Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
സമ്പത്ത് വാരിക്കോരി നല്‍കും ധനലക്ഷ്മി രാജയോഗം; വക്രഗതിയില്‍ ചൊവ്വയുടെ ആശീര്‍വാദം, അപ്രതീക്ഷിത നേട്ടങ്ങള്‍
ഗ്രഹങ്ങളുടെ സേനാപതിയെന്ന് വിളിക്കുന്ന ചൊവ്വ നവഗ്രഹങ്ങളില്‍ പ്രധാനിയാണ്. ചൊവ്വയുടെ സ്വാധീനം ആളുകളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ചൊവ്വ ഇപ്പോള്‍ നീചരാശിയായ കര്‍ക്കടകത്തിലാണ് സഞ്ചരിക്കുന്നത്. നീചരാശിയില്‍ ചൊവ്വ ധനലക്ഷ്മി രാജയോഗത്തിന് നിമിത്തമാകുന്നുണ്ട്. ഡിസംബര്‍ ഏഴിന് കര്‍ക്കടകത്തില്‍ ചൊവ്വ വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കും. അതുകൊണ്ട് ധനലക്ഷ്മിയുടെ അനുഗ്രഹം ചില രാശികള്‍ക്ക് ആവോളം ലഭിക്കും.

ഡിസംബര്‍ ഏഴിന് രാവിലെ 4.56നാണ് ചൊവ്വ കര്‍ക്കടകം രാശിയില്‍ വക്രഗതി ആരംഭിക്കുന്നത്. ഈ മാറ്റത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ധനലക്ഷ്മി യോഗം ഏതെല്ലാം രാശികള്‍ക്കാണ് ഗുണകരമാകുക എന്നറിയാം.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ധനലക്ഷ്മി രാജയോഗം വളരെയധികം നേട്ടങ്ങള്‍ നല്‍കും. കന്നി രാശിയില്‍ ചൊവ്വ പതിനൊന്നാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ധനലക്ഷ്മി രാജയോഗത്തിലൂടെ സുഖവും സമൃദ്ധിയും ധനനേട്ടങ്ങളും സമ്പത്തും കൈവരും. ഇവരുടെ ആശയവിനിമയശേഷിയില്‍ അഭിവൃദ്ധിയുണ്ടാകും. ജോലിസംബന്ധമായി യാത്രകള്‍ വേണ്ടിവരും. ഈ കാലയളവില്‍ കന്നി രാശിക്കാരുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇത്രയും കാലം ചെയ്ത പ്രയത്നത്തിനും കഠിനാധ്വാനത്തിനും ഫലം ലഭിക്കും. കരിയറില്‍ വളര്‍ച്ച നേടും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഇത് വളര്‍ച്ചയുടെ കാലമാണ്. കുടുംബസ്വത്ത് കൈവശം വന്നുചേരാന്‍ യോഗമുണ്ട്. ദാമ്പത്യവും പ്രണയജീവിതവും കൂടുതല്‍ സുന്ദരമാകും.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ചൊവ്വ നല്കുന്ന ധനലക്ഷ്മി രാജയോഗം ജീവിതത്തില്‍ നല്ലകാലത്തിന് തുടക്കമേകും. തുലാം രാശിയില്‍ ചൊവ്വ പത്താമത്തെ ഭാവത്തിലാണ് വക്രഗതിയിലായി ധനലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്. ധനലക്ഷ്മി രാജയോഗത്തിലൂടെ തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ച കൈവരും. ജോലിസംബന്ധമായി നിരവധി യാത്രകള്‍ വേണ്ടിവന്നേക്കും. പക്ഷേ അവയെല്ലാം കരിയറിന് നേട്ടമാകും. കരിയറില്‍ പല സുവര്‍ണ്ണാവസരങ്ങളും ഡിസംബര്‍ ഏഴ് മുതല്‍ തുലാം രാശിക്കാരെ തേടിയെത്തും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കൂടുതലായി അനുഭവപ്പെടുന്ന കാലമാണിത്. ബിസിനസില്‍ അപ്രതീക്ഷിത വളര്‍ച്ചയും ലാഭവും ഉണ്ടാകും. പങ്കാളിത്ത ബിസിനസുകള്‍ വിജയം കൊയ്യും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും.
വൃശ്ചികം
വൃശ്ചികം രാശിയുടെ ഭാഗ്യഭാവത്തിലാണ് ചൊവ്വ വക്രഗതിയിലേക്ക് എത്തുന്നത്. ഒമ്പതാമത്തെ ഭാവമാണ് ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ തൊട്ട് ഭാഗ്യകാലമാണ്. ഏറെക്കാലമായി തടസപ്പെട്ട് കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിസ്ഥലത്തും നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. അതോടൊപ്പം ചില വലിയ ഉത്തരവാദിത്തങ്ങള്‍ ഇവരെ തേടിയെത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ലാഭം വന്നുചേരും. സാമ്പത്തികസ്ഥിതിയില്‍ മാറ്റമുണ്ടാകും. ചിലവുകള്‍ കുറയുകയും ധാരാളം പണം കയ്യില്‍ വന്നുചേരും. വിദേശത്ത് നിന്നും പണം വന്നുചേരാന്‍ സാധ്യതയുണ്ട്. പ്രണയജീവിതം സന്തോഷപ്രദമാകും. കുടുംബാംഗങ്ങളുടെയും മുതിര്‍ന്നവരുടെയും ആശീര്‍വാദവും പിന്തുണയും ജീവിതത്തില്‍ നേട്ടങ്ങള്‍ നല്‍കും. മാനസികമായി സന്തോഷവും സമാധാനവും വന്നുചേരും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
