Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ശനി നല്‍കും ധനാഢ്യ യോഗം; ആഗ്രഹിച്ച ജോലിയടക്കം സൗഭാഗ്യങ്ങള്‍, ഭാഗ്യരാശിയില് നിങ്ങളുണ്ടോ
Dhanadhya Yoga 2025: ശനിയുടെ രാശിമാറ്റമാണ് ജ്യോതിഷലോകം ഈ വര്‍ഷം കാത്തിരിക്കുന്ന മഹാമാറ്റം. രണ്ടരവര്‍ഷത്തിന് ശേഷമുള്ള ശനിയുടെ രാശിമാറ്റത്തിലൂടെ നിരവധി അപൂര്‍വ്വയോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. മറ്റ് പല ഗ്രഹങ്ങളുമായുള്ള സംയോഗത്തിലൂടെയാണ് അപൂര്‍വ്വ യോഗങ്ങള്‍ രൂപപ്പെടുന്നത്. അത്തരം ശുഭയോഗങ്ങളില്‍ ഒന്നാണ് ധനാഢ്യ യോഗം.

ധനത്തിന്റെയും സമ്പത്തിന്റെയും സുഖസൗകര്യങ്ങളുടെയും ഗ്രഹമായ ശുക്രന് തന്റെ ഉച്ചരാശിയായ മീനത്തില്‍ സംക്രമണം നടത്തുന്ന സമയത്തായിരിക്കും ധനാഢ്യ യോഗം രൂപപ്പെടുക. മാര്‍ച്ച് 29നാണ് മഹാശനിമാറ്റം നടക്കുന്നത്. ശനിമാറ്റത്തിലൂടെ ശനി മീനം രാശിയിലേക്കാണ് വന്നെത്തുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം രൂപപ്പെടുന്ന ധനാഢ്യ യോഗം ചില രാശികള്‍ക്ക് ജീവിതത്തില്‍ ഇതുവരെയില്ലാത്ത സൗഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കും. എല്ലാ മേഖലകളിലും വിജയവും നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും ഇവര്‍ക്ക് ലഭിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ധനാഢ്യ യോഗം ഗുണകരമായിരിക്കും. കാരണം ഈ യോഗം അവരുടെ കര്‍മ്മ ഭാവത്തിലാണ് രൂപം കൊള്ളുന്നത്. അതുകൊണ്ട് കര്‍മ്മരംഗത്ത് വിജയിക്കാനും ശോഭിക്കാനുമുള്ള അവസരം ഇവര്‍ക്ക് വന്നെത്തും. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ശുഭഫലങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് വിദേശ കമ്പനികളില്‍ നിന്നും മോഹനവാഗ്ദാനങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ഒരു കരാര്‍ ലഭിക്കും. ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ വന്നെത്തും. ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഈ അവസരത്തില്‍ ജോലി ലഭിക്കുമെന്ന് ഉറപ്പാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തും. പരീക്ഷകളില്‍ ഉന്നത വിജയം നേടും. മുമ്പ് ചെയ്ത പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനത്തിനും ഒന്നിച്ച് ഫലം ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിത്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ധനാഢ്യ യോഗത്തിലൂടെ ഐശ്വര്യകരമായ നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. കാരണം ശനി-ശുക്ര സംയോഗം ഈ രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ സമയം സമ്പത്ത് ഉണ്ടാക്കാന്‍ വളരെ അനുകൂലമാണ്. സാമ്പത്തികസ്ഥിതി പ്രതീക്ഷകളെ പോലും മറികടന്ന് മുന്നേറും. മുന്‍വര്‍ഷങ്ങളില്‍ ചെയ്ത നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം ഈ അവസരത്തില്‍ വന്നുചേരും. ദമ്പിതിമാര്ക്കിടയില് സന്തോഷാന്തരീക്ഷം വളരും. മക്കളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാനാകും. ഓഹരിവിപണി, ലോട്ടറി തുടങ്ങിയ ഭാഗ്യപരീക്ഷണങ്ങളിലൂടെ സമ്പത്ത് വന്നെത്തും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ധനാഢ്യ യോഗം വളരെയധികം ശുഭഫലദായകമാണ്. കാരണം ശനിയുടെയും ശുക്രന്റെയും സംയോഗം കുംഭം രാശിയുടെ ധന ഭാവത്തിലാണ് സംഭവിക്കുന്നത്. ഇതിലൂടെ പല മേഖലകളില്‍ നിന്നായി ഇവരെ തേടി നേട്ടങ്ങള്‍ വന്നെത്തും. ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയും. ബിസിനസ് വിപുലപ്പെടുത്താനും ലാഭം കൊയ്യാനും സാധിക്കും. കിട്ടാനുള്ള പണം തിരിച്ചുകിട്ടും. ഇത് സാമ്പത്തികസ്ഥിതി ഏറ്റവും നല്ല അവസ്ഥയിലെത്തും. ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കും. ഈ കാലയളവില്‍ ആളുകളുമായി മികച്ച ഇടപെടലുകള്‍ സാധ്യമാകും. ആശയവിനിമയ ശേഷികള്‍ മെച്ചപ്പെടും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
