Latest Updates
-
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ
ഏത് ആപത്തില്‍ നിന്നും ദേവി സംരക്ഷിക്കും: ഭദ്രകാളിക്ക് പ്രിയപ്പെട്ടവര്‍ ഈ നാളുകാര്‍
സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ദേവിയെ ആരാധിക്കുമ്പോഴും അത് പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണ്. ആദിപരാശക്തിയുടെ മൂന്ന് ഭാവങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഭദ്രകാളി ദേവിയുട ഭാവം. ഭക്തര്‍ ഉള്ളുരുകി വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവി തന്റെ അനുഗ്രഹം അമ്മയെ പോലെ തന്നെ ഭക്തര്‍ക്ക് മേല്‍ ചൊരിയുന്നു.
ഭക്തര്‍ ഉള്ളുരുകി വിളിച്ചാല്‍ ദേവി അത് കൈക്കൊള്ളുന്നു എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ അത്രയധികം അനുഗ്രഹം നല്കുന്ന ദേവിയാണ് ഭദ്രകാളി ദേവി. അത് മാത്രമല്ല ജീവിതത്തില്‍ ദേവി അനുഗ്രഹം സ്വന്തമാക്കിയ ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ദേവി അനുഗ്രഹം ചൊരിയുന്നു. ലക്ഷ്യബോധത്തോടെ ഇവര്‍ മുന്നോട്ട് പോവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ദേവി അനുഗ്രഹിക്കുന്നു. കര്‍മ്മരംഗത്തും ദേവിയുടെ അനുഗ്രഹം നിങ്ങളെ പിന്തുടരുന്നു. ദേവിയുടെ അനുഗ്രഹത്താല്‍ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു എന്നതാണ് സത്യം. മനസമാധാനത്തോടെ ജീവിക്കുന്നതിനും ധനഭാഗ്യത്തിനും ഭദ്രകാളി ദേവി ഇവരോടൊപ്പം നില്ക്കുന്നു. പലപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ ദേവിയുടെ അനുഗ്രഹത്തോടെ ഇവരെ തേടി എത്തുന്നു. ഇവര്‍ ഒരു കാരണവശാലും ദേവി ഭജനം ഒരിക്കലും മുടക്കരുത്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു. മനസന്തോഷം ഉണ്ടാവുന്നു. നിരവധി പുരസ്കാരങ്ങള്‍ തേടി എത്തുന്നു. ജോലിയിലെ പുരോഗതിയും ദേവിയുടെ അനുഗ്രഹം നിമിത്തം ഇവര്‍ക്കുണ്ടാവുന്നു. വിവാഹം മത്സരപ്പരീക്ഷകള് എന്നിവയില്‍ ഇവര്‍ക്ക് വിജയം ഉണ്ടാവുന്നു. ദേവിയുടെ അനുഗ്രഹം ഇവരില്‍ എക്കാലവും നിലനില്ക്കുന്നു. കര്മ്മംഗത്തെ നേട്ടങ്ങള്‍ നിങ്ങളെപ്പോലും അതിശയിപ്പിക്കും. ചൊവ്വാദോഷത്തിന് പരിഹാരവും ദേവി മന്ത്രങ്ങള്‍ നിത്യം ജപിക്കുന്നതിലൂടെ പെട്ടെന്ന് തന്നെ വിവാഹ യോഗവും ഉണ്ടായിരിക്കും. നിത്യവും ജേവിഭജനം നടത്തേണ്ടതാണ്. വെള്ളിയാഴ്ച ദിനത്തില്‍ ദേവിക്ഷേത്ര ദര്‍ശനം നടത്തണം.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ദേവിയുടെ അനുഗ്രഹം കരിയറില്‍ ഉയര്‍ന്ന നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. കൂടാതെ കച്ചവടത്തില്‍ നിങ്ങള്‍ക്ക് ദേവിയുടെ അനുഗ്രഹത്താല്‍ മാറ്റങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല ഫലമാണ് ഉണ്ടാവുന്നത്. പലപ്പോഴും എല്ലാ ദോഷങ്ങളും ഒരുമിച്ച് അകലുന്ന സമയം കൂടിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ദേവി മന്ത്രങ്ങള്‍ ദിനവും ജപിക്കണം. എല്ലാ ദിനവും ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും ദേവി അനുഗ്രഹഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവരില്‍ വിദേശയാത്രായോഗവും വിദേശത്ത് സ്ഥിരതാമസാനുമതിയും ദേവിയുടെ അനുഗ്രഹത്താല്‍ ഉണ്ടാവുന്നു. മാത്രമല്ല കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തും. ജീവിതത്തില്‍ മനസമാധാനത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ദേവി അനുഗ്രഹിക്കുന്നു. ദിനവും വീട്ടില്‍ വിളക്ക് വെക്കുകയും ദേവി മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാരെ ദേവി സദാസമയം അനുഗ്രഹിക്കുന്നു. ദേവി അനുഗ്രഹത്താല്‍ തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏത് വിജയത്തിലും ദേവി കൂടെയുണ്ടാവുന്നു. പഠനാവശ്യങ്ങളില്‍ ദേവി നിങ്ങളെ തുണക്കുന്നു. എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കാന്‍ ദേവി അനുഗ്രഹിക്കുന്നു. ദിനവും ദേവി മന്ത്രങ്ങള്‍ ജപിക്കണം. ഇത് വഴി അസുഖങ്ങളും ദു:ഖങ്ങളും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് ദേവി വലിയ അനുഗ്രഹങ്ങള്‍ ചൊരിയുന്നു. ജീവിതം മാറി മറിയുന്നതിന് ദേവി ഇവരെ അനുഗ്രഹിക്കുന്നു. കുടുംബത്തില്‍ സന്തോഷവും മനസമാധാനവും നിലനില്ക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ വീട് പണി പൂര്‍ത്തീകരിക്കുന്നു. ദാമ്പത്യ ഐക്യം ദേവിയുടെ അനുഗ്രഹത്തോടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ നിത്യവും ലളിതാ സഹസ്രനാമം ഉരുവിടുകയും രക്തപുഷ്പാഞ്ജലി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ എക്കാലവും ദേവി അനുഗ്രഹിക്കുന്നു. കൂടാതെ സമ്മര്‍ദ്ദ പൂരിതമായ ഏത് സാഹചര്യത്തേയും കൈകാര്യം ചെയ്യാന്‍ ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു. ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദു:ഖ ദുരിതങ്ങളെ എല്ലായ്പ്പോഴും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും വിധത്തിലായിരിക്കും. വെള്ളിയാഴ്ചകളില്‍ ദേവി ക്ഷേത്ര ദര്‍ശനം നടത്തുന്നത് ദോഷങ്ങളെ ഇല്ലാതാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
