Latest Updates
-
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!
Rashiphalam: പന്ത്രണ്ട് രാശിക്കും ഗുണഫലങ്ങള്‍, ധനയോഗ സ്വാധീനത്തില്‍ നേട്ടങ്ങള്‍, ഇന്നത്തെ രാശിഫലം
Daily Nakshatra Phalam:ഇന്ന് ശനിയാഴ്ച, ഫെബ്രുവരി 15-ന്, ചന്ദ്രന് കന്നി രാശിയിലെ ഉത്രം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. അതേസമയം, ചൊവ്വ ബുധന്‍ കീഴിലുള്ള മിഥുനം രാശിയിലാണ് സ്ഥിതി ചെയ്ത് ചന്ദ്രനെ നാലാം ഭാവത്തില്‍ വീക്ഷിക്കുന്നു. ഈ സംയോജനത്തിലൂടെ ചന്ദ്രനും ചൊവ്വയ്ക്കും ഇടയില്‍ ചതുര്ഥ ദശ യോഗവും ധന ലക്ഷ്മി യോഗവും രൂപപ്പെടുന്നു. ഈ ജ്യോതിഷപ്രതിഭാസം മേടം മുതല്‍ മീനം വരെയുള്ള ഓരോ രാശിയെയും എങ്ങനെ ബാധിക്കും എന്നറിയാം. ഇവര്‍ക്ക് ഇന്നത്തെ ദിവസം എന്തെല്ലാം ഫലങ്ങളാണ് കാത്തിരിക്കുന്നതെന്നും മനസ്സിലാക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക്, ഇന്നത്തെ ദിവസം അവര്‍ ഏറ്റെടുക്കുന്ന എന്തുകാര്യങ്ങള്‍ക്കും നക്ഷത്രങ്ങള്‍ അനുകൂലമായിിരിക്കും. കാരണം ഭാഗ്യം നിങ്ങളുടെ പക്ഷത്താണ്. വ്യക്തിപരമായ ചില ആഗ്രഹങ്ങള്‍ ഇന്ന് സഫലമാകും. ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് പ്രോത്സാഹനവും പിന്തുണയും ലഭിക്കാം. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനത്തില്‍ തൃപ്തരായിരിക്കും. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷാജനകമാണ്. പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍, സ്നേഹവും ഐക്യവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് സന്തോഷകരമായ ഒരു ദിവസം ആയിരിക്കും. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചിലവഴിക്കാനും സാധിക്കും. സമൂഹത്തില്‍ നിങ്ങളുടെ സ്വീകാര്യതയും പദവികളും വര്‍ദ്ധിക്കും. കൂടാതെ,സാമൂഹികപരിപാടികളില് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ബിസിനസ്സിലും വ്യാപാരത്തിലും വലിയ ലാഭം പ്രതീക്ഷിക്കാം. പൂര്‍ത്തിയാക്കാത്ത ജോലികള്‍ ഇന്ന് പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് അനുകൂലമായിരിക്കും. തൊഴില്‍ മേഖലയില്‍ ലാഭവും അംഗീകാരവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ പിതാവിന്റെ പിന്തുണയും ജോലിയില്‍ മുതിര്‍ന്ന സഹപ്രവര്‍ത്തകരുടെ പിന്തുണയും പ്രയോജനകരമായിരിക്കും. ഇന്ന് കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം നല്കാന് സാധ്യതയുണ്ട്. ഏതെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ജീവിത പങ്കാളിയുമായി ആലോചിക്കുന്നത് വിജയത്തിലേക്ക് നയിക്കാം. കൂടാതെ, നിങ്ങളുടെ പ്രണയ ജീവിതം ഇന്ന് സമാധാനപരമായിരിക്കും. സഹായം ആവശ്യമുള്ള ഒരാളെ സഹായിക്കുന്നതിനുള്ള അവസരം ലഭിക്കാനും സാധ്യതയുണ്ട്.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ബുദ്ധിയും കാര്യക്ഷമതയും കൂടുതലായി ഉണ്ടാകും. ബിസിനസ് പുരോഗതി പ്രതീക്ഷ നല്‍കും. ഇത് സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് ശക്തമായിരിക്കും. ആവേശത്തിലും വികാരങ്ങളുടെ സ്വാധീനത്തിലും തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം, കാരണം ഇത് പശ്ചാത്താപത്തിലേക്ക് നയിക്കാം. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. കൂടാതെ ഒരു ആരാധനാലയം സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടാകും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമൂഹികവും രാഷ്ട്രീയവുമായ ബന്ധങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ ലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ട്. വരുമാനത്തിലെ വര്‍ദ്ധനവ് സംതൃപ്തി നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തില്‍ വിജയം നേടാനാകും. ഇത് സന്തോഷം നല്‍കും. ഇന്ന് ആരംഭിക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. വിവാഹംേ ആലോചിക്കുന്നവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കാം. ഇന്ന് നിങ്ങളുടെ ഭക്ഷണക്രമത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നത് ഉചിതമാണ്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്ക്, ഇന്നത്തെ ജ്യോതിഷഫലം കര്‍മ്മരംഗത്ത് വിജയം സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. വൈകുന്നേരം വീട്ടില്‍ അതിഥികള്‍ എത്താന്‍ സാധ്യതയുണ്ട്. ഇത് സന്തോഷമേകും. പുരുഷന്മാര് ഭാര്യാവീട്ടുകാരുമായുള്ള ചര്‍ച്ചകളില്‍ ജീവിത പങ്കാളിയുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. കൂടാതെ, ഇന്ന് നിങ്ങള്‍ മുതിര്‍ന്നവരെ സഹായിക്കാന്‍ സമയം ചെലവഴിക്കും. പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് അനുകൂലമായിരിക്കും. വിദ്യാഭ്യാസത്തിലും മത്സരങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സംരംഭകര്‍ക്ക് പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇതിലൂടെ വരുമാനം വര്‍ദ്ധിക്കും. ജീവിത പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്ന് പരിഹരിക്കാവുന്നതാണ്. കാലാവസ്ഥാമാറ്റങ്ങള്നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് പനിയെ പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ആരോഗ്യപരമായ മുന്‍കരുതലുകള്‍ എടുക്കുന്നത് പ്രധാനമാണ്. വൈകുന്നേരം, മാതാപിതാക്കളില്‍ നിന്ന് സ്നേഹവും ആനുകൂല്യങ്ങളും സഹോദരങ്ങളില്‍ നിന്ന് പിന്തുണയും പ്രതീക്ഷിക്കാം.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്ന് അനുകൂലവും മനോഹരവുമായ ദിവസമായിരിക്കും. മാറ്റിവെച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. എന്നാല്‍, നിങ്ങളുടെ പുരോഗതി എതിരാളികളില്‍ അസൂയ ഉണര്‍ത്താന്‍ ഇടയുണ്ടെന്ന് ശ്രദ്ധിക്കുക. ഇന്ന്, നിങ്ങളുടെ ഭാര്യവീട്ടുകാരില്‍ നിന്ന് ആനുകൂല്യങ്ങളും പിന്തുണയും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വൈകുന്നേരം സുഹൃത്തുക്കളുമായി ഗുണമേന്മയുള്ള സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കര്‍ക്ക് ഇന്നത്തെ ജ്യോതിഷം സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവ് സൂചിപ്പിക്കുന്നു, ഇത് കുടുംബാംഗങ്ങളില്‍ സന്തോഷം ഉണ്ടാക്കും. ജോലിയില്‍, ഒരു സഹപ്രവര്‍ത്തകനുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ക്ഷമയോടെ ഇടപഴകുക. ഇന്ന് ഒരു സുഹൃത്തിനൊപ്പമോ അല്ലെങ്കില്‍ ബന്ധുവിനൊപ്പമോ സമയം ചിലവഴിക്കാനുള്ള അവസരം ലഭിക്കും, കൂടാതെ ഒരു മംഗളകര്‍മ്മത്തില്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. ഇന്ന് നടത്തുന്ന ധനകാര്യ ശ്രമങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രദമാകും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ജാതകം ബിസിനസില്‍ ലാഭ സാധ്യതകള്‍ സൂചിപ്പിക്കുന്നു. ജീവിത പങ്കാളിയുമായി ഷോപ്പിംഗിന് പോകും. ചില വീട്ടുപകരണങ്ങള്‍ വാങ്ങിക്കാന്‍ ഇടയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക,. അധിക ചെലവുകള്‍ ഉണ്ടാകാനിടയുണ്ട്. എന്നാല്‍, മുമ്പ് തടഞ്ഞുവെക്കപ്പെട്ട ചില ഫണ്ടുകള്‍ വീണ്ടെടുക്കാനുള്ള സാധ്യതയുണ്ട്. ഇറക്കുമതി-കയറ്റുമതി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മകരം രാശിക്കാര്‍ക്കും ഇന്ന് ലാഭം പ്രതീക്ഷിക്കാം.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ഇന്ന് കുംഭം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ശശരാജയോഗത്തിന്റെ ശുഭഫലങ്ങള്‍ വ്യക്തമായി ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവേശനവുമായി ബന്ധപ്പെട്ട ശ്രമങ്ങളില്‍ വിജയിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് പ്രോപ്പര്‍ട്ടി വാങ്ങുകയോ വില്ക്കുകയോ ചെയ്യാന്‍ ആലോചിക്കുന്നുവെങ്കില്‍, നിയമപരമായ കാര്യങ്ങള്‍ നന്നായി പരിശോധിക്കുക. ഇന്ന് പുതിയ ബിസിനസ് സംരംഭം ആരംഭിക്കുന്നത് ഗുണകരമായിരിക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നവര്‍ക്ക് ഇന്ന് രോഗശമനം ഉണ്ടാകാം. കൂടാതെ, വിവാഹിത ജീവിതത്തില്‍ സന്തോഷം കണ്ടെത്തും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ക്ക്, ഇന്ന് കുടുംബത്തോടൊപ്പം സന്തോഷകരമായ ദിനം ചിലവഴിക്കാന്‍ സാധിക്കും. യാത്രകള്‍ ചെയ്യേണ്ടി വരാം. വൈകുന്നേരത്തോടെ പ്രധാനവും ഗുണകരവുമായ വിവരങ്ങള്‍ ലഭിക്കാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാനസികവും ബൗദ്ധികവുമായ കഴിവുകള്‍ ഇന്ന് പ്രത്യേകിച്ച് പ്രയോജനകരമാകും. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ വിജയം പ്രതീക്ഷിക്കാം, കൂടാതെ മാതാപിതാക്കളുടെ പിന്തുണയും ഗുണങ്ങളും ലഭിക്കും. മുമ്പ് മാറ്റിവെച്ചിരുന്ന ഒരു ജോലി ഇന്ന് പൂര്‍ത്തിയാക്കാനാകും. കൂടാതെ, ഇന്ന് ചില വീട്ടുപകരണങ്ങള്‍ വാങ്ങാനിടയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications