Latest Updates
-
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം
മുന്ജന്മ പാപങ്ങള്‍ നീക്കുന്ന ദേവശയന ഏകാദശി, ശുഭമുഹൂര്‍ത്തവും പൂജാവിധിയും
Devshayani Ekadashi 2024: എല്ലാ മാസത്തിലെയും കൃഷ്ണപക്ഷ ഏകാദശി തിഥിയും ശുക്ല പക്ഷ ഏകാദശി തിഥിയും ലോകത്തിന്റെ പരിപാലകനായ മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനായി സമര്‍പ്പിക്കുന്നു. മംഗളകരമായ ഫലങ്ങള്‍ ലഭിക്കുന്നതിനായി ഈ ദിവസം ഭക്തര്‍ ഉപവാസം അനുഷ്ഠിക്കുന്നു. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മുന്‍ ജന്മങ്ങളില് ചെയ്ത പാപങ്ങളെല്ലാം നശിക്കുമെന്നാണ് വിശ്വാസം.
ആഷാഢ മാസത്തിലെ ദേവശയനി ഏകാദശി വ്രതം വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ഏകാദശിയെ പദ്മനാഭ ഏകാദശി, ഹരിശയനി ഏകാദശി എന്നും വിളിക്കുന്നു. ആഷാഢമാസത്തിലെ ഏകാദശി നാളില്‍ ഭഗവാന് ശ്രീഹരി യോഗനിദ്രയില്‍ പോകുകയും തുടര്‍ന്ന് കാര്‍ത്തിക മാസത്തിലെ ദേവോദ്ധാന ഏകാദശി നാളില്‍ ഉണരുകയും ചെയ്യുന്നു.

ദേവശയനി ഏകാദശി മുതല്‍ 4 മാസം ഭഗവാന് വിഷ്ണു ഉറങ്ങുന്നു. ഈ 4 മാസങ്ങളെ ചതുര്‍മാസം എന്ന് വിളിക്കുന്നു. ചതുര്‍മാസത്തില്‍ മംഗളകരമായ ഒരു പ്രവൃത്തിയും നടത്താറില്ല. പകരം ഈ 4 മാസങ്ങളില്‍ ഭഗവാന് ശിവനെ ആരാധിക്കുന്നു. ദേവശയനി ഏകാദശി ദിനം ഹിന്ദുമതത്തില്‍ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷത്തെ ദേവശയന ഏകാദശിയുടെ ദിവസവും ആരാധനാ രീതികളും എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
ദേവശയനി ഏകാദശി 2024
2024 ജൂലൈ 17 നാണ് ദേവശയനി ഏകാദശി വരുന്നത്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധി യോഗം, അമൃത സിദ്ധി യോഗം, ശുഭ യോഗം, ശുക്ല യോഗം എന്നിവ രൂപപ്പെടുന്നു. ഈ യോഗങ്ങളുടെ രൂപീകരണം വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ മംഗളകരമായ യോഗങ്ങളില്‍ ദേവശയനി ഏകാദശിയില്‍ ഉപവസിക്കുന്നതും മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നത് വളരെയധികം സന്തോഷവും ഐശ്വര്യവും നല്‍കും.
ദേവശയനി ഏകാദശിയുടെ പ്രാധാന്യം
മഹാവിഷ്ണു നാല് മാസത്തേക്ക് നിദ്രയിലാഴുന്ന സമയമാണ് ദേവശയനി ഏകാദശി. വിഷ്ണുവിന്റെ അഭാവത്തില്‍ പരമശിവന് പ്രപഞ്ചത്തെ പരിപാലിക്കുന്നു. അതിനാല്‍, ചാതുര്‍മാസം ആരംഭിക്കുന്നത് ശിവനെ സ്മരിച്ചുകൊണ്ടാണ്. ലോകപ്രശസ്തമായ ഒഡീഷയിലെ പുരിയിലെ മഹത്തായ രഥോത്സവത്തോടൊപ്പമാണ് ദേവശയനി നടക്കുന്നത്. ചതുര്‍മാസത്തില്‍ കൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, ശ്രാവണ സോമവാര വ്രതം, നവരാത്രി, ദീപാവലി തുടങ്ങിയ ചില വലിയ ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, ഈ നാല് മാസങ്ങളില്‍ വിവാഹനിശ്ചയം, വിവാഹം, കുഞ്ഞിന്റെ പേരിടല്‍ ചടങ്ങുകള്‍, ഗൃഹപ്രവേശ ചടങ്ങുകള്‍ എന്നിവ പോലുള്ള ശുഭകരമായ കാര്യങ്ങളൊന്നും ചെയ്യാറില്ല.
ആരാധനാ രീതി
ഏകാദശി ദിവസം മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍ ഈ ദിവസം ജപം, പാരായണം, ആരാധന, ഉപവാസം എന്നിവയാല്‍ ഭക്തര്‍ക്ക് ഭഗവാന് ശ്രീഹരിയുടെ അനുഗ്രഹം ലഭിക്കും. ഈ ദിവസം തുളസി മഞ്ജരി, മഞ്ഞ ചന്ദനം, അക്ഷതം, മഞ്ഞ പൂക്കള്‍, പഴങ്ങള്‍, ദീപം, പഞ്ചസാര മിഠായി മുതലായവ ഉപയോഗിച്ച് ഭക്തിപൂര്‍വ്വം ശ്രീഹരിയെ ആരാധിക്കണം. പത്മപുരാണം അനുസരിച്ച്, ദേവശയനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ താമരപ്പൂക്കള്‍ കൊണ്ട് ആരാധിക്കുന്നത് മൂന്ന് ലോകങ്ങളിലെയും ദൈവങ്ങളെ ആരാധിക്കുന്നതിന് തുല്യമാണെന്ന് പറയുന്നു. ഈ ദിനത്തില്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളായി തപസ്സു ചെയ്തിട്ടും ലഭിക്കാത്തത്ര ഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദേവശയനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ ജനനാനന്തര ജീവിതത്തിലെ പാപങ്ങള്‍ തീരുകയും ജനനമരണ ചക്രത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്നുവെന്നും പറയപ്പെടുന്നു.
പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക
ദേവശയനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ യഥാവിധി പൂജിക്കണമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ ദിവസം മഹാവിഷ്ണുവിനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യണം. പാല്, നെയ്യ്, തൈര്, തേന്‍, ഗംഗാജലം എന്നിവ ചേര്‍ത്താണ് പഞ്ചാമൃതം ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞ് പഞ്ചാമൃതം കഴിക്കുന്നത് പല രോഗങ്ങളില്‍ നിന്നും ആശ്വാസം നല്കുന്നു. കൂടാതെ, ശരീരത്തിന്റെ പ്രതിരോധശേഷിയും വര്‍ദ്ധിക്കുന്നു.
പുതിയ വസ്ത്രം ധരിപ്പിക്കുക
പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്തതിന് ശേഷം മഹാവിഷ്ണുവിനെ പുതുവസ്ത്രം ധരിക്കണം. കാരണം, അടുത്ത നാലുമാസം ഭഗവാന് നിദ്രയിലായിരിക്കും. അതുകൊണ്ട് വീട്ടില്‍ വിഷ്ണുവിഗ്രഹമുണ്ടെങ്കില് ഭഗവാനെ അഭിഷേകം ചെയ്ത് പുതുവസ്ത്രം പുതപ്പിച്ച് ഉറക്കിയ ശേഷം അടുത്ത നാല് മാസത്തേക്ക് മന്ത്രങ്ങള്‍ കൊണ്ട് ആരാധിക്കുക.
ഈ കാര്യങ്ങള്‍ സമര്‍പ്പിക്കുക
ഈ ദിവസം വിഷ്ണുഭഗവാന് നാലു മാസക്കാലം ഉറങ്ങാന്‍ പോകുന്നു, അതിനാല്‍ നിദ്രയിലാകുന്നതിനുമുമ്പ് പഴങ്ങള്‍, മധുരപലഹാരങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. അവ സമര്‍പ്പിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക.
വിഷ്ണുപുരാണം വായിക്കുക
രാവിലെയും രാത്രിയും മഹാവിഷ്ണുവിനെ ആരാധിക്കുകയും കഴിയുമെങ്കില്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും വേണം. ദാനം ചെയ്യുന്നത് എല്ലായ്പ്പോഴും നിങ്ങള്‍ക്ക് ഐശ്വര്യം നല്കുന്നു. രാത്രി മഹാവിഷ്ണുവിന്റെ കഥയും വിഷ്ണുസഹസ്രനാമവും വിഷ്ണുപുരാണവും പാരായണം ചെയ്യണം. ഇത് ചെയ്യുന്നവന്, മുന്‍ ജന്മത്തിലെ പാപ കര്‍മ്മങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചിതനായി, ഹരിയുടെ വാസസ്ഥലത്തേക്ക് അതായത് വൈകുണ്ഠത്തിലേക്ക് പോകുമെന്ന് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications