Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ഡിസംബറില്‍ ഇവര്‍ക്ക് ശുക്രദശ; പുതിയ ജോലി, വിദേശ വാസം ഈ രാശിക്കാര്‍ക്ക്
വേദ ജ്യോതിഷ പ്രകാരം ശുക്രന് വളരെയധികം പ്രധാന്യം ഉണ്ട്. ശുക്രനില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഓരോ രാശിക്കാരുടെയും ഭാഗ്യ നിര്ഭാഗ്യങ്ങളെ നിര്‍ണ്ണയിക്കപ്പെടുന്നത്. ഇനിവരുന്ന ഡിസംബര്‍ മാസത്തില്‍ ശുക്രന് രണ്ട് തവണയാണ് രാശിമാറാന്‍ പോകുന്നത്.

ഡിസംബര്‍ ആദ്യവാരത്തിലും ഡിസംബര്‍ അവസാന വാരത്തിലുമായി ശുക്രന് രണ്ട് തവണ രാശിമാറുന്നു. ആദ്യം മകരം രാശിയിലേയ്ക്കും പിന്നീട് മകരത്തില്‍ നിന്നും കുംഭം രാശിയിലേയ്ക്കുമാണ് പ്രവേശിക്കുക. രണ്ട് വട്ടവും രാശിമാറുമ്പോഴും ഇതിന്റെ ഫലങ്ങള്‍ ഏറ്റവുമധികം ലഭിക്കുന്നത് നാല് രാശിക്കാര്‍ക്ക് മാത്രമാണ്. ഈ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തോടെ ഉണ്ടാകുന്നതായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ധന ലാഭം പ്രതീക്ഷിക്കാം. നല്ല കുടുംബ ജീവിതം ഇവര്‍ക്ക് ലഭിക്കും. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. വീതം വെയ്ക്കുന്നതില്‍ നിന്നും നല്ലൊരു തുക ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജോലിയില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. പ്രണയിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുവദിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. പങ്കാളികള്‍ ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടും. നല്ല ആരോഗ്യം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് രാജയോഗം തെളിയുന്നതാണ്. ഇവര്‍ക്ക് തൊട്ടതെല്ലാം ഭാഗ്യമാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ഇതില്‍ വിദേശത്ത് ജോലി ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ലകാലങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ വീട്ടുന്നതായിരിക്കും. നല്ല ശമ്പളം ലഭിക്കും. പങ്കാളിയ്ക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ സമ്മാനമായി നല്കാന് സാധിക്കുന്നതാണ്. ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കും. നല്ല സന്തോഷം ഉണ്ടാകും. യാത്രകള്‍ പലതും ചെയ്യും.
മിഥുനം
ബിസിനസ്സില്‍ നല്ലരീതിയില്‍ ഉയരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ നല്ല ലാഭം കയ്യില്‍ വന്ന് ചേരും. ആഗ്രഹിച്ച രീതിയില്‍ സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും. നല്ല സുഖകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്ടില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. വിവാഹം നടക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടാകും. ആഗ്രഹിച്ച രീതിയില്‍ യാത്രകള്‍ ചെയ്യാന്‍ സാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്ലരീതിയില്‍ പണം ചിലവഴിക്കാന്‍ സാധിക്കുന്നതാണ്.
ഇടവം
വിദേശത്ത് തൊഴില്‍ അവസരം ലഭിക്കുന്നതാണ്. സ്നേഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കും. കുടുംബത്തില്‍ നിന്നും നല്ലരീതിയില്‍ പിന്തുണ ലഭിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. നിങ്ങളുടെ കഴിവിന് അംഗീകാരം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ അകലും. സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. പല മേഖലയില്‍ നിന്നും പണം കയ്യില്‍ ലഭിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications