Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
Rashiphalam: ഫെബ്രുവരി 12, നിര്‍ണായകം : പക്ഷേ ഗുണം ഈ രാശിക്കാര്‍ക്ക് സുനിശ്ചിതം
ഇന്ന് ഫെബ്രുവരി 12, ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. കരിയറും, ദാമ്പത്യവും, സമ്പത്തും, ജോലിയും എല്ലാം എപ്രകാരമാണ് എന്ന് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്, എന്താണ് അറിഞ്ഞിരിക്കേണ്ടത് ആരൊക്കെ ശ്രദ്ധിക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഇതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. എങ്കിലും വരാന്‍ പോവുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് എന്ന് അറിഞ്ഞാല്‍ അതനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. എങ്കിലും അല്പം കരുതല്‍ ഏത് കാര്യത്തിനും ഉണ്ടാവുന്നത് നല്ലതാണ്. പോസിറ്റീവ് മാറ്റങ്ങള്‍ കരിയറില്‍ സംഭവിക്കും. ആരോഗ്യം മികച്ചതായിരിക്കും, സാമ്പത്തിക സ്ഥിതിയിലും അനുകൂലഫലം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ഇടകലര്‍ന്ന ഫലങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായി വരുന്ന സമയമാണ് ഇന്നത്തെ ദിവസം മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സാധിക്കണം എന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും അവരില്‍ സംഭവിക്കാം. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കുന്നതിനാല്‍ പ്രതിസന്ധികളില്ലാതെ പേകാവുന്നതാണ്. എന്നാല്‍ പണം ചിലവാക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം വരുമാനത്തിന് അനുസരിച്ച് വേണം ചിലവാക്കുന്നതിന്. അല്ലെങ്കില്‍ അത് ദാരിദ്ര്യത്തിലേക്ക് എത്തിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ മാറ്റങ്ങള്ക്ക സാധ്യതയുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ കാത്തിരിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. അനുകൂലമായ മാറ്റങ്ങളിലേക്ക് എത്തുന്നതിന് അല്പം കഷ്ടപ്പെടേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളില്‍ ദേഷ്യപ്പെടരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധി പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. പ്രതീക്ഷിച്ച പല കാര്യങ്ങളിലും പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കാത്ത സ്ഥിതി വരുന്നു. കൂടാതെ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമല്ലാത്ത പല പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തല പൊക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. അനുകൂലമായ പല നേട്ടങ്ങളും കാത്തിരിക്കുമെങ്കിലും അതിനെ അനുഭവത്തില്‍ വരാന്‍ സമയമെടുക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. അത് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവാം. അത് പലപ്പോഴും സ്ഥിരതയോടെ മുന്നോട്ട് പോവുന്നതായിരിക്കും. പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മാറി മറിയുന്നു. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കാം. അതുകൊണ്ട് തന്നെ അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. സന്തോഷകരമായ തുടക്കമെങ്കിലും ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ ഇന്ന് ഗുണാനുഭവങ്ങളിലൂടെ കടന്ന് പോവുന്നു. ധനനേട്ടം തന്നെയാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. സാമ്പത്തിക സ്ഥിതി അതുകൊണ്ട് തന്നെ മികച്ചതായി മാറും. വര്‍ഷത്തിലെ എല്ലാ ദിവസവും ഇവരെ സംബന്ധിച്ചിടത്തോളം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പുരോഗതിയുണ്ടാവുന്ന ഒരു ദിവസമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായത് കൊണ്ട് തന്നെ പല മാറ്റങ്ങളും പോസിറ്റീവ് ആയി തീരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്നു. പലപ്പോഴും ശുക്രന്റെ മാറ്റങ്ങള്‍ ഇവരില്‍ അനുകൂലാവസ്ഥ സൃഷ്ടിക്കുന്നു. സന്തോഷവും സമാധാനവും തേടി വരും എന്നതില്‍ സംശയം വേണ്ട. എല്ലാ തീരുമാനങ്ങളും അംഗീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ്. ഗുണദോഷ സമ്മിശ്രമാണെങ്കിലും പലപ്പോഴും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അശ്രദ്ധയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അതിന്റെ ഫലവും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications