Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: മേടം രാശിക്കാര്‍ ശ്രദ്ധിക്കണം, കുംഭത്തിന് ധനനേട്ടം : അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് രാശിഫലം എന്ന് അറിയാം. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത്, ഏതൊക്കെ രാശിക്കാരാണ് മുന്നോട്ട് പോവേണ്ടത്, ആരൊക്കെ ലാഭത്തില്‍ ആവുന്നു എന്നതിനെക്കുറിച്ച് പൂര്‍ണമായും വായിക്കാവുന്നതാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില രാശിക്കാരുണ്ട്.
ഇതില്‍ ഇന്നത്തെ ദിനം നോക്കുകയാണെങ്കില്‍ അത് ഗുണദോഷ സമ്മിശ്രമാണോ ഗുണഫലമാണോ പ്രദാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ഇന്ന് നോക്കിയാല്‍ കൂടുതല്‍ മാറ്റങ്ങളെക്കുറിച്ച് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ കാണാന്‍ സാധിക്കും. അവര്‍ ആരൊക്കെയെന്നറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാരില്‍ ഇന്നത്തെ രാശിഫലം അനുസരിച്ച് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഒരുപോലെ ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിനത്തിന്റെ പ്രത്യേകതയാണ്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തികം നിങ്ങളെ കുഴപ്പിക്കും.സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ജീവിതത്തില്‍ ഉണ്ടാവുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം. എന്നാല്‍ എപ്രകാരം ഓരോ മാറ്റങ്ങളും കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആലോചിക്കാതെ മുന്നോട്ട് പോവുന്നതാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നത്. പ്രതിസന്ധികള്‍ നിസ്സാരമാക്കരുത്.അതിനെ കൃത്യമായി മനസ്സിലാക്കി കൈകാര്യം ചെയ്യണം. ആരോഗ്യം മികച്ചതായിരിക്കും,ധനനേട്ടങ്ങള്‍ തേടി എത്തും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടെ കലവറയാണ്. പലപ്പോഴും ആലോചിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. അല്ലാത്ത പക്ഷം വലിയ നഷ്ടം സംഭവിക്കാം. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ യോഗം കാണുന്നു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാതെ നോക്കണം. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് സംഭവിക്കുന്നു. നഷ്ടക്കണക്കുകള്‍ ജീവിതത്തില്‍ ഉണ്ടാവുകയേ ഇല്ല. ആരോഗ്യം ശ്രദ്ധിക്കണം. ഏത് അര്‍ത്ഥത്തിലും ഗുണപ്രദമായ സമയമായിരിക്കും,
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ പലപ്പോഴും നിങ്ങള്‍ മുന്നോട്ട് പോവേണ്ടി വരുന്നു. അത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. സന്തോഷകരമായ ദാമ്പത്യജീവിതമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ ശ്രമിക്കണം.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഏത് കാര്യവും ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. സമ്മര്ദ്ദം കൂടുതലാവുന്നത് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമല്ലാത്ത പല ഫലങ്ങളും അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും സാധാരണ ദിവസത്തെ അപേക്ഷിച്ച് അല്‍പം ദോഷഫലങ്ങള്‍ കൂടുതലുള്ള ദിവസം കൂടിയാണ്. വരുമാനത്തില്‍ പ്രതിസന്ധികളുണ്ടാവുകയും ചിലവ് വര്‍ദ്ധിക്കുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നു. കര്‍മ്മരംഗം ഗുണ ദോഷ സമ്മിശ്രമായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണ ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി കരിയറില്‍ ഉയര്‍ച്ചയും സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളും തേടി എത്തും. അതോടൊപ്പം തന്നെ ബിസിനസില്‍ അനുകൂലമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മികച്ചതായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യത്തോടെ മുന്നോട്ട പോവാന്‍ അല്‍പം പ്രയാസപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം അലയടിച്ചെത്തുന്നു. ജോലി പ്രതിസന്ധികള്‍ സൃഷ്ടിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാരില്‍ വരുന്ന മണിക്കൂറുകള്‍ ഗുണദോഷ സമ്മിശ്രമായ ഫലം നല്‍കുന്നു. അത് കൂടാതെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ കാര്യങ്ങള്‍ മാറി മറിയും. സന്തോഷത്തോടെ മുന്നോട്ട് പോവേണ്ടതാണ്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. വരുമാനവും അതനുസരിച്ച് കൂടും. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും സാമ്പത്തികം തന്നെയാണ് ഏറ്റവും മികച്ച് നില്‍ക്കുന്നതും. ജീവിതം പച്ചപിടിക്കും എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. കൂടുതല്‍ പ്രതികൂലമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. രോഗാവസ്ഥകള്‍ പലപ്പോഴും വിടാതെ പിടികൂടാം. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. കര്‍മ്മരംഗത്തെ പ്രതിസന്ധികള്‍ നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











