ധനു 2025: അശ്വതി - രേവതി സമ്പൂര്‍ണ നക്ഷത്രഫലം , കൃത്യം, സമഗ്രം നാള്‍ഫലം

ധനു മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ശനി മീനം രാശിയില്‍ പൂരുരുട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. വ്യാഴം അതിന്റെ വക്രഗതി സഞ്ചാരവും ഈ സമയം നടത്തുന്നു. രാഹുവും കേതുവും കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്നു. അത് മാത്രമല്ല ചൊവ്വ മാസം മുഴുവന്‍ ധനുരാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇത് മൗഢ്യത്തില്‍ തന്നെയാണ് തുടരുന്നത്.

ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങള്‍ക്കൊക്കെ ഈ കാലയളവില്‍ സ്ഥാനചലനമുണ്ടാകും. ഈ ഗ്രഹനില പ്രകാരം 27 നാളുകാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ചിലര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തും. അതോടൊപ്പം പല വിശേഷ ദിവസങ്ങളും ധനു മാസത്തില്‍ ഉണ്ടാവുന്നുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ധനു മാസത്തില്‍ കാത്തിരിക്കുന്നത് എന്ന് നോക്കാം.

Dhanu Month Horoscope
Photo Credit: Wise Generated

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വളരെയധികം ഗുണഫലങ്ങള്‍ കൈവരുന്ന മാസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനു മാസത്തില്‍ നിങ്ങള്‍ക്ക് ധാരാളം യാത്രകള്‍ നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല വീട്ടില്‍ പല വിധത്തിലുള്ള അറ്റകുറ്റപ്പണികളും നടത്തേണ്ടി വരുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനുമാസത്തില്‍ ഗുണദോഷ സമ്മിശ്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ പ്രധാനപ്പെട്ട പല കാര്യങ്ങളും മാറ്റി വെക്കേണ്ടി വരുന്നു. അത് മാത്രമല്ല ബിസിനസില്‍ വലിയ നഷ്ടം തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. എല്ലാ കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാറ്റങ്ങളുണ്ടാവും. ധനപരമായ ചിലവുകള്‍ ഇരട്ടിയാവുന്നു.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്ക് തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. പണമിടപാടുകള്‍ മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതായിരിക്കും. യാത്രകളെല്ലാം നടത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് അനുകൂല സമയമാണ്. പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി സമയം ചിലവഴിക്കുന്നത് ഫലത്തില്‍ വരുന്നു. മംഗള കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടത്തുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ധനനേട്ടം വളരെയധികം നിങ്ങള്‍ക്കുണ്ടാവും. അതിന്റെ ഫലമായി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു എന്ന് മാത്രമല്ല ഇഷ്ടത്തിന് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഏത് കാര്യവും ചിന്തിച്ച് മാത്രമേ കൈകാര്യം ചെയ്യാവൂ. രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കുന്നു. അതിനെ പരിഹരിക്കാന്‍ അല്‍പം ശ്രദ്ധിക്കാം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ധനുമാസത്തിലെ ഫലം. സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാവുന്നു. ബന്ധുക്കള്‍ തമ്മില്‍ അകല്‍ച്ചക്കുള്ള സാധ്യതയുണ്ട്. കുട്ടികളുടെ ആരോഗ്യം മികച്ചതായിരിക്കും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് വഴി മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആനുകൂല്യം പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്നു. രോഗാവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും.

Dhanu Month Horoscope

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് യോഗം കാണുന്നു. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം തേടി എത്തും. സ്വത്ത് സമ്പാദനത്തിന് ഏറ്റവും അനുകൂല സമയമാണ്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം തൊഴിപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. വീടിന്റെ പണി പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു. പഠന കാര്യങ്ങളില്‍ മികവ് പ്രകടിപ്പിക്കാന്‍ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അത് മാത്രമല്ല ഈ സമയം നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയത്തിലേക്ക് എത്തുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)
ധനുക്കൂറുകാര്‍ക്ക് ഈ മാസം ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ജോലിയിലും പഠനത്തിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക മാറ്റങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങളുണ്ടാവും. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് നിങ്ങള്‍ക്കറിയുകയില്ല്. മംഗളകരമായ കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിക്കുന്നു.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ സമയം പ്രതിസന്ധികളെ അതിജീവിക്കാനാകുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഈ മാസത്തില്‍ പുതിയ തുടക്കങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനത്തക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു കാര്യത്തിലും മറ്റുള്ളവരെ അമിതമായി സംശയിക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. പലപ്പോഴും അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. അത് നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

X
Desktop Bottom Promotion