Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ധനലക്ഷ്മി രാജയോഗം: ഈയൊരു രാജയോഗം മാത്രം മതി ജീവിതത്തിലെ കഷ്ടപ്പാടുകള്‍ തീരാന്‍, ഇപ്പോള്‍ 3 രാശികള്‍ക്ക്
നവഗ്രഹങ്ങളില്‍ ഏറെ കാര്‍ക്കശ്യമുള്ള ഗ്രഹമാണ് ഭൂമിപുത്രനെന്ന് അറിയപ്പെടുന്ന ചൊവ്വ. ചൊവ്വയുടെ രാശിമാറ്റത്തിലൂടെ പല ശുഭയോഗങ്ങളും അതുപോലെ അശുഭയോഗങ്ങളും രൂപപ്പെടാറുണ്ട്. ഒന്നരമാസത്തിനിടെയാണ് ചൊവ്വ രാശി മാറുന്നത്. 45 ദിവസത്തോളം ഒരേ രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹവുമാണ് ചൊവ്വ.

ഇപ്പോള്‍ ചന്ദ്രന്റെ രാശിയായ കര്‍ക്കടകത്തിലാണ് ചൊവ്വ ഉള്ളത്. കര്‍ക്കടകം ചൊവ്വയുടെ നീചരാശിയാണ്. കര്‍ക്കടകത്തില്‍ ചൊവ്വ സവിശേഷമായ ഒരു രാജയോഗം സൃഷ്ടിക്കുന്നുണ്ട്. അതാണ് ധനലക്ഷ്മി രാജയോഗം. ധനലക്ഷ്മി രാജയോഗം അനുഭവിക്കാന്‍ യോഗമുണ്ടായാല്‍ ജീവിത്തില്‍ സമ്പത്തും ഐശ്വര്യവും കുന്നുകൂടും. ഇപ്പോള്‍ ചൊവ്വ സൃഷ്ടിച്ചിരിക്കുന്ന ധനലക്ഷ്മി രാജയോഗം ആര്‍ക്കെല്ലാമാണ് നേട്ടമാകുന്നത് എന്നറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വ നല്കുന്ന ധനലക്ഷ്മി രാജയോഗത്തിലൂടെ ജീവിതത്തില്‍ സുഖവും സമൃദ്ധിയും കൈവരും. ഇവര്‍ക്ക് വാഹനയോദം സമ്പന്നയോഗവും ഉണ്ടാകും. വലിയ വീട് വെക്കാനും ആസ്തികള്‍ സ്വന്തമാക്കാനും യോഗം വരും. ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ഈ രാശികള്‍ക്ക് ലഭിക്കും. മാതാവുമായുള്ള ബന്ധം ഈ യോഗം നിമിത്തം കൂടുതല്‍ ആഴത്തിലുള്ളതാകും. ഭൗതികസുഖങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കും. ജീവിതത്തില്‍ പലതരത്തിലുള്ള സന്തോഷങ്ങളും ഈ രാജയോഗ കാലത്ത് അനുഭവിക്കാം. വാഹനമോ സമ്പത്തോ വാങ്ങാനുള്ള ആഗ്രഹം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും. പ്രണയജീവിതം കൂടുതല്‍ സന്തോഷപൂര്ണ്ണമാകും. ദാമ്പത്യത്തില്‍ സന്തോഷനിമിഷങ്ങള്‍ വന്നണയും. പങ്കാളിയോടൊപ്പം സമാധാനപൂര്‍ണ്ണമായ ദാമ്പത്യം ആസ്വദിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇത് ധനലക്ഷ്മി രാജയോഗത്തിന്റെ സമയമാണ്. എല്ലാ സാമ്പത്തിക പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഇക്കാലയളവില്‍ പരിഹരിക്കപ്പെടും. എല്ലാ ജീവിതമണ്ഡങ്ങളിലും വിജയം നേടാന്‍ സാധിക്കും. ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് ദൂരയാത്രകള് ചെയ്യാന്‍ കഴിയും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഇക്കാലയളവില്‍ നല്ല ജോലി ലഭിക്കും. ജോലിമാറ്റത്തെ തുടര്‍ന്ന് താമസം മാറാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നിന്നും സാമ്പത്തികനേട്ടം കൈവരും. ജീവിതത്തില്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്ന സമയമാണിത്. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇത് അനുകൂലമായ സമയമാണ്. സാമ്പത്തികകാര്യങ്ങളില്‍ ഭാഗ്യം എപ്പോഴും ഒപ്പമുണ്ടാകും. അതോടൊപ്പം ഭാവിയെ കരുതി സമ്പാദ്യശീലം ആരംഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസികമായി സമാധാനം അനുഭവിക്കും.
കര്‍ക്കടകം
ചൊവ്വ സൃഷ്ടിക്കുന്ന ധനലക്ഷ്മി രാജയോഗം കര്‍ക്കടകം രാശിക്കാരെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കും. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ ഈ രാജയോഗത്തിലൂടെ സാധിക്കും. പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ജോലിസംബന്ധമായി വിദേശത്തേക്ക് പോകാന്‍ കഴിയും. ബിസിനസസില് ലാഭം കൈവരും. സാമ്പത്തികപ്രയാസങ്ങള്‍ തീരും. പങ്കാളിയുമായുള്ള ബന്ധം ആഴത്തിലുള്ളതാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
