Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ധനുമാസം തുടങ്ങാന്‍ മണിക്കൂറുകള്‍: 27 നാളുകാര്‍ക്കും കാത്തിരിക്കുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ?
ധനുമാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷ പ്രകാരം 27 നാളുകാര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്ന ഫലങ്ങള്‍ എന്ന് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. വൃശ്ചികം കഴിയാന്‍ നില്ക്കുന്ന ഈ ഘട്ടത്തില്‍ ഒരു പുതുവര്‍ഷത്തിന് കൂടിയാണ് നാം ദിവസങ്ങള്‍ക്കുള്ളില്‍ തുടക്കം കുറിക്കുന്നത്. വളരെ കുറവ് ദിവസങ്ങളുള്ള ഒരു മാസമാണ് ധനുമാസം. ഡിസംബര്‍ 16-ന് തുടങ്ങി ജനുവരി 13-ന് ധനുമാസം അവസാനിക്കും.
സൂര്യന് വൃശ്ചികം രാശിയിലെ സംക്രമണം അവസാനിപ്പിച്ച് ധനു രാശിയില്‍ പ്രവേശിക്കുന്നു. ഡിസംബര്‍ 16 മുതല്‍ അടുത്ത ഒരുമാസക്കാലം സൂര്യന് ധനു രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഈ സമയം പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഈ സമയം 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് എ്ന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരാനിരിക്കുന്ന ഗുണഫലങ്ങളെയാണ് ധനുമാസം സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് മാനസികാരോഗ്യവും മാനസിക സന്തോഷവും വര്‍ദ്ധിക്കുന്നു. കൂടാതെ കാര്യങ്ങളെല്ലാം തന്നെ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. എല്ലാ മാറ്റങ്ങളും മികച്ച രീതിയില്‍ നടക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ ഭൂമിയില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനുമാസം ഗുണഫലങ്ങള്‍ ധാരാളം നല്കുന്നു. കൂടാതെ അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു മാസം കൂടിയാണ്. മാനസികമായി സമ്മര്‍ദ്ദത്തിന് സാധ്യതയുണ്ടെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സാധിക്കുന്നു. ധനപരമായ അനുകൂല മാറ്റങ്ങള്‍ തേടി എത്താം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പഠന കാര്യങ്ങളില്‍ നിങ്ങള്‍ ഒന്നാമതെത്തുന്നു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ദാനധര്‍മ്മങ്ങള്‍ നടത്തും. സാമ്പത്തികമായി മികച്ച സമയമാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ധനുമാസം അനുകൂല ഫലങ്ങളും പ്രതികൂലഫലങ്ങളും ഒരുപോലെ നല്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റം സംഭവിക്കണം എന്നില്ല. ചെയ്യുന്ന കാര്യങ്ങളെല്ലാം ആലോചനയോടെ മാത്രം ചെയ്യേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാവില്ല. കടം കൊടുക്കുന്നത് ശ്രദ്ധിച്ച് വേണം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് വരാന്‍ പോവുന്നത്. ആരോഗ്യ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു. പൊതുരംഗത്ത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ സന്തോഷം നല്‍കും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്ന സമയമാണ് വരാന്‍ പോവുന്നത്. അതിനെ മുന്‍കൂട്ടി അറിഞ്ഞ് അതനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ജീവിത വിജയം നിങ്ങളുടെ ജീവിതത്തില്‍ ഈ മാസം ഉണ്ടാവുകയില്ല. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ പ്രവണത വര്‍ദ്ധിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് ധനുമാസത്തില്‍ ഉണ്ടാവുന്നത്. കര്മ്മംഗത്ത് കൂടുതല്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. തൊഴില്‍പരമായ എല്ലാ മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. പഠന കാര്യങ്ങളില്‍ നിങ്ങള്‍ ഒന്നാമതെത്തും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ധനുമാസത്തിലെ ഫലം. ജോലി ആവഷ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മാസത്തിന്റെ പകുതിയോടെ ഇത്തരം പ്രതിസന്ധികള്‍ക്ക് അയവ് വരാം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ നല്കുന്നു. ജീവിത പങ്കാളിയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കണം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ മാസം അല്പം കൂടുതല്‍ കരുതല്‍ വേണം. അല്ലാത്ത പക്ഷം പ്രശ്നങ്ങളും പ്രതിസന്ധികളും നിങ്ങളെ വലയ്ക്കുന്നു. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്ക്കുക. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് അതൊരു വെല്ലുവിളിയായി മാറുന്നു. പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും ബന്ധങ്ങള്‍ തകരുന്നതിലേക്ക് എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. ശത്രുക്കളുടെ എണ്ണത്തിലും വര്ദ്ധനവുണ്ടാവാം.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം അല്പം കരുതലോടെ ജീവിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അനാവശ്യമായ പല പ്രശ്നങ്ങളും ഇവരുടെ ജീവിതത്തെ ബാധിക്കാം. അതുകൊണ്ട് മുന്‍കരുതല്‍ എന്തിനും നല്ലതാണ്. ഇത് കൂടാതെ മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തുന്നിന് യോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ ഈ വര്‍ഷാവസാനത്തില്‍ തീരുമാനമാവുന്നു. രോഗാവസ്ഥകളില്‍ നിന്ന് അല്പം ജാഗ്രത വേണം. പണം കടം കൊടുക്കുന്നത് ശ്രദ്ധിച്ച് വേണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അത് കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒരു മാസമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും പൂര്‍ത്തിയാക്കാന്‍ സാധിക്കണം എന്നില്ല. ധാരാളമായി പണച്ചിലവുണ്ടാവാം. അത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. വരവനുസരിച്ച് വേണം എപ്പോഴും ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്ദ്ധിപപ്പിക്കാം. സൗഹൃദങ്ങള്‍ സൂക്ഷിച്ച് തിരഞ്ഞെടുക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











