Latest Updates
-
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം
ധന്‍തേരാസ് 2024: സ്വര്‍ണ്ണവും പണവും നിങ്ങളെ ആകര്‍ഷിക്കും, സമ്പന്നനാകും, ഓരോ രാശിക്കാരും ചെയ്യേണ്ടത് ഇത്രമാത്രം
ദീപാവലി ആരംഭിക്കുമ്പോള്‍ ഇതിന്റെ ഭാഗമായി ഹിന്ദു ഗൃഹങ്ങളില്‍ അനുഷിഠിക്കുന്ന ഒരു ആചാരമാണ് ധന്‍തേരാസ് അല്ലെങ്കില്‍ ധനത്രയോദശി. വീട്ടിലേയ്ക്ക് പണത്തെ ആകര്‍ഷിക്കുന്നതിനും, നല്ല ആരോഗ്യവും സമ്പത്തും, സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കുന്നതിനും വേണ്ടിയാണ് ധനത്രയോദശി ആചരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഓരോ ഗൃഹത്തിലും പണത്തിന്റെ ദേവനായ കുബേരനേയും, അതുപോലെ, ആയുര്‍വേദത്തിന്റെ പിതാവായ ധന്വന്തരിയേയും ആരാധിക്കുന്നു.

ഈ ദിവസങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വിലപിടിപ്പുള്ള ആഭരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയെല്ലാം സമര്‍പ്പിച്ച് കുബേരനെയും ധന്വന്തരിയേയും പൂജിക്കും. ഈ പൂജ ആരംഭിക്കുന്നതോടെയാണ് പല സ്ഥലങ്ങളിലും ദീപാവലി ആഘോഷങ്ങളും ആരംഭിക്കുന്നത്. ഈ മാസം ഒക്ടോബര്‍ 29 ന് ധനത്രയോദശി ആരംഭിക്കുകയാണ്. പിറ്റേ ദിവസം, അതായത്, ഒക്ടോബര്‍ 30 ന് വൈകീട്ട് 3 മണിയോടെ ഇത് അവസാനിക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ പണവും സമ്പത്തും വര്‍ദ്ധിക്കുന്നതിനായി ഓരോ രാശിക്കാരും ചെയ്യേണ്ട ചില കര്‍മ്മങ്ങളുണ്ട്. അവ അനുഷ്ഠിച്ചാല്‍, കഷ്ടകാലം അകലും, വീട്ടിലെ സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. അവ എന്തെല്ലാമെന്ന് നോക്കാം.
മേടം
ധനത്രയോദശി ദിനത്തില്‍ പണവും, സമ്പത്തും, സന്തോഷവും വര്‍ദ്ധിക്കുന്നതിനായി മേടം രാശിക്കാര്‍ അനുഷ്ഠിക്കേണ്ട ചില ആചാരങ്ങളുണ്ട്. ഒക്ടോബര്‍ 29 പുലര്‍ച്ചെ എഴുന്നേറ്റ്, പ്രാര്‍ത്ഥനയോടെ ഒരു ദിവസം ആരംഭിക്കുക. പ്രധാനമായും കുബേരന്‍, ധന്വന്തരി, വിഷ്ണു, ലക്ഷ്മി എന്നീ ദേവീ-ദേവന്മാരെ പ്രാര്‍ത്ഥിക്കുന്നതും, അവര്‍ക്കു വേണ്ട മന്ത്രങ്ങള്‍ ജപിക്കുന്നതും നല്ലതാണ്. കൂടാതെ, ഈ ദിവസം സ്വര്‍ണ്ണത്തിന്റെതായ ഏതെങ്കിലും ഒരു വസ്തു കയ്യില്‍ എല്ലായ്‌പ്പോഴും കരുതുന്നത് ധനത്തെ ആകര്‍ഷിക്കാന്‍ സഹായിക്കും. കയ്യില്‍ മാത്രമല്ല, വാലറ്റ്, പൂജാ മുറി എന്നിവിടങ്ങളിലും ചെറിയ സ്വര്‍ണ്ണം സൂക്ഷിക്കുക. അതുപോലെ, മനസ്സില്‍ നല്ല ചിന്തകള്‍ മാത്രം വിചാരിക്കുക. നിങ്ങള്‍ക്ക് സമ്പത്ത് വന്ന് നിറയുമെന്നും, നിങ്ങള്‍ ധനികനായി ലോകത്തെ കാണുന്നതെല്ലാം മനസ്സില്‍ വിചാരിക്കുക. ഇത് നിങ്ങളുടെ സമ്പത്തും അഭിവൃദ്ധിയും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്.
ഇടവം
ധനത്രയോദശി ദിനത്തില്‍ പണം സമ്പാദിക്കുന്നതിനായി പൂജാ മുറിയില്‍ സ്വര്‍ണ്ണം വെച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. അതുപോലെ, ഡൈനിംഗ് ഏരിയ, നിങ്ങളുടെ റൂം എന്നിവിടങ്ങളിലും ചെറിയ രീതിയിലുള്ള സ്വര്‍ണ്ണം സൂക്ഷിക്കുക. ഇത് നിങ്ങളിലേയ്ക്ക് പോസറ്റീവ് എനര്‍ജി ആവാഹിക്കുന്നതിനും, അതിലൂടെ ധനത്തെ ആകര്‍ഷിക്കുന്നതിനും സഹായിക്കും. കൂടാതെ, ലക്ഷ്മി പൂജ ചെയ്യുക. വീട്ടില്‍ രാവിലെയും അതുപോലെ സന്ധ്യയ്ക്കും വിളക്ക് തെളിയിക്കാന്‍ മറക്കരുത്. ശരീരശുദ്ധി ഉറപ്പ് വരുത്തുക. വ്രതമെടുത്ത്, മനസ്സ് ശുദ്ധമാക്കി പ്രാര്‍ത്ഥിക്കുക.
മിഥുനം
ധന്‍തേരാസ്, അഥവാ, ധനത്രയോദശി ദിനത്തില്‍ കയ്യില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുന്നത് നല്ലതാണ്. അതുപോലെ, രാവിലെ ലക്ഷ്മി പൂജ് നടത്താവുന്നതാണ്. അമ്പലത്തില്‍ പോയി ലക്ഷ്മി ദേവിയ്ക്ക് വഴിപാടുകള്‍ നടത്തുക. വീട്ടില്‍ കുബേര പൂജ നടത്തുന്നത് നല്ലതായിരിക്കും. അതുപോലെ, പൂജാ മുറിയില്‍ ഒരു ചെറിയ കഷ്ണം സ്വര്‍ണ്ണം സൂക്ഷിക്കുക. നിങ്ങള്‍ പണം, സൂക്ഷിക്കുന്ന സ്ഥലത്ത് ചെറിയ സ്വര്‍ണ്ണം സൂക്ഷിക്കാന്‍ മറക്കരുത്. മനസ്സ് ശുദ്ധമാക്കി, പ്രാര്‍ത്ഥനയോടെ ദിനം മുന്നോട്ട് സഞ്ചരിക്കുക.
കര്‍ക്കിടകം
കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒക്ടോബര്‍ 29 ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക. അതുപോലെ, ഒരു ചെറിയ കഷ്ണം സ്വര്‍ണ്ണം പൂജാമുറി, ഹാള്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. സ്വര്‍ണ്ണം വെച്ചതിന് ശേഷം ലക്ഷ്മി പൂജ നടത്തി കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുക. അതുപോലെ, പണം സൂക്ഷിക്കുന്ന വാലറ്റില്‍ ഒരു ചെറിയ സ്വര്‍ണ്ണം സൂക്ഷിക്കുന്നത് വളരെ നല്ലതായിരിക്കും. അമ്പലത്തില്‍ നിന്നും പൂജിച്ച് വാങ്ങിയ സ്വര്‍ണ്ണം സൂക്ഷിച്ചാല്‍ ധനം കൂടുതല്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ , കഴുത്തില്‍ ലോക്കറ്റോടു കൂടിയ സ്വര്‍ണ്ണമായ ധരിക്കുന്നതും നല്ലതാണ്.
ചിങ്ങം
പൂജാ മുറിയില്‍ സ്വര്‍ണ്ണം വെച്ച് ആരാധിക്കുന്നത് നിങ്ങളുടെ പവര്‍ വര്‍ദ്ധിക്കുന്നതിനും, ധനം നിങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതിനും സഹായിക്കും. ഏതൊരു കാര്യത്തിലും വിജയം ഉറപ്പിക്കാന്‍ ധന്‍തേരാസ് ദിനത്തിലെ പൂജകള്‍ നിങ്ങളെ സഹായിക്കുന്നതാണ്. ഇന്നേ ദിവസം കയ്യില്‍ ചെയിന്‍ ധരിക്കുന്നത് നല്ലതാണ്. അതുപോലെ, ഒരു മോതിരം, അല്ലെങ്കില്‍ സ്വര്‍ണ്ണത്തിന്റെ ചെയിന്‍ എന്നിവ സൂര്യഭഗവാന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക.
കന്നി
ഒക്ടോബര്‍ 29 മുതല്‍ 30 വരെ കയ്യിലും, കഴുത്തിലും സ്വര്‍ണ്ണം ധരിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, വീടിന്റെ ഓരോ മൂലയിലും ചെറിയ രീതിയില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നത് നല്ലതാണ്. ലക്ഷ്മി പൂജ് നടത്തുക. കുബേരനും, ധന്വന്തരിക്കും പൂജ നടത്തുന്നത് പണം സമ്പാദിക്കാന്‍ സഹായിക്കും. ആരോഗ്യം നിലനിര്‍ത്താനും ജീവിതത്തില്‍ സന്തോഷം വരാനും ഇത് സഹായിക്കുന്നതാണ്.
തുലാം
കണ്ണാടിയ്ക്ക് മുന്‍പില്‍ ഒറു ചെറിയ കഷ്ണം സ്വര്‍ണ്ണം സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ലക്ഷ്മി പൂജ നടത്തുക. അതുപോലെ, പൂജാമുറിയില്‍ ചെറിയ സ്വര്‍ണ്ണം സൂക്ഷിക്കുക. പൂജാമുറിയിലും കണ്ണാടിയ്ക്ക് മുന്‍പിലും വെച്ച സ്വര്‍ണ്ണം ഒക്ടോബര്‍ 30-ന് ധരിക്കുക. ഇത് നിങ്ങള്‍ക്ക് സമ്പല്‍ സമൃദ്ധി ഉണ്ടാകുന്നതിന് സഹായിക്കുന്നതാണ്. മനസ്സ് തുറന്ന് പ്രാര്‍ത്ഥിക്കാനും മറക്കരുത്.
വൃശ്ചികം
ധന്‍തെരാസ് ദിനത്തില്‍ ശാന്തമായ സ്ഥലത്ത്, അല്ലെങ്കില്‍ ഇരുട്ട് നിറഞ്ഞ സ്ഥലത്ത് സ്വര്‍ണ്ണം കയ്യില്‍ കരുതി, ലക്ഷ്മി മന്ത്രങ്ങള്‍ ഉകരുവിടുന്നത് നല്ലതാണ്. അതുപോലെ, കുബേരനെ പൂജിക്കുക. പൂജാമുറിയില്‍ കുബേര, ധന്വന്തരി ദേവന്മാരുടെ ചിത്രങ്ങളും സ്ഥാപിച്ച്, ആരാധിക്കുക. അമ്പലത്തില്‍ പോകുന്നത് നല്ലതാണ്.
ധനു
ധന്‍തേരാസ് ദിനത്തില്‍ ധനു രാശിക്കാര്‍, സ്വന്തം നേട്ടങ്ങള്‍ക്കായി വാലറ്റ്, അതുപോലെ, നിങ്ങളുടെ പഠന സാമഗ്രികള്‍, ജോലിയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവയില്‍ ചെറിയ കഷ്ണം സ്വര്‍ണ്ണം സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത്, സാമ്പത്തികപരമായ നേട്ടങ്ങള്‍ക്ക് നിങ്ങളെ സഹായിക്കുന്നതാണ്.
മകരം
കുബേര പ്രാര്‍ത്ഥനകള്‍ നടത്തുന്നത് വളരെ നല്ലതാണ്. കുബേരനുവേണ്ടി ചെറിയ സ്വര്‍ണ്ണം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. അതുപോലെ, അമ്പലത്തില്‍ പോയി ലക്ഷ്മി പൂജ ചെയ്യുന്നതും, വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്.
കുംഭം
ഒക്ടോബര്‍ 29 ന് സ്വര്‍ണ്ണാഭരങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുക. വീട്ടില്‍ വിളക്ക് തെളിയിച്ച് അതിനു മുന്നില്‍ സ്വര്‍ണ്ണം വെച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ഇത് വീട്ടിലേയ്ക്കും, അതുപോലെ, നിങ്ങളിലേയ്ക്കും പോസറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സഹായിക്കും. കൂടാതെ, സ്വര്‍ണ്ണത്തെ ആകര്‍ഷിക്കാനും, പണത്തെ ആകര്‍ഷിക്കാനും ഇത് സഹായിക്കുന്നതാണ്.
മീനം
പൂജാമുറിയില്‍ സ്വര്‍ണ്ണം വെച്ച് ആരാധിക്കുന്നത് നല്ലതാണ്. ഇത് പണത്തെ ആകര്‍ഷിക്കാന്‍ സഹായിക്കും. അന്നേ ദിവസം കുബേര പൂജ നടത്തുക. അതുപോലെ, ശരീരശുദ്ധി ഉറപ്പാക്കിയതിന് ശേഷം സ്വര്‍ണ്ണം ആരാധിക്കുന്നത് നല്ലതാണ്. വാലറ്റില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതും നല്ലതാണ്. അതുപോലെ, നെഞ്ചിനോട് ചേര്‍ന്ന് കിടക്കുന്ന വിധത്തില്‍ സ്വര്‍ണ്ണ ലോക്കറ്റ് ധരിക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











