Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ശുക്രന്റെ ശുഭസ്ഥാനം, ലക്ഷ്മീദേവിയുടെ കടാക്ഷം; ഇന്ന് ഭാഗ്യനേട്ടങ്ങള്‍ സ്വന്തമാക്കുന്ന 4 രാശി
ഏപ്രില്‍ 19 വെള്ളിയാഴ്ച ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയാണ്. ഈ ദിവസം കാമദ ഏകാദശി വ്രതം ആചരിക്കും. കൂടാതെ, ഇന്ന് ചന്ദ്രന് സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്ക് കടക്കാന്‍ പോകുന്നു. അതേ സമയം സൂര്യന്, ബുധന്‍, വ്യാഴം എന്നിവയുടെ സംയോജനവും മേടത്തില് രൂപപ്പെടുന്നു. കാമദ ഏകാദശി നാളില്‍ ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും ഇടയില്‍ വൃദ്ധിയോഗം, ധ്രുവയോഗം, രവിയോഗം, മകം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും രൂപം കൊള്ളുന്നു.
ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് കാമദ ഏകാദശി നാളില്‍ രൂപപ്പെടുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിയിലുള്ള ആളുകള്‍ക്ക് വളരെയധികം സന്തോഷവും സമൃദ്ധിയും അനുഭവപ്പെടുകയും കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ബലപ്പെടുകയും ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. ഏപ്രില്‍ 19ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം

മിഥുനം
ഏപ്രില്‍ 19 മിഥുന രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. മിഥുന രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ കഴിയും. ഒരു പുതിയ തുടക്കം കുറിക്കാനും നിങ്ങളുടെ ജോലിയില്‍ വിജയം നേടാനുമുള്ള സുവര്‍ണ്ണാവസരം നിങ്ങള്‍ക്ക് ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, അത് അവരെ വളരെയധികം സന്തോഷിപ്പിക്കും. ബിസിനസ്സ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഠിനമായി പരിശ്രമിക്കും. കുടുംബജീവിതം നല്ലതായി പുരോഗമിക്കും.
പരിഹാരം: വെള്ളിയാഴ്ച, 1.25 കിലോ അരി ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ കൈയില്‍ വയ്ക്കുക, തുടര്‍ന്ന് അഞ്ച് തവണ 'ഓം' എന്ന് ജപിക്കുക.
തുലാം
ഏപ്രില്‍ 19 തുലാം രാശിക്കാര്‍ക്ക് വളരെ ഗുണകരമാണ്. തുലാം രാശിക്കാര്‍ക്ക് വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതത്തില്‍ പുരോഗതിയും വിജയവും ലഭിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ആസ്വദിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ജോലിയുള്ളവര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ലാഭം ലഭിക്കും. ദൈനംദിന ജോലികള്‍ വളരെ ഉത്സാഹത്തോടെ ചെയ്യും. സഹോദരങ്ങളുടെ പിന്തുണയും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞളില്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ഇത് ചുവന്ന തുണിയില്‍ കെട്ടി സുരക്ഷിതമായോ അലമാരയിലോ സൂക്ഷിക്കുക.
വൃശ്ചികം
ഏപ്രില്‍ 19 വൃശ്ചിക രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് വലിയ സന്തോഷവും സമൃദ്ധിയും അനുഭവപ്പെടും, നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ പൂര്‍ണ്ണമായും സജീവമായിരിക്കും, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ധാരാളം സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനാകും. സാമ്പത്തിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനും നിങ്ങള്‍ പദ്ധതിയിടും.
പരിഹാരം: വെള്ളിയാഴ്ച ലക്ഷ്മീ ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ശംഖ്, അടക്ക, താമര മുതലായവ സമര്‍പ്പിച്ച് ലക്ഷ്മി ചാലിസ പാരായണം ചെയ്യുക.
മകരം
ഏപ്രില്‍ 19 മകരം രാശിക്കാര്‍ക്ക് ഒരു പ്രത്യേക ദിവസമാണ്. മകരം രാശിക്കാര്‍ക്ക് ഒരു പുതിയ തുടക്കം കുറിക്കാനുള്ള സുവര്‍ണ്ണാവസരം ലഭിക്കും, പ്രിയപ്പെട്ടവരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പ്രത്യേക സമ്മാനം ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഒരു അത്ഭുതകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും, അത് നിങ്ങളുടെ പങ്കാളിയുമായി നിങ്ങളെ കൂടുതല്‍ അടുപ്പിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. നിങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യവാനായി കാണപ്പെടും, അതിനാല്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലിയുള്ള ആളുകള്‍ക്ക് മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ടാകും. നല്ല സാമ്പത്തിക നേട്ടങ്ങള്‍ കൈവരുകയും ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പികയും ചെയ്യും. ഗാര്‍ഹിക അന്തരീക്ഷം സമാധാനപരമായിരിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സൂക്തം പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications