Latest Updates
-
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി; വില കുറയുമ്പോൾ മധുരം കഴിക്കുന്നവർ ഈ അപകടം അറിയാതെ പോകരുത്! -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ഗുരു പ്രദോഷ വ്രതത്തിലെ ഈ അപൂർവ്വ യോഗം നിങ്ങൾ അറിഞ്ഞോ? -
18 വർഷമായി പഞ്ചസാര തൊട്ടിട്ടില്ല! ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ചെയ്താൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
വേനൽച്ചൂടിൽ കഷായം കുടിക്കുന്നത് അപകടമാണോ? ദാഹം മാറ്റാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ, ഉന്മേഷം ഉറപ്പ്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കണം; ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും! -
ആർത്തവ ക്രമക്കേടുകളും അമിതവണ്ണവും അലട്ടുന്നുണ്ടോ? മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിൽ ഇനി പ്രത്യേക പിസിഒഎസ് ക്ലിനിക്കുകൾ! -
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ!
Rahiphalam 18 July 2025: കണ്ണിലുടക്കിയത് വെറുതേയാവില്ല- 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്താണെന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അതിലൂടെ മികച്ച രീതിയില്‍ മുന്നോട്ട് പോവാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഇന്നത്തെ ദിവസം സഹായിക്കുന്നു.
സാമ്പത്തികവും, കരിയറും, ദാമ്പത്യവും, ജോലിയും എപ്രകാരമാണ് ഇന്നത്തെ ദിവസം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് മുന്‍കൂട്ടി അറിഞ്ഞാല്‍ അതനുസരിച്ച് കരുതിയിരിക്കാന്‍ സാധിക്കുന്നു. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാജയോഗഫലമാണ് കാത്തിരിക്കുന്നത്. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. എല്ലാ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ദിവസമാണ് ഇന്ന്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നതിനാല് അത് നിങ്ങളെ സന്തോഷിപ്പിക്കും. പക്ഷേ ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. എല്ലാ കാര്യത്തിലും ഒരു പോസിറ്റീവ് ഊര്‍ജ്ജം നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. ജാലിയില്‍ ഉയര്‍ച്ചയും മികച്ച വരുമാനവും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം നിസ്സാരമല്ല.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ സംസാരിക്കുമ്പോള്‍ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി സംസാരിക്കണം. വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ അത് നേട്ടങ്ങളും ഇരട്ടിയാക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ചതായിരിക്കും. രാജയോഗ സമാനമായ പല മാറ്റങ്ങളും ഇന്ന് നിങ്ങളെ തേടി എത്തുന്നു. കൂടാതെ ജോലിയിലും ബിസിനസിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവാം. പലപ്പോഴും പല കോണില്‍ നിന്നും ധനം വന്ന് നിറയും. ഇന്നത്തെ ദിവസം പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും. പരീക്ഷയിലും വിദ്യാഭ്യാസത്തിലും നിലനിന്നിരുന്ന ഏത് വലിയ തടസ്സവും മാറുന്നു. ലക്ഷ്യങ്ങള്‍ പലതും നേടിയെടുക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വളരെ സജീവമായി ഇടപെടുന്നത് ഗുണകരമായി മാറു. കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായിരിക്കും.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഇന്ന് നിങ്ങള്‍ക്ക് പലപ്പോഴായി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓഫീസ് ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ നിങ്ങളുടെ സമാധാനം കളയാം. എന്നാല്‍ ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പണത്തിന്റെ അനുകൂല സമയം നിങ്ങളെ അത്ഭുതപ്പെടുത്തും. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ജീവിത പങ്കാളിയുമായുള്ള സ്നേഹം ഇരട്ടിയാവുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം ബിസിനസ്സുമായി ബന്ധപ്പെട്ട് പല വിധത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവും. കൂടാതെ ഏത് ജോലിയിലേയും തടസ്സങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ അനുകൂലാവസ്ഥകള്‍ സൃഷ്ടിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന് ഏറ്റവും അനുകൂലമായ സമയമാണ്.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന്. കൂടാതെ പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ വലയം ചെയ്യും. മാനസികാരോഗ്യം നിസ്സാരമാക്കരുത് എന്നതാണ് ഇത് നല്കുന്ന സൂചനകള്‍. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്ങ്ങളും പരിഹരിക്കപ്പെടുന്നു. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അല്പം വെല്ലുവിളികള്‍ നേരിടേണ്ടി വരാം. ആരോഗ്യം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല അവസരങ്ങള്‍ ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല ഇന്നത്തെ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ദാമ്പത്യ ബന്ധത്തില്‍ അകലം കുറയുന്നതിലേക്കും അത് കുടുംബത്തെ സന്തോഷിപ്പിക്കുന്നതിലേക്കും എത്താം. നിങ്ങളുടെ എല്ലാ ജോലികളും ഇന്ന് കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
മകരം (ഡിസംബര്‍ 21-ജനുവരി 19):
ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അത് മാത്രമല്ല ഇന്നത്തെ ദിവസം പലപ്പോഴും പല വിധത്തിലുള്ള നെഗറ്റീവ് ചിന്തകളും മനസ്സില്‍ വരും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാന്‍ സാധ്യത കുറവാണ്. നിങ്ങള്‍ ഐടി മേഖലയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ജോലിയില്‍ ശ്രദ്ധിക്കണം. ദാമ്പത്യബന്ധത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അല്പം ദോഷഫലങ്ങളാണ് അനുഭവപ്പെടുന്നത്. കൂടാതെ പണം കടം കൊടുക്കുന്ന ഇടപാടുകള്‍ നടത്തുന്നത് പരമാവധി ഒഴിവാക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ സാമ്പത്തിക ബാധ്യതകള്‍ വരുത്തി വെക്കുന്നു. അത് മാത്രമല്ല കുടുംബജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാം. ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എന്നത് പലപ്പോഴും അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നതാണ്. സന്തോഷകരമായ പല വാര്‍ത്തകളും നിങ്ങളെ തേടി എത്തുന്നു. കൂടാതെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സന്തോഷകരമായ സമയം ചിലവഴിക്കാന്‍ സാധിക്കും. ഏത് കാര്യവും ഉത്സാഹത്തോടെ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെ ആവേശവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications