Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
വര്‍ഷാവസാനം ഭാഗ്യക്കൊടുമുടി കയറുന്നവര്‍; ഡിസംബറിലെ ഭാഗ്യരാശികള്‍ ഇവരാണ്
ഈ വര്‍ഷം സാമ്പത്തികമായും അല്ലാതെയും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതിരുന്നവരും 2024-ല്‍ തിളങ്ങിയവരും ഉദ്വേഗത്തോടെ കാത്തിരിക്കുന്നത് 2025 അവര്‍ക്ക് എങ്ങനെയാകുമെന്ന് അറിയാനാണ്. പ്രത്യേകിച്ച് 2024-ല്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതിരുന്നവര്‍ ഏറെ പ്രതീക്ഷയോടെയാണ് 2025നെ നോക്കുന്നത്. പക്ഷേ അതിന് മുമ്പ് ഈ വര്‍ഷത്തെ അവസാനമാസമായ ഡിസംബറില്‍ എന്തെല്ലാം വരാനിരിക്കുന്നു എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. 2025നെ മുമ്പില്‍ കണ്ട് ഡിസംബറിനെ മറക്കേണ്ടതില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ചില രാശികള്‍ക്ക് ഡിസംബര്‍ നല്കുന്ന ഫലങ്ങള്‍.

ഡിസംബറില്‍ ഒന്നിലധികം പ്രധാനഗ്രഹങ്ങള് രാശികള്‍ മാറുന്നുണ്ട്. സൂര്യനും ചൊവ്വയും അടക്കം നാല് ഗ്രഹങ്ങളാണ് ഡിസംബറില്‍ രാശിമാറ്റത്തിന് തയ്യാറെടുക്കുന്നത്. ചില ഗ്രഹങ്ങളുടെ നക്ഷത്രങ്ങളിലും മാറ്റം വരുന്നുണ്ട്. ഈ മാറ്റങ്ങളിലൂടെ ചില രാശികളില് ജനിച്ചവര്‍ക്ക് ഭാഗ്യത്തിനായി 2025നെ കാത്തിരിക്കേണ്ടി വരില്ല. ഡിസംബര്‍ മുതല്‍ ഇവര്‍ക്ക് നല്ലകാലം തുടങ്ങും. ഡിസംബറില്‍ കരിയറിലും ബിസിനസിലും സാമ്പത്തികസ്ഥിതിയിലും വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ മാസം ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ഡിസംബര്‍ തുടക്കത്തില്‍ തന്നെ ഇവര്‍ക്ക് ജോലിയില്‍ ശുഭവാര്‍ത്തകള്‍ തേടിയെത്തും. സമൂഹത്തില്‍ ഇവരുടെ സ്വീകാര്യത വര്‍ധിക്കും. ഇവരുടെ സാമ്പത്തികസ്ഥിതിയില്‍ കാര്യമായ അഭിവൃദ്ധിയുണ്ടാകും. ജോലി അന്വേഷിക്കുന്ന മേടം രാശിക്കാര്‍ക്ക് ഈ മാസം തീര്‍ച്ചയായും അവര്‍ ആഗ്രഹിക്കുന്ന ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. കരിയറില്‍ വഴിത്തിരിവാകുന്ന മാറ്റം ഉണ്ടാകും. ബിസിനസിലും സാമ്പത്തികനേട്ടവും വളര്‍ച്ചയും നേടാന്‍ കഴിയും. വിദേശത്ത് വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ വന്നെത്തും. ഇവര്‍ക്ക് എല്ലാ തടസ്സങ്ങളും മറികടന്ന് വിദേശത്ത് പോകാന്‍ സാധിക്കും. തീര്‍ത്ഥയാത്രകള്‍ നടത്താനുള്ള യോഗവും ചില രാശികള്ക്കുണ്ട്. പുതിയ സ്വത്തോ വസ്തുവകകളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ഏറെക്കാലമായി അലട്ടുന്ന അസുഖങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരും ഡിസംബറിലെ ഭാഗ്യരാശിയാണ്. നിരവധി സന്തോഷങ്ങളും നേട്ടങ്ങളുമാണ് ഡിസംബറില്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ പ്രമോഷന് ലഭിക്കും. അധ്വാനത്തിന് പൂര്‍ണ്ണഫലം ലഭിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും അടുത്ത മാസം ഗുണകരമാണ്. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം പൂവണിയും. വീട്ടില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം വന്നണയും. പ്രണയജീവിതത്തില്‍ സന്തോഷം വന്നെത്തും. ദാമ്പത്യത്തില്‍ പങ്കാളിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ സാധിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ മാസം നിരവധി വിജയങ്ങള്‍ നേടാന്‍ കഴിയും. വീട്ടിലും സമൂഹത്തിലും ഇവര്‍ക്കുള്ള മതിപ്പ് വര്‍ധിക്കും. ഏത് ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കര്‍മ്മരംഗത്ത് തിളങ്ങാന്‍ സാധിക്കും. കോടതിവിഷയങ്ങളില് അനുകൂലവിധിയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. അവിവാഹിതര്‍ക്ക് ഇണയെ കണ്ടെത്താന്‍ സാധിക്കും. പുതിയ ധനസ്രോതസ്സ് ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം വന്നെത്തും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഡിസംബര്‍ മാസം ഭാഗ്യത്തിന്റെ മാസമാണ്. ഉദ്യോഗസ്ഥര്‍ക്ക് വരുമാനത്തില്‍ വര്‍ധനയുണ്ടാകും. പുതിയ ധനസ്രോതസ്സുകള്‍ രൂപപ്പെട്ടേക്കാം. സാമ്പത്തികസ്ഥിതിയിലും ഈ മാസം കാര്യമായ വ്യത്യാസമുണ്ടാകും. ബുദ്ധിയും കഠിനാധ്വാനവും കൊണ്ട് ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്. വലിയ സന്തോഷങ്ങള്‍ ഈ മാസം ഉണ്ടാകും. ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാനും സാധിക്കും. കുടുംബത്തിലും സന്തോഷാന്തരീക്ഷം വന്നെത്തും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വളരെയധികം ഗുണങ്ങള്‍ ഉണ്ടാകുന്ന സമയമാണ് ഡിസംബര്‍. സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരങ്ങള്‍ വരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. മക്കളുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിട്ടകലും. രാഷ്ട്രീയക്കാര്‍ക്കും ഈ മാസം അനുകൂലമാണ്. ഉദ്യോഗസ്ഥര്‍ ജോലിസ്ഥലത്ത് പ്രശംസിക്കപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications