Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: 2025-ലെ അവസാന ഞായറാഴ്ച, അനുകൂലമാവുന്ന രാശിക്കാര്‍ ഇവരാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അത് കൂടാതെ 2025-ലെ അവസാനത്തെ ഞായറാഴ്ചക്കാണ് ഈ ദിനത്തില്‍ തുടക്കമിടുന്നത്. നിങ്ങള്‍ക്ക് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആരൊക്കെയാണ് അനുകൂലഫലങ്ങള്‍ വരുന്നത് ആര്‍ക്കൊക്കെയാണ് പ്രതികൂലഫലങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.
സാമ്പത്തികം, കരിയര്‍, ജോലി, വിവാഹം എന്നിങ്ങനെ എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. എപ്രകാരം എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ അനുകൂലമായി വരുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവും. അനാരോഗ്യത്തെ അല്പം ശ്രദ്ധിക്കണം. ഗുരുതരമായ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം അനുകൂലമായി വരുന്നു. അത് മാത്രമല്ല ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആശയവിനിമയം ശക്തമായിരിക്കും. പുതിയ ബന്ധങ്ങളും അവസരങ്ങളും ലഭിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷം നിലനില്‍ക്കുന്ന ദിവസമാണ്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാണ്. അത് മാത്രമല്ല നിങ്ങളുടെ വീട്ടിലും കുടുംബത്തിലും സമാധാനം നിലനില്ക്കും. ചെലവുകള്‍ നിയന്ത്രിക്കുന്നത് നല്ലതാണ് അല്ലെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും. ആത്മവിശ്വാസം ഉയരുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ആരോഗ്യത്തെ ശ്രദ്ധിക്കണം.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ശ്രദ്ധ വേണം. ജോലിയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവുന്നു. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പിന്നീട് ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും. കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തെ മാത്രം അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ അതിന്റേതായ ഗൗരവത്തില്‍ കണ്ടാല്‍ മതി.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് കാര്യങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. സാമ്പത്തിക കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനം എടുക്കുക. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രകള്‍ക്കും പഠനത്തിനും അനുകൂല ദിനമാണ് ഇന്ന്. അത് മാത്രമല്ല ജോലിയില്‍ അനുകൂല സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രൊഫഷണല്‍ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവും. കുടുംബ പിന്തുണ ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സൗഹൃദങ്ങള്‍ മികച്ച് നില്ക്കുന്നു. സുഹൃത്തുക്കളുമായി ആശയവിനിമയം വര്‍ധിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിന് അനുകൂല സമയമാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ്. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.



Click it and Unblock the Notifications
