Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
നാളത്തെ ഉദയം മുതല്‍, 5 നക്ഷത്രക്കാരെ കാത്തിരിക്കുന്നത് ധനുമാസത്തിലെ മോശം സമയം
ധനുമാസത്തിന് തുടക്കമായി, ഡിസംബര്‍ 16ന് തുടങ്ങുന്ന ധനു 1-ല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജനുവരി 13 വരെയുള്ള 29 ദിവസങ്ങളാണ് ധനുമാസത്തില്‍ ഉണ്ടാവുന്നത്. ഏറ്റവും കുറവ് ദിവസങ്ങളുള്ള മാസങ്ങളില്‍ അതി പ്രധാനമാണ് എന്തുകൊണ്ടും ധനുമാസം. ധനുരാശിയിലേക്ക് സൂര്യന് സംക്രമിക്കുന്നത് മുതല്‍ ധനുവിന് തുടക്കം കുറിയ്ക്കും. കൃഷ്ണപക്ഷത്തിലാണ് ധനുമാസം ആരംഭിക്കുന്നത്.
ശനി കുംഭം രാശിയില്‍ തന്നെയാണ് നില്‍ക്കുന്നത്. ചതയം നക്ഷത്രത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ശനിയുടെ സഞ്ചാരം ഈ മാസത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. വ്യാഴം വക്രഗതിസഞ്ചാരത്തില് ധനുവിലൂടെയാണ് സഞ്ചരിക്കുന്നത്. ചൊവ്വ കര്‍ക്കിടകം രാശിയിലും സ്ഥിതി ചെയ്യുന്നു. ഇതെല്ലാം തന്നെ ഓരോ നക്ഷത്രക്കാരേയും ബാധിക്കുന്നു. എപ്രകാരമെന്ന് നമുക്ക് നോക്കാം. അതിലുപരി ദോഷഫലങ്ങള്‍ മാത്രം നല്കുന്ന ചില നക്ഷത്രക്കാരും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഭരണി
2024-ലെ ധനു മാസത്തില്‍ ഭരണി നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ അവരുടെ ജീവിതം അല്പം പ്രതിസന്ധിയിലാവും. കാരണം ആരോഗ്യം തന്നെ പ്രശ്നത്തിലേക്ക് തിരിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കൂടാതെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് നേരിടേണ്ടി വരാം. അമിതമായി അധ്വാനിക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കും. പൊള്ളലോ അല്ലെങ്കില്‍ മറ്റേതെങ്കിലും അസ്വസ്ഥതയോ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വ്യക്തിപരമായും പല കാര്യങ്ങളും പ്രശ്നത്തിലാവാം. കൂടാതെ സാമ്പത്തികമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരുന്നു.
മകയിരം
മകയിരം നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് അവരുടെ വൈകാരിക പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കണം എന്നില്ല. അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികളും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കും. കുടുംബത്തില്‍ സന്തോഷകരമല്ലാത്ത അവസ്ഥയുണ്ടാവും. അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കും. കൂടാതെ അതി ഭീകരമായ സമ്മര്‍ദ്ദം ജീവിതത്തെ താളം തെറ്റിക്കും. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും കൈവിട്ടു പോവും. കഷ്ടപ്പാടുകള്‍ വളരെയധികം അനുഭവിക്കേണ്ട അവസ്ഥയുണ്ടാവും. ക്ഷമയോട കാത്തിരുന്നാല്‍ ഏത് പ്രശ്നത്തേയും പരിഹരിക്കാന്‍ സാധിക്കുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ വിട്ടുമാറാതെ നില്ക്കുന്നു. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുകയും അത് വഴി കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. സാമ്പത്തിക അരക്ഷിതാവസ്ഥ നിങ്ങളെ വളരെയധികം ബാധിക്കുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം. ഈ സമയത്ത് ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സാമ്പത്തിക തീരുമാനങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. ജോലിയുടെ കാര്യത്തില്‍ സംശയാതീതമായ കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ മേഖലകളില്‍ പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ജോലിയിലുണ്ടാവുന്ന അപ്രതീക്ഷിത തടസ്സങ്ങള്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഉള്ള ജോലി നഷ്ടപ്പെടുന്നതിലേക്കും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിങ്ങളെ ബാധിക്കും.അധികാരികളുമായി ബന്ധം വഷളാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തും. എല്ലാ വെല്ലുവിളികളേയും തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥ സൃഷ്ടിക്കും.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യത ധനുമാസത്തില്‍ കാണുന്നു. പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇതെല്ലാം തന്നെ ധനുമാസത്തില്‍ അല്പം കൂടുതല്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. എന്താണ് അടുത്തതായി നടക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പോലും സാധിക്കുകയില്ല. സാമ്പത്തികമായി വളരെ വലിയ നഷ്ടമാണ് സംഭവിക്കാന്‍ പോവുന്നത്. ഇതെല്ലാം തന്നെ ജീവിതത്തില്‍ ധനുമാസത്തിന്റെ മോശം തുടക്കത്തിലേക്കുള്ള സൂചനയാണ്. ആരോഗ്യം നിസ്സാരമായി കണക്കാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications