Latest Updates
-
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
10 വര്‍ഷത്തിന് ശേഷം ചൊവ്വ-ശുക്രസംഗമം: വെറുതേയിരുന്നാല്‍ പോലും പണം തേടിവരും
രാജയോഗം എല്ലാവരുടേയും ജാതകത്തില്‍ ഓരോ തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നതാണ്. പലപ്പോഴും രാജയോഗത്തിന്റെ ഫലങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, എന്നിവക്കുണ്ടാവുന്ന മാറ്റം മനുഷ്യ ജീവിതത്തേയും സ്വാധീനിക്കുന്നുണ്ട്. ഒരു ഗ്രഹത്തിന്റെ ചലനം അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാത്തിനേയും സ്വാധീനിക്കുന്നു. രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരുന്നതിന്റെ ഫലമായി ശുഭവും അശുഭവുമായ ഫലങ്ങള്‍ ഉണ്ടാവാറുണ്ട്. അത് ഗ്രഹത്തിന്റെ ചലനം, മാറുന്ന രാശി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്ന ചില ഗ്രഹമാറ്റങ്ങളുണ്ട്. അതില്‍ വരുന്ന രണ്ട് ഗ്രഹങ്ങളാണ് ശുക്രനും ചൊവ്വയും. ശുക്രനും ചൊവ്വയും ചേര്‍ന്ന് രൂപപ്പെടുന്ന ധനശക്തി രാജയോഗം നമ്മളെ അത്ഭുതപ്പെടുത്തുന്നു.
ശുക്രന് എപ്പോഴും ഏത് അവസ്ഥയില്‍ നിന്നാലും ഗുണനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. സുഖം, സന്തോഷം, സൗന്ദര്യം എന്നിവയാണ് ശുക്രന് പ്രദാനം ചെയ്യുന്നത്. മാര്‍ച്ച് 7 മുതല്‍ കുംഭം രാശിയില്‍ പ്രവേശിച്ചിരിക്കുന്ന ശുക്രന് മാര്‍ച്ച് 31 ശനിയാഴ്ച വരെ അതേ അവസ്ഥയില്‍ തുടരുന്നു. ഇതേ സമയം ചൊവ്വയും കുംഭം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ചൊവ്വ ശുക്ര സംക്രമം നടക്കുന്നതിനാല്‍ അത് ധനശക്തിരാജയോഗം രൂപീകരിക്കുന്നു. ഇത് നാല് രാശിക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാരില്‍ ധനശക്തി രാജയോഗത്തിന്റെ ഫലമായി അവരുടെ ഭാഗ്യം തെളിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചെയ്യുന്ന ബിസിനസില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ സാമ്പത്തിക ലാഭം ലഭിക്കുന്നു. വിജയ സാധ്യതകളും അത് വഴി ജീവിതം മെച്ചപ്പെടുത്തുന്ന അവസ്ഥയും ഉണ്ടാവും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. വിവാഹിതരായവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്തോഷവും സമാധാനവും ദാമ്പത്യ ജീവിതത്തിലുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന് ചൊവ്വ എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ഉണ്ടാവുന്ന ധനശക്തി രാജയോഗം മികച്ച ഫലങ്ങള്‍ നല്കുന്നു. ഭാഗ്യം നിങ്ങളെ പൂര്‍ണമായും പിന്തുണക്കുകയും അത് വഴി നേട്ടങ്ങള്‍ കൊയ്തെടുക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. തൊഴില്‍ രംഗത്ത് മുന്നേറാന്‍ നിരവധി അവസരങ്ങളുണ്ടാവും. അതിലെല്ലാം വിജയശ്രീലാളിതരായി നിങ്ങള്‍ മാറും. ബിസിനസിലെ ലാഭം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാവും. ലക്ഷ്മീദേവിയുടെ കൃപ നിങ്ങളില്‍ അനുകൂല ഭാവങ്ങള്‍ സൃഷ്ടിക്കും. വീട് പണി പുനരാരംഭിക്കുന്നതിനും വസ്തു വാങ്ങുന്നതിനും ഉള്ള സാധ്യതയുണ്ട്. ശനിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പമുണ്ടാവും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ധനശക്തി രാജയോഗം അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ നല്കുന്നു. കരിയറില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എക്കാലത്തേയും മികച്ച മാറ്റങ്ങളായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നിങ്ങള്‍ക്കുണ്ടാവില്ല. പല കോണില്‍ നിന്നും വിജയം നിങ്ങളെ തേടി എത്തുന്നു. പണം സമ്പാദിക്കുന്ന കാര്യത്തിലും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവും. അതിന് വേണ്ടി നിങ്ങള്‍ സമയം കണ്ടെത്തുകയും അത് വഴി ജീവിതം മാറി മറിയുകയും ചെയ്യും. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ചൊവ്വ ശുക്ര സംയോഗം നല്‍കുന്നത് മികച്ച നേട്ടങ്ങള്‍ തന്നെയാണ്. ഇതിന്റെ ഫലമായി രൂപപ്പെടുന്ന ധനശക്തി രാജയോഗം നിങ്ങളില്‍ ധനം വര്‍ദ്ധിപ്പിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്ക്കുന്നു. പങ്കാളിയുമായി എല്ലാ കാര്യത്തിലും ഒത്തുപോവുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നു. റിയല്‍ എസ്റ്റേറ്റ് സംബന്ധമായ കാര്യങ്ങള്‍ക്ക് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം ലഭിക്കുന്നു. പല കോണിലും മികച്ച മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പങ്കാളിയുമായുള്ള ബന്ധം നിങ്ങളില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications