Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
Rashiphalam: ചന്ദ്രഗ്രഹണത്തില്‍ ചുറ്റിപ്പോവുന്നവര്, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ?
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് ആരൊക്കെയാണ് കരുതിയിരിക്കേണ്ടവര്‍ എന്ന് നമുക്ക് നോക്കാം. ഇന്ന് പ്രധാനപ്പെട്ട ജ്യോതിഷ മാറ്റം സംഭവിക്കുന്ന ദിവസമാണ്. മാര്‍ച്ച് 14-ന് അതായത് ഇന്നാണ് 2025-ലെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
12 രാശിക്കാര്‍ക്ക് എന്തൊക്കെയാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത് എന്നറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. കൂടുതല്‍ അറിയുന്നതിനും ഗ്രഹണം എപ്രകാരം നിങ്ങളെ ബാധിക്കുന്നു എന്നും അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നത് പോലെ ഗുണകരമായ ദിവസമാണ്. ജോലിയില്‍ സ്ഥാനമാറ്റം സംഭവിക്കുന്നു. വീട് വിട്ട് നില്‍ക്കേണ്ട അവസ്ഥയുണ്ടാവും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. വിശ്രമത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. സാമ്പത്തിക വിഷമതകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. അര്‍ഹിക്കാത്ത ധനം കൈവശം വെക്കുന്നതിന് യോഗം കാണുന്നു. അത് പിന്നീട് പ്രശ്നങ്ങളുണ്ടാക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജീവിത പങ്കാളി വഴി നേട്ടങ്ങള്‍ തേടി എത്തുന്നു. ബന്ധുക്കളുടെ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കും. ഗ്രഹണ ദിവസമായ ഇന്ന് സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. തൊഴില്‍പരമായ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനാവശ്യചിന്തകള്‍ നിങ്ങളെ അലട്ടുന്നു. പലപ്പോഴും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. യാത്രകള്‍ നടത്തേണ്ടി വരുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കുടുംബ സമേതം യാത്രകള്‍ നടത്തുന്നതിന് യോഗം കാണുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. എങ്കിലും ഗ്രഹണത്തെ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ബന്ധുക്കളുടെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. വാക്കുതര്‍ക്കങ്ങള്‍ ശ്രദ്ധിക്കണം. മാനസികാരോഗ്യം നിസ്സാരമല്ല.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുതിയ മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലമായി വരുന്നു. ബിസിനസിനായി ധാരാളം പണം ചിലവാക്കുന്നു. യാത്രകള്‍ പലതും നടത്തേണ്ടി വരുന്നു. ഉദ്ദിഷ്ടകാര്യത്തിന് ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ധനപരമായ മാറ്റങ്ങള്‍ പലപ്പോഴും സംഭവിക്കുന്നു. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം തേടി എത്തും. ജീവിത പങ്കാളിയുടെ ആരോഗ്യം നിസ്സാരമല്ല. ബന്ധുക്കള്‍ വഴി സാമ്പത്തിക നേട്ടം ഉണ്ടാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതായിരിക്കും. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. വിവാഹം ആലോചിക്കുന്നവര്‍ക്ക് അത് ഗുണപരമായി മാറുന്നു. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് യോഗം കാണുന്നു. ധനനഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെവിക്ക് രോഗാവസ്ഥകളുണ്ടാവാം.
ധനു
ധനു രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുന്നു. എങ്കിലും ഗ്രഹണം കരുതുന്നത് പോലെ ദോഷകരമായ ഫലങ്ങള്‍ നല്കുകയില്ല. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പണം മുടക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഗ്രഹണ യോഗം നിങ്ങള്‍ക്ക് ദോഷം നല്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് കുടുംബത്തില്‍ നിന്ന് പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കുന്നു. യാത്രകള്‍ നേട്ടങ്ങള്‍ നല്കുന്നു. സന്താനങ്ങള്‍ക്ക് രോഗാവസ്ഥകള്‍ വര്‍ദ്ധിക്കാം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പലപ്പോഴും അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു. വാഹനം മാറ്റി വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് വെയ്ക്കുന്നതിന്. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നെങ്കിലും അതിന് അധികം ആയുസ്സുണ്ടാവുകയില്ല. സന്തോഷകരമായ നേട്ടങ്ങള്‍ക്കായി കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. ആരോഗ്യം നിസ്സാരമല്ല. കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലപ്പോഴും അനുഭവത്തില്‍ വരുന്നതിന് സമയം എടുക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഗ്രഹണ ദിനം ഗുണപ്രദമായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലാക്കാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications