2025-ലെ അവസാന മാസം: അറിയാം ഡിസംബറില്‍ വാഴുന്നവരും വീഴുന്നവരും, സമ്പൂര്‍ണ രാശിഫലം

പുതുവര്‍ഷത്തിന് ഇനി ഒരു മാസം മാത്രമേ ഉള്ളൂ, ഈ സമയം നിങ്ങള്‍ക്ക് എന്തൊക്കെയാണ് വര്‍ഷാവസാനത്തില്‍ മാറ്റം വരുന്നത് ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ ആരൊക്കെയാണ് മാറ്റങ്ങളിലൂടെ കടന്ന് പോവുന്നത് എന്ന് നമുക്ക് നോക്കാം. ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള ദിനങ്ങളില്‍ 12 രാശിക്കാരിലും നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നു. ഇത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.

ഡിസംബര്‍ 15 വരെ സൂര്യന്‍ വൃശ്ചികം രാശിയിലും അതിന് ശേഷം ധനു രാശിയിലും സഞ്ചരിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. അത് മാത്രമല്ല ഡിസംബര്‍ 5-നാണ് വ്യാഴം അതിന്റെ വക്രഗതിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. കേതു ചിങ്ങം രാശിയിലും ശനി വക്രഗതിയില്‍ നിന്നും നേര്‍ഗതിയില്‍ സഞ്ചരിക്കുന്നതും ഡിസംബര്‍ മാസത്തിലാണ്. ഇത് 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

December 2025 Monthly Horoscope

മേടം രാശി
മേടം രാശിക്കാരില്‍ ഡിസംബര്‍ മാസത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഒരു കാര്യവും അനായാസമായി നേടിയെടുക്കുന്നതിന് സാധിക്കുകയില്ല. പലപ്പോഴും ജോലിയില്‍ പ്രതികൂലഫലങ്ങള്‍ തേടി എത്തുന്നു. പല കാര്യത്തിലും വളഞ്ഞ വഴികള്‍ തേടുന്നു. വീട് പണി ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നു. പലപ്പോഴും മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. പലപ്പോഴും സുഖഭോഗങ്ങള്‍ ത്യജിക്കേണ്ടി വരുന്നു. എന്നാല്‍ ബിസിനസ് സംബന്ധമായി നോക്കുകയാണെങ്കില്‍ അല്‍പം നേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. അതിനെ പരിഹരിക്കാന്‍ സാധിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് നടക്കുന്നു. കൂടാതെ പല കാര്യത്തിലും വരുമാനം ലഭിക്കുന്നു. കൂടാതെ യുക്തിസഹമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായികിത്തും. പല തടസ്സങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ചെറുപ്പക്കാരുടെ കൂട്ടു കെട്ടുകളില്‍ അല്‍പം ശ്രദ്ധ ചെലുത്തേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അലച്ചിലും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവെ ഡിസംബര്‍ മാസം ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളെയാണ് നല്‍കുന്നത്. പലപ്പോഴും കരാര്‍ ജോലികളില്‍ മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. പല വിധത്തിലുള്ള തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ കാര്യങ്ങള്‍ സുഗമമായി നടക്കുന്നു. എന്നാല്‍ ചെറിയ അശ്രദ്ധയുണ്ടെങ്കില്‍ അത് പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. തിരഞ്ഞെടുപ്പില്‍ അല്‍പം ശ്രദ്ധിക്കേണ്ടി വരുന്നു. പലപ്പോഴും ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കേണ്ടി വരുന്ന സമയമാണ്. മാനസികാരോഗ്യം മികച്ചതായിരിക്കും. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കേണ്ടി വരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറിയും കുറഞ്ഞും ഇരിക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ച ഫലം നല്‍കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബിസിനസില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ജോലിക്കായി ദൂരസ്ഥലത്ത് പോവേണ്ട അവസ്ഥയുണ്ടാവുന്നു. ജോലിയില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാവും. മാനസികാരോഗ്യവും ദഹനാരോഗ്യവും നിങ്ങളെ ബാധിക്കുന്നു. വാക്കുകള്‍ പാലിക്കാന്‍ പലപ്പോഴും കഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.

December 2025 Monthly Horoscope

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന മാസമാണ്. അത് മാത്രമല്ല വാഹനയോഗവും നിങ്ങളെ കാത്തിരിക്കുന്നു. കൂടാതെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് പല കാര്യത്തിലും ഗുണപരമായ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

വൃശ്ചികം രാശി
തടസ്സങ്ങളെല്ലാം മാറി പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തുന്ന സമയമാണ് പലപ്പോഴും വൃശ്ചികം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം. പല തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് പല വിധത്തിലുള്ള വിജയം പല കാര്യത്തിലും ലഭിക്കുന്നു. വിജയ പ്രതീക്ഷ എല്ലാ കാര്യത്തിലും നിലനിര്‍ത്താന്‍ സാധിക്കുന്നു. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു, വ്യാഴം പന്ത്രണ്ടിലേക്ക് എത്തുന്നതിനാല്‍ അത് നല്ല കാര്യങ്ങള്‍ നല്‍കുന്നു. ജോലി പഠന സംബന്ധമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂട്ടുകാരുടെ അനാവശ്യ ഇടപെടലുകള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിക്ഷേപങ്ങളില്‍ സാമ്പത്തിക നേട്ടം തേടി എത്തും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഒരു കാര്യത്തിലും ഡിസംബര്‍ മാസത്തില്‍ സമാധാനം ലഭിക്കണം എന്നില്ല. പലപ്പോഴും വ്യക്തമായ തീരുമാനം എടുക്കുന്നതിന് സാധിക്കുകയില്ല. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം നിങ്ങളില്‍ വിജയം തേടി എത്തുന്നു. ധനാഗമത്തിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളും മടിയില്ലാതെ ഏറ്റെടുക്കേണ്ടതാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റമാണ് കാത്തിരിക്കുന്നത്. കണ്ടകശനിയുടെ സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. പലപ്പോഴും മറ്റുള്ളവരുടെ സഹകരണം ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. കരുതലോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. കുടുംബത്തില്‍ അലോസരമുണ്ടാവുന്ന അവസ്ഥയുണ്ടാവുന്നതിനാല്‍ ശ്രദ്ധ വേണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാവാം. പലപ്പോഴും മാസത്തിന്റെ ആദ്യപകുതിയില്‍ പ്രശ്‌നങ്ങളുണ്ടാവാം. എങ്കിലും അതിനെ പിന്നീട് പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. യാത്രകള്‍ എല്ലാം വളരെയധികം മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജോലികള്‍ എല്ലാം കൃത്യമായി ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

X
Desktop Bottom Promotion