Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
Rashiphalam: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഇന്നത്തെ ദിനം : മറക്കാത്ത നേട്ടങ്ങള്‍ തേടി എത്തും ഇവരെ
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ നല്ലൊരു ശതമാനം ആളുകളിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു.
ഇന്നത്തെ ദിവസം ഗുണപ്രദമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എല്ലാ തരത്തിലും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഒന്നിന് പുറകേ ഒന്നായി തേടി എത്തുന്നു. സാമ്പത്തികം അനുകൂലമായിരിക്കും. അതോടൊപ്പം തന്നെ കടം വാങ്ങിയ പണം തിരിച്ച് കിട്ടും. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളും സമ്മര്‍ദ്ദവും ഒഴിവാക്കണം. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണഫലങ്ങള്‍ കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളും തേടി എത്തും.. ബിസിനസില്‍ മാറ്റങ്ങളുണ്ടാവും, എല്ലാ തരത്തിലുള്ള നേട്ടങ്ങളും അനുകൂലാവസ്ഥയില്‍ കൂടെ ഉണ്ടാവും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ചിലവുകള്‍ വര്‍ദ്ധിക്കും. വരുമാനം അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ പാടില്ല. ജോലിയെ നിസ്സാരമാക്കരുത്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗജകേസരി യോഗത്തിന് സമാനമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ അനുകൂല സമയമാണ്. ചെയ്യുന്നതെല്ലാം മികച്ച നിലയിലാവും. സാമ്പത്തികം നിങ്ങളെ മാത്രമല്ല കൂടെയുള്ളവരേയും മികച്ചതാക്കും. വരുമാന സ്രോതസ്സ് വര്‍ദ്ധിക്കും. ആരോഗ്യം മികച്ചതാവും.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ അല്പം അധികരിച്ച് നില്ക്കും. പക്ഷേ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ബിസിനസില്‍ ആണ് കൂടുതല്‍ നഷ്ടം സംഭവിക്കുന്നത്. ദാമ്പത്യ ജീവിതം സങ്കടകരമായി മാറും. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ വളരെ കൂടുതലായിരിക്കും. അത് മാത്രമല്ല ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കും. പലപ്പോഴും എടുക്കുന്ന തീരുമാനം തെറ്റാവുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ ഓരോ ചുവടും വെയ്ക്കേണ്ടതാണ്. അനാവശ്യആശങ്കകള് ഒഴിവാക്കണം.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ നേട്ടങ്ങളുടേതായിരിക്കും. സാമ്പത്തികമാറ്റങ്ങള്‍ മികച്ചതായിരിക്കും. അതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമാക്കരുത്. സന്തോഷകരമായ കാര്യങ്ങള്‍ ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യത.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ജോലിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. അനാവശ്യ ആശങ്കകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. അനുകൂലമായ ജോലി മാറ്റത്തിന് സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ ഓഹരി വിപണിയില്‍ സാമ്പത്തിക ലാഭം ഉണ്ടാവാം. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല മാറ്റങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും സമ്മര്‍ദ്ദകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ കൂടുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ബിസിനസ് മാറ്റങ്ങള്‍ സാമ്പത്തിക നേട്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അനുകൂല മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ആരോഗ്യപ്രതിസന്ധികള്‍ അവസാനിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. രാജയോഗ സമാനമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായി വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications