Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
100 വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 29-ന് 5 ദുര്‍ലഭ യോഗങ്ങള്‍; ഈ ജന്മത്തില് ഇനി ഇങ്ങനെയൊരു ഭാഗ്യം വരാനില്ല
ഗ്രഹങ്ങളുടെ സ്ഥാനചലനങ്ങളും അപൂര്‍വ്വ വിന്യാസങ്ങളുമാണ് പലതരത്തിലുള്ള ശുഭയോഗങ്ങള്‍ക്ക് കാരണമാകുന്നത്. ചില അവസരങ്ങളില്‍ ഒരേ ദിവസം തന്നെ ഒന്നിലധികം ശുഭയോഗങ്ങള്‍ ഒന്നിച്ച് സൃഷ്ടിക്കപ്പെടും. അത്യന്തം ശുഭകരമായാണ് അത്തരം മുഹൂര്‍ത്തങ്ങള്‍ അറിയപ്പെടുന്നത്. ഒക്ടോബര്‍ 29-ന് അത്തരമൊരു ശുഭദിനമാണ്. അഞ്ച് ദുര്‍ലഭ യോഗങ്ങളാണ് അന്ന് രൂപം കൊള്ളുന്നത്. ത്രിഗ്രഹ യോഗം, ത്രിപുഷ്കര യോഗം, ഇന്ദ്രയോഗം, വൈദൃതി യോഗം, ഉത്രട്ടാതി നക്ഷത്രം എന്നിവയുടെ സംയോഗമാണ് ഒക്ടോബര്‍ 29-ന് സംഭവിക്കുന്നത്.

ഒക്ടോബര്‍ 29 ധനത്രയോദശിയാണ്. സാമ്പത്തിക സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരുന്ന ഈ ദിവസം ശുഭയോഗങ്ങള്‍ രൂപപ്പെടുന്നത് അപൂര്‍വ്വമായ സൗഭാഗ്യങ്ങള്‍ നല്‍കും. ചില രാശികള്‍ക്ക് ഈ ദിവസത്തോടെ ജീവിതത്തിലെ നല്ല കാലം ആരംഭിക്കും. ഇവരുടെ സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടുകയും ഇനിയങ്ങോട്ട് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാകുകയും ചെയ്യും. ഏതെല്ലാമാണ് ഈ രാശികള്‍ എന്നറിയാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് നല്ല സമയത്തിന് ഇനി കേവലം ഒരാഴ്ച കൂടിയേ കാത്തിരിക്കേണ്ടതുള്ളു. ധനത്രയോദശിയിലെ ശുഭയോഗങ്ങളിലൂടെ ഇവര്‍ക്ക് ജീവിതം സ്വപ്നതുല്യമാകും. അപ്രതീക്ഷികമായി അടിക്കടി സാമ്പത്തികലാഭം ഉണ്ടാകും. മാത്രമല്ല, സാമ്പത്തികസ്ഥിതിയില്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണയും സഹകരണവും എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ജോലിയിലിലും ബിസിനസിലും അസാമാന്യ വൈഭവം പ്രകടിപ്പിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന രാശികള്‍ക്ക് അനുകൂലസമയമാണ്.
തുലാം
അഞ്ച് ദുര്‍ലഭ രാജയോഗങ്ങളിലൂടെ തുലാം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ കാലം മുന്നിലെത്താന്‍ പോകുകയാണ്. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് മികച്ച സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ ചില ഡീലുകളിലൂടെ സാമ്പത്തികലാഭം ഉണ്ടാകുകയും ഭാവിയിലേക്കായി പണം കരുതിവെക്കാന്‍ സാധിക്കുകയും ചെയ്യും. ആഗ്രഹിച്ചതും ചെയ്യേണ്ടതുമായ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബസ്വത്ത് കൈവശം വന്നുചേരും. ഉദ്യോഗസ്ഥരായ തുലാം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ ഇവര്‍ക്ക് പേരും പ്രശസ്തിയും വര്‍ധിക്കും.
ധനു
ധനത്രയോദശിയിലെ അഞ്ച് ശുഭയോഗങ്ങളാല് ജീവിതം നിറം പിടിക്കുന്ന രാശികളില് ഒന്ന് ധനു രാശിയാണ്. ഈ കാലയളവില്‍ ഇവരുടെ വരുമാനം വര്‍ധിക്കും. പുതിയ വരുമാനസ്രോതസ്സുകളിലൂടെ പണം വരാന്‍ തുടങ്ങും. സ്വദേശത്തും വിദേശത്തും യാത്രകള്‍ പോകാന്‍ അവസരം വന്നെത്തും. ഈ ശുഭയോഗങ്ങളിലൂടെ സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. വളരെയധികം പണം സമ്പാദിക്കാന്‍ ഈ കാലയളവില്‍ സാധിക്കും. തൊഴില്‍രഹിതരായ ധനു രാശിക്കാര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരമുണ്ടാകും. സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വരും. ഈ കാലയളവില്‍ ഭൗതികസുഖങ്ങള്‍ വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
