Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ആഴ്ചയിലെ അവസാന ദിനം, ഇന്നത്തെ ദിനത്തില്‍ 12 രാശിക്കാര്‍ക്കും അതിപ്രധാനം ഈ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കാത്തിരിക്കുന്ന മാറ്റങ്ങളില്‍ പലതും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളമാണ് ബാധിക്കുന്നത് എന്ന് നോക്കാം.
കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എപ്രകാരമാണ് നിങ്ങളെ സ്വാധീനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയുന്നതിന് വേണ്ടി വായിക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങള്‍ ആത്മവിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നത് നേട്ടം നല്‍കും. സാമ്പത്തിക മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത വേണം. കുടുംബസഹകരണത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മേളനങ്ങളും ചര്‍ച്ചകളും വിജയകരമാകും. സുഹൃത്തുകളില്‍ നിന്ന് നല്ല വാര്‍ത്ത ലഭിക്കാം. എന്നാല്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. മനസ്സമാധാനം നിലനിര്‍ത്താന്‍ ധ്യാനം സഹായകരമാകും. അത് നിങ്ങളുടെ മാറ്റങ്ങള്‍ പോസിറ്റീവ് ആക്കി മാറ്റും. സാമ്പത്തികസ്ഥിതി അറിഞ്ഞ് വേണം ചിലവഴിക്കുന്നതിന്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ നേതൃത്വ കഴിവുകള്‍ തെളിയിക്കാന്‍ നല്ല ദിവസമാണ് ഇന്ന്. അത് മാത്രമല്ല തൊഴില്‍ മേഖലയില്‍ അംഗീകാരം ലഭിക്കുകയും സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നൊരു ദിവസം പഠനത്തിലും ഗവേഷണത്തിലും മുന്നേറ്റം ഉണ്ടാകും. ചെറിയ യാത്രകള്‍ ഗുണകരമായി വരുന്ന ഒരു ദിവസമാണ്. ആരോഗ്യം മികച്ചതായിരിക്കും .സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തിലും പ്രണയത്തിലും വ്യക്തത വേണം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക. അല്ലാത്ത പക്ഷം അത് വളരെ വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവസരം ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കുകയും കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പദ്ധതികള്‍ തുടങ്ങാന്‍ അനുയോജ്യമായ ദിവസം. ഭാഗ്യം നിങ്ങളെ പിന്തുണക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആശങ്കകള്‍ക്ക് അവസാനം കുറിയ്ക്കുന്ന സമയമാണ്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ ജോലിയിലെ സമ്മര്‍ദ്ദം കുറയും. കുടുംബകാര്യങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളും അനുകൂലമായി വരുന്നു. സൃഷ്ടിപരമായ ചിന്തകള്‍ നേട്ടം നല്‍കും. സുഹൃദ് ബന്ധങ്ങള്‍ ശക്തമാകുന്ന ദിവസം കൂടിയാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മീനം രാശി
ഇന്നത്തെ രാശിഫലം അനുസരിച്ച് മീനം രാശിക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ മനസ്സ് ആകര്‍ഷിക്കും. ധനകാര്യത്തില്‍ മെച്ചം പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സന്തോഷകരമായ കുടുംബ ജീവിതമാണ് കാത്തിരിക്കുന്നത്.



Click it and Unblock the Notifications
