Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: ബുധന്‍ ധനുവിലേക്ക് എത്തുമ്പോള്‍ അടിത്തറയിളകുന്നവര്‍, ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ ഏറ്റവും വലിയ ഒരു ഗ്രഹരാശിമാറ്റമാണ് ഉള്ളത്. ബുധന്‍ ധനുരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ അവസരം 12 രാശിക്കാരുടേയും ദിവസത്തെ സ്വാധീനിക്കുന്നു. പലപ്പോഴും ഗുണവും ദോഷവും നിറയുന്ന ഫലങ്ങളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നതും. പൗഷ മാസത്തിലെ ശുക്ലപക്ഷത്തിനും തുടക്കം കുറിക്കുന്നതും ഇന്നാണ്.
ഇത്തരം ജ്യോതിഷ മാറ്റങ്ങള്‍ എല്ലാം തന്നെ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ എന്തൊക്കെ ഏറ്റക്കുറച്ചിലുകളാണ് ഓരോ രാശിക്കാരേയും കാത്തിരിക്കുന്നത് എന്നറിയാന്‍ ലേഖനം വായിക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കുടുംബത്തിന്റെ മഹിമ ഉയരുന്നു. പഴയ സുഹൃത്തിനെ കണ്ടുമുട്ടുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യും. ജോലിയില്‍ മികച്ചത് കാഴ്ച വെയ്ക്കാന്‍ സാധിക്കും. ഹനുമാന് സ്വാമിയെ ആരാധിക്കുന്നത് നല്ലതാണ്.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നു. ബുധന്റെ രാശിമാറ്റത്തില്‍ അല്പം ശ്രദ്ധിക്കണം. സാമൂഹ്യ ,സേവനത്തില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസില്‍ പുരോഗതിയുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പല വിധത്തിലുള്ള പിന്തുണയും ലഭിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദുവസമാണ്. പലപ്പോഴും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ബുധന്റെ മാറ്റത്തില്‍ ആരോഗ്യത്തില്‍ താളപ്പിഴകളുണ്ടാവാം.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര ഗുണകരമായ മാറ്റങ്ങള്‍ നല്കുകയില്ല. പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ബന്ധുക്കളും അയല്‍ക്കാരുമായി ശത്രുതയിലാവും. അതോടൊപ്പം തന്നെ ദാമ്പത്യത്തിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ അനാവശ്യ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനും സാധിക്കും. എന്നാല്‍ മനസ്സിനെ ചില ഭയങ്ങള്‍ പിടികൂടും. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. ബിസിനസിനേയും ഇന്നത്തെ ദിവസം പ്രതികൂലമായി ബാധിക്കും.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ബാക്കിയുള്ള ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ ജീവിതം സന്തോഷകരമായിരിക്കും. അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കുടുംബത്തില്‍ പലപ്പോഴും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥയുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതായിരിക്കും. എന്നാല്‍ ബന്ധങ്ങളില്‍ സ്വരച്ചേര്ച്ചയില്ലായ്മയുണ്ടാവാം. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കാം. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ സ്വന്തം കാര്യങ്ങള്‍ക്ക ്പോലും തീരുമാനം എടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടാവുന്നത്. കൂടാതെ നിങ്ങളുടെ ജീവിതം അല്ംപ ബുദ്ധിമുട്ടിലാവുന്ന ദിവസം കൂടിയാണ് . പിതാവില്‍ നിന്ന് ധാരാളം പിന്തുണ ലഭിക്കുന്നു. എങ്കിലും ആരോഗ്യ കാര്യങ്ങളെ ഒരിക്കലും അവഗണിക്കരുത്.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ചെറിയ കാര്യങ്ങളെപ്പോലും ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ അവഗണിക്കരുത്. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ചില ബന്ധങ്ങള്‍ നിങ്ങളെ കൂടുതല്‍ ശക്തരാക്കുന്നു. കൂടാതെ പല ആളുകളുടേയും പിന്തുണ നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കുകയും ചെയ്യുന്നു.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷമായിരിക്കും ഏറ്റവും വലുത്. മാത്രമല്ല പല ബന്ധങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാം. അത് മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ബന്ധം കൂടുതല്‍ ശക്തമാവുന്നു. ബുധന്റെ മാറ്റം പല വിധതത്തിലുള്ള തീരുമാനങ്ങളും ആലോചിച്ച് എടുക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ മികച്ച ഒരു ദിവസമായി ഇന്നത്തെ ദിവസത്തെ കണക്കാക്കാം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ശനിയെയാണ് സന്തോഷിപ്പാന്‍ ശ്രദ്ധിക്കേണ്ടത്.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ഭയത്തെ കൃത്യമായി കൈകാര്യം ചെയ്യേണ്ട ദിവസമാണ്. പലപ്പോഴും പല കാര്യങ്ങളിലും താല്‍പ്പര്യം കൂടുതലായിരിക്കും. സാമൂഹ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയ ം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications