Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഈ രാശികളില് ഉള്ളവര്‍ വീട്ടിലുണ്ടോ, പേടിക്കണം; പുറമേ ചിരിക്കും ഉള്ളില്‍ പകയും
ആളുകള്‍ പലതരമാണ്. ചിലയാളുകള്‍ ആളുകളോട് പെട്ടെന്നടുക്കും. ചിലരാണെങ്കില്‍ മറ്റുള്ളവരുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയേ അടുക്കൂ. ചിലര്‍ ഒരു ഇഷ്ടക്കേട് ഉണ്ടായാല്‍ അത് മുഖത്ത് നോക്കി പറയും. എന്നാല്‍ മറ്റുചിലര്‍ അത് മനസ്സില്‍ കൊണ്ടുനടക്കും. അവസരം വരുമ്പോള്‍ പകപോക്കും. ഇതെല്ലാം ഓരോരുത്തരുടെ സ്വഭാവങ്ങളായാണ് നമ്മള് മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ ജ്യോതിഷപ്രകാരം ഓരോരുത്തരുടെയും സ്വഭാവസവിശേഷതകളും പെരുമാറ്റരീതികളും അവരുടെ ജനനസമയത്ത് തന്നെ തീരുമാനിക്കപ്പെടുന്നു. ആ സമയത്ത് ഗ്രഹങ്ങള്‍ എവിടെയെല്ലാം സ്ഥിതി ചെയ്യുന്നു, നക്ഷത്രം ഏതാണ് തുടങ്ങിയ കാര്യങ്ങള്‍ സ്വഭാവത്തെ ആഴത്തില്‍ സ്വാധീനിക്കുന്നു.

ജ്യോതിഷപ്രകരാം മറ്റുള്ളവര്‍ സൂക്ഷിക്കേണ്ട, അപകടകാരികളായ ചില രാശികള്‍ ഉണ്ട്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കുന്നവരാണ് മേടം രാശിക്കാര്‍. അത്രയ്ക്കും നിശ്ചയദാര്‍ഢ്യം ഉള്ളവരാണ് ഈ രാശിയില്‍ ജനിച്ച ആളുകള്‍. അതുപോലെ സാഹസികതയെ ഇഷ്ടപ്പെടുന്നവരുമാണ് ഇവര്‍. അതുകൊണ്ടുതന്നെ എത്ര വലിയ റിസ്കുകളും എടുക്കാന്‍ ഇവര്‍ക്ക് മടിയുണ്ടാകില്ല. അതിനാല്‍ തന്നെ ഇവരെ വളരെയധികം സൂക്ഷിക്കണം.
വൃശ്ചികം
അഭിനിവേശത്തിനും തീവ്രമായ ആഗ്രഹങ്ങള്‍ക്കും പേരുകേട്ട രാശിയാണ് വൃശ്ചികം രാശിക്കാരെങ്കിലും രഹസ്യാത്മക സ്വഭാവമുള്ളവരാണ് ഇവര്‍. അതുകൊണ്ടുതന്നെ പുറമേ കാണിക്കുന്നതായിരിക്കില്ല ഇവരുടെ സ്വഭാവം. പക ഉള്ളില്‍ വെച്ച് അവസരം കിട്ടുമ്പോള്‍ പുറത്തെടുക്കാന്‍ ഈ രാശിയില്‍ ജനിച്ചവര്‍ മടിക്കില്ല.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ നിശ്ചയദാര്‍ഢ്യമുള്ളവരും ലക്ഷ്യങ്ങള്‍ ഉള്ളവരുമായിരിക്കും. പക്ഷേ സ്വന്തം ലക്ഷ്യത്തിനായി ഏതുവഴിയും സ്വീകരിക്കാന്‍ ഇവര്‍ക്ക് മടിയില്ല. എന്തുചെയ്തും അവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടും. അതുകൊണ്ട് ഇവരെ ഒന്ന് സൂക്ഷിക്കണം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നവരും ആളുകളോട് പെട്ടെന്ന് അടുക്കുന്നവരുമായിരിക്കും. പക്ഷേ അവര്‍ക്ക് രണ്ട് മുഖമുണ്ട്.മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കാനും അവരെ പ്രതിസന്ധിയിലാക്കാനും ഇവര്‍ക്ക് കഴിയും.
ചിങ്ങം
നേതൃഗുണമുള്ളവരാണ് ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍. പക്ഷേ വളരെ അപകടകരമായ സ്വഭാവങ്ങള്‍ ഇവര്‍ക്കുണ്ടാകും. മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ അവര്‍ ആ സ്വഭാവങ്ങള്‍ പുറത്തെടുക്കാറുണ്ട്.
കുംഭം
വളരെ മികച്ച ആശയങ്ങളുടെയും ചിന്തകളുടെയും ആളുകളാണ് കുംഭം രാശിയില്‍ ജനിച്ചവര്‍. പക്ഷേ ഇവര്‍ ചിലപ്പോള്‍ വിമത സ്വഭാവം കാണിക്കാറുണ്ട്. അതുകൊണ്ട് വെല്ലുവിളി നിറഞ്ഞ കാര്യങ്ങള്‍ മുന്നോട്ടുവെക്കാന്‍ ഇവര്‍ മടിക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
