Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
കുബേരന് അനുഗ്രഹിക്കും ധനത്രയോദശി; ത്രിഗ്രഹയോഗവും ലക്ഷ്മീദേവിയുടെ അനുഗ്രഹവും 5 രാശികള്‍ക്ക്
സനാതന ധര്‍മ്മത്തില്‍ ധന്തേരസ് അഥവാ ധനത്രയോദശി വളരെ പ്രധാനപ്പെട്ട ആചാരാനുഷ്ഠാനമാണ്. ഹിന്ദു പഞ്ചാംഗം അനുസരിച്ച് കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി തിഥിക്കാണ് ധനത്രയോദശി ആചരിക്കുന്നത്. പാലാഴിമഥവം കഴിഞ്ഞ് ഭഗവാന് ധന്വന്തരി അമൃത കലശവുമായി ഉയര്‍ന്നുവന്നത് ഈ ദിവസമാണെന്നാണ് വിശ്വാസം.

വടക്കേ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങുന്നത് ധനത്രയോദശി ദിവസമാണ്. ചാന്ദ്രപക്കത്തിലെ പതിമൂന്നാമത്തെ ദിവസം ആണ് ധനത്രയോദശി വരുന്നത്. ഇന്നേദിവസം ഭക്തര്‍ ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതകളായ കുബേരനെയും മഹാലക്ഷ്മിയെയും ഭജിച്ച് അനുഗ്രഹവര്‍ഷം തേടുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ 29നാണ് ധനത്രയോദശി വരുന്നത്. ഇത്തവണത്തെ ധനത്രയോദശി വളരെ വിശേഷപ്പെട്ടതായാണ് കരുതപ്പെടുന്നത്. കാരണം ഈ ദിവസം മൂന്ന് ശുഭഗ്രഹങ്ങളുടെ സംയോഗത്തിലൂടെ ത്രിഗ്രഹയോഗം രൂപപ്പെടുന്നു. ധനത്രയോദശി എല്ലാവര്ക്കും ഐശ്വര്യം വന്നെത്തുന്ന ദിവസമായി കരുതപ്പെടുന്നു. എങ്കിലും അഞ്ച് രാശികള്‍ക്ക് വളരെ അപൂര്‍വ്വമായ ശുഭഫലങ്ങളാണ് ഇന്നത്തെ ദിവസം ലഭിക്കാനിരിക്കുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
ധനത്രയോദശി ദിവസം രൂപപ്പെടുന്ന ത്രിഗ്രഹയോഗത്താല് മേടം രാശിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നുന്ന കാലയളവ് ആണ് മുമ്പിലുള്ളത്. ജീവിതത്തില്‍ പുതിയൊരു ഊര്‍ജ്ജവും ആത്മവിശ്വാസവും ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളര്‍ച്ചയ്ക്കുള്ള എല്ലാ അവസരങ്ങളും മുന്നിലുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പ്രമോഷന് ലഭിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥാനമാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നതവിജയം നേടാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ മുന്നില്‍ തെളിയും. കുടുംബാംഗങ്ങള്‍ക്ക് സന്തോഷവും മനസമാധാനവും ലഭിക്കും.
ചിങ്ങം
സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനുള്ള ഏറ്റവും നല്ല അവസരമാണ് ചിങ്ങം രാശിക്കാര്‍ക്ക് ധനത്രയോദശിക്ക് വന്നെത്തുന്നത്. ഇവര്‍ക്ക് ഈ കാലയളവില്‍ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബിസിനസില്‍ പുതിയ അവസരങ്ങള്‍ തെളിയും. വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ മികച്ച കരിയര്‍ അവസരങ്ങള്‍ തെളിയും. ഈ സമയം ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കുന്ന ചില കാര്യങ്ങള്‍ സംഭവിക്കും. ഇത് മനസ്സിന് വളരെയധികം സന്തോഷം നല്‍കും. ജീവിതപങ്കാളിക്കൊപ്പം വളരെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്ന സമയമായിരിക്കും ഇത്. വീട്ടിലെല്ലാവര്‍ക്കും സന്തോഷിക്കുന്നതിനുള്ള അവസരം വന്നെത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് ധനത്രയോദശിയിലൂടെ ഭാഗ്യം വന്നെത്താന്‍ പോകുകയാണ്. ഇവര്‍ക്ക് വരുമാനം നേടുന്നതിന് പുതിയ വഴികള്‍ മുന്നിലെത്തും. ഇത് സാമ്പത്തികമായി നേട്ടമുണ്ടാക്കും. കരിയറില്‍ സ്ഥിരതയുണ്ടാകും. ബിസിനസിലെ കാലാവസ്ഥ നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം മംഗളകര്‍മ്മങ്ങളില്‍ പങ്കുകൊള്ളും. പ്രേമകാര്യങ്ങളിലും പുരോഗതിയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്.
ധനു
മൂന്ന് ശുഭഗ്രഹങ്ങളുടെ സംയോഗം ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയൊരു ഊര്‍ജ്ജം നല്‍കും. ഇവര്‍ക്ക് മുമ്പില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം കൈവരും. ധാര്‍മ്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. മാനസികമായ സന്തോഷവും സമാധാനവും അനുഭവപ്പെടും. ബിസിനസില്‍ നിന്നും ലാഭം കൈവരും. വിവാഹജീവിതത്തില്‍ സന്തോഷത്തിനുള്ള അവസരങ്ങള്‍ വന്നെത്തും. പ്രണയകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും പ്രയത്നങ്ങള്‍ക്ക് ഫലം തേടിയെത്തുന്ന സമയമാണ് ധനത്രയോദശി കാലം. വരുമാനം വര്‍ധിക്കും. പുതിയ സ്രോതസ്സുകളിലൂടെ പണം വന്നെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. പ്രണയകാര്യത്തില് പുരോഗതിയുണ്ടാകും. ആരോഗ്യം തൃപ്തികരമാകും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ഭാഗ്യമുണ്ടാകും. ചിലവുകള്‍ കുറയുന്നത് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications


