Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
ധനലക്ഷ്മി യോഗം: സമ്പത്തില്‍ ഈ രാശിക്കാരെ വെല്ലാന്‍ ആരുമില്ല
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും പല വിധത്തിലുള്ള അനുകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മാര്‍ച്ച് 15 മുതല്‍ ചന്ദ്രന് ഇടവം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച ദിനം പൊതുവേ ശുക്രന്റെ ദിനമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ലക്ഷ്മീ ദേവിയുടെ ദിനമായും വെള്ളിയാഴ്ച കണക്കാക്കുന്നു. ഈ ദിനത്തില്‍ ധനലക്ഷ്മി യോഗം രൂപം കൊള്ളുന്നു. ഈ യോഗം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ നല്കുന്നു. ഇത് കൂടാതെ കാര്‍ത്തിക നക്ഷത്രവും വരുന്നതിനാല്‍ ശുഭകരമായ പല ഫലങ്ങളും ഉണ്ടാവുന്നു. മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് അത്യാവശ്യമായി വേണ്ടതാണ് പണവും. ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ പണം നമുക്ക് സ്വന്തമാക്കാന്‍ സാധിക്കൂ.
അഞ്ച് രാശിക്കാരെ ധനലക്ഷ്മി യോഗം മികച്ചതാക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ധനലക്ഷി യോഗം കൊണ്ട് വരുന്നു. ഏത് അഞ്ച് രാശിക്കാരിലാണ് ഗുണഫലങ്ങള്‍ ലക്ഷ്മി ദേവി നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതാണ് ധനലക്ഷ്മി യോഗം. ഏതൊക്കെ ഭാഗ്യരാശികളാണ് അനുകൂലഫലങ്ങള്‍ക്കായി കാത്തിരിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലഫലങ്ങളാണ് ധനലക്ഷ്മി യോഗം നല്‍കുന്നത്. കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും നല്ലതുപോലെ നിറവേറ്റാന്‍ സാധിക്കുന്നു. വിദേശത്ത് നിന്നുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ധനത്തിന്റെ അതിപ്രസരം ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ദീര്‍ഘകാലമായി നിങ്ങള്‍ക്കായി കാത്തിരിക്കുന്ന സമ്പത്ത് ഇങ്ങോട്ട് തേടിയെത്തും. ജീവിതം പൊതുവേ അനുകൂലഫലങ്ങള്‍ ധാരാളം കാത്തുവെച്ചിരിക്കുന്ന സമയമാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവി ജീവിതത്തിലുടനീളം അനുഗ്രഹം നല്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ എല്ലാ കടങ്ങളില്‍ നിന്നും മുക്തരാക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ ബഹുമാനവും അന്തസ്സും നിങ്ങളെ തേടി എത്തുന്നു. യാത്ര പോവുന്നതിനുള്ള യോഗം കാണുന്നു. വിദേശത്ത് താമസാനുമതി ലഭിക്കുന്നു. സമാധാനവും സന്തോഷവും തന്നെയാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.
കന്നിരാശി
കാര്‍ത്തിക നക്ഷത്രത്തിന്റെ ശുഭ സ്വാധീനം കന്നി രാശിക്കാര്‍ക്ക് ലാഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എതിരാളിയെ പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പല വിധത്തിലുള്ള നേട്ടങ്ങള്‍ മത്സരപ്പരീക്ഷകളില്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. കന്നി രാശിക്കാര്‍ക്ക് വ്യാപാരാവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ ലാഭത്തിലെത്തുന്നു.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ധനലക്ഷ്മി യോഗം പല ശുഭഫലങ്ങളും നല്കുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നതിന് സാധിക്കുന്നതിലൂടെ മികച്ച വിജയം കരസ്ഥമാക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമായത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രയാസവും ജീവിതത്തില്‍ ഉണ്ടാവുന്നില്ല. ഓഫീസിലെ മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ ചെയ്ത ജോലിക്ക് ഫലം ലഭിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്ന ഒരു സമയമാണ് എന്നതും അതിശയിപ്പിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹം എല്ലായ്പ്പോഴും നിലനില്ക്കുന്നു. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ ഏത് ജോലിയും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. അതോടെ പല കോണില്‍ നിന്നും സാമ്പത്തിക സഹായവും ലഭിക്കുന്നു. ബിസിനസില്‍ അതിശയിപ്പിക്കുന്ന ലാഭം നിങ്ങള്‍ക്ക് ധനലക്ഷ്മിയോഗം നല്കുന്നു. പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവും. ധനു രാശിക്കാര്‍ കുടുംബകാര്യങ്ങളിലും കൂടുതല്‍ സജീവമാകും. സാമ്പത്തിക നേട്ടം തന്നെയാണ് ഏറ്റവും മികച്ചത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
