ല.
മിഥുനം രാശിക്കാര്‍ ഏപ്രില്‍ തുടക്കം മുതല്‍ എപ്പോഴും ഓരോ കാര്യങ്ങളില്‍ സജീവരായിരിക്കണം. ഏപ്രില്‍ മധ്യത്തോടെ ക്രമേണയായി ജീവിതത്തില്‍ ആശ്വാസവും സമാധാനവും നിറയും. ആത്മീയമായും വൈകാരികമായും മടുപ്പ് തോന്നും. പക്ഷേ വിശ്വാസം കൈവിടാതിരിക്കുക. വേണ്ടാത്തതിനെ ജീവിതത്തില്‍ നിന്നും ഇറക്കിവിടുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
