Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ഡിസംബര്‍ മാസഫലം: ഓരോന്നോരോന്നായി വെട്ടിപ്പിടിക്കാം, വര്‍ഷാവസാനം അത്ര മോശമല്ല: സമ്പൂര്‍ണരാശിഫലം
ഡിസംബര്‍ മാസത്തില്‍ ഓരോരാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് എന്നത് തിരിച്ചറിയേണ്ടത്. ഡിസംബര്‍ 1 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വൃശ്ചികമാസവും അതിന് ശേഷം ധനുമാസം ആരംഭിക്കുകയും ചെയ്യുന്നു. സൂര്യന്റെ രാശിമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ഓരോ രാശികളിലും ഫലങ്ങള്‍ എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്. ഓരോ ഗ്രഹങ്ങളും സഞ്ചരിക്കുന്ന രാശിയും നക്ഷത്രവും വ്യത്യസ്തമാവുന്നതിന് അനുസരിച്ച് ഫലങ്ങളും വ്യത്യസ്തമായി വരുന്നു.
ശനി കുംഭം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. അതുപോലെ തന്നെ വ്യാഴം ഇടവം രാശിയിലും രാഹു മീനം രാശിയിലും സഞ്ചരിക്കുന്നു. കേതുവാകട്ടെ കന്നി രാശിയിലും സഞ്ചരിക്കുന്നു. ഡിസംബര്‍ മാസത്തില്‍ ഗ്രഹങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ അത് ഓരോ നക്ഷത്രക്കാരിലും അനുകൂല പ്രതികൂല മാറ്റങ്ങളും കൊണ്ട് വരുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ആണ് ഡിസംബര്‍ മാസത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ മാസത്തിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുണപ്രദമായി വരുന്നു. ചെറിയ ചില അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെ ദ ാേഷകരമായി ബാധിക്കുന്നു. വാഹനം ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. സൗഹൃദങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല അല്‍പം ശ്രദ്ധിച്ചാല്‍ ദോഷഫലങ്ങളെ ഗുണപ്രദമായി നമുക്ക് കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. പ്രതിസന്ധികളെ അശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തും. എന്നാല്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കാരണം കണ്ടകശനി കരുത്താര്‍ജ്ജിക്കുന്ന സമയമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജോലിയില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കാം. എങ്കിലും ശ്രദ്ധിച്ച് വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവാം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് ഡിസംബര്‍ മാസം. അതുകൊണ്ട് തന്നെ ജീവിതം മൊത്തത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലവിധത്തിലുള്ള പരിമിതികള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ്. വരുമാനം എന്ന പോലെ തന്നെ ചിലവുകളും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മികച്ച അവസരങ്ങളും വിജയവും വന്നു ചേരുന്നു. കൂടാതെ കുടുംബത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നു. മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവും. കാര്യസാധ്യത്തിനുള്ള സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാസത്തിന്റെ രണ്ടാം പകുതിയില്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ ഒന്നുകൂടി വര്‍ദ്ധിക്കുന്നു. ശത്രുക്കളുടെ കാര്യത്തില്‍ അല്‍പം കരുതല്‍ വേണം എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് അംഗീകാരവും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും എല്ലാം ഉണ്ടാവുന്ന സമയമാണ് ഡിസംബര്‍ മാസം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ തൃപ്തിയുണ്ടാവും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ തിരക്കുകള്‍ വര്‍ദ്ധിക്കുന്നു. വീട് വാങ്ങിക്കുന്നതിന് ഉള്ള സാഹചര്യം ഒത്തുചേര്‍ന്ന് വരുന്നു. ജന്മനക്ഷത്രത്തില്‍ ചൊവ്വ സഞ്ചരിക്കുന്നതിനാല്‍ ജോലി രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതിനെ പരിഹരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കടബാധ്യതകളെ പരിഹരിക്കുന്നതിന് സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയിലെ കരാര്‍ പുതുക്കുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി കൂടുതല്‍ സമയവും ധനവും ചിലവഴിക്കേണ്ടി വരുന്നു. സ്വത്ത്‌സമ്പാദനത്തിന് ഏറ്റവും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സംതൃപ്തിയുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കരുത്. അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. വിദേശയാത്രാ യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് യോഗം കാണുന്നു. ബിസിനസ് ചെയ്യുന്നവര്‍ ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. കൂടാതെ കടബാധ്യതകളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കടബാധ്യതകള്‍ പലപ്പോഴും പരിഹരിക്കപ്പെടുന്നു. ഇഷ്ടമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വിദേശത്ത് പഠനാവശ്യത്തിന് വേണ്ടി പോവേണ്ടതായി വരുന്നു. കൂടാതെ വിവാഹ കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമാവുന്നു. ജോലി രംഗത്ത് മികച്ച അവസരങ്ങള്‍ ഉണ്ടാവാം. പണം നിക്ഷേപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. നിലപാടുകളില്‍ നിന്ന് പിന്നോക്കം പോവുന്നതിനാല്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വരുമാനം മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് അവന്‍ എത്തുന്നു. കഠിനാധ്വാനത്തിന് അനുസരിച്ച് ഫലം ലഭിക്കുന്നു. കലാകായിക മത്സരങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് വരുകയും അംഗീകാരങ്ങള്‍ തേടി എത്തുകയും ചെയ്യും. വീട് പണി പുനരാരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അഭിമാന നിമിഷങ്ങള്‍ സമ്മാനിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളെ നിസ്സാരമാക്കരുത്. അത് വളരെ വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സന്തോഷം നിറഞ്ഞതായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











