Rashiphalam: ഗ്രഹങ്ങള്‍ നല്‍കുന്ന അപൂര്‍വ്വ പ്രതിഭാസം, നിസ്സാരമല്ല ഇന്നത്തെ ദിനം: സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം സംഭവിക്കുന്നു. എന്നാല്‍ ചിലര്‍ക്കാകട്ടെ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഗുണദോഷ സമ്മിശ്രമാണെങ്കില്‍ പോലും അതില്‍ ദോഷഫലങ്ങള്‍ വളരെ കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഏതൊക്കെയെന്നറിയാം.

നിങ്ങളുടെ ഇന്ന് അതായത് 2025 ഏപ്രില്‍ 29 എപ്രകാരം കടന്നു പോവുന്നു എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന നേട്ടങ്ങള്‍ പ്രതിസന്ധികള്‍, പ്രശ്‌നങ്ങള്‍, ഭാഗ്യം എന്നിവയെ എല്ലാം തന്നെ നമുക്ക് എപ്രകാരം കൈകാര്യം ചെയ്യാം എന്ന് നോക്കാം. അതിനായി കൂടുതല്‍ അറിയാന്‍ വായിക്കൂ.

Daily Horoscope Prediction
Photo Credit: Ai Generated Image

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അതില്‍ തന്നെ രാജയോഗസമാനമായ ഫലമാണ് ഇവരെ കാത്തിരിക്കുന്നത്. അതിന് കാരണമാകുന്നതാകട്ടെ സൂര്യനും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യവും കേമമായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത ഗുണങ്ങളാണ് കാത്തിരിക്കുന്നത്. അത് കൂടാതെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ദിവസം കൂടിയാണ്. കൂടാതെ ജോലിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത് ഗുണകരമായി മാറുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പ്രണയിക്കുന്നവര്‍ക്കും മികച്ച ദിവസമാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത പല പ്രശ്‌നങ്ങളും വന്നു ചേരുമെങ്കിലും അവയുടെ കാഠിന്യം ലഘുവായിരിക്കും. എങ്കിലും ആരോഗ്യം നിസ്സാരമാക്കരുത്. അതുകൊണ്ട് തന്നെ കരുതിയിരിക്കണം. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ വളരെ ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. എന്ന് മാത്രമല്ല ഏത് മേഖലയിലും വിജയം തേടി എത്തുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കും. സാമ്പത്തികം അതിഗംഭീരമായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ എപ്പോഴും ഏത് കാര്യവും കൈകാര്യം ചെയ്യുന്നത് ശ്രദ്ധയോടെ വേണം.അല്ലാത്ത പക്ഷം അത് നെഗറ്റീവ് ഫലം നല്‍കുന്നു. ആരോഗ്യ കാര്യത്തിലും അതീവ ജാഗ്രത പാലിക്കണം. സാമ്പത്തികം മികച്ചതായിരിക്കുമെങ്കിലും ചിലവുകളില്‍ ശ്രദ്ധ വേണം. പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും അനുകൂലമായ ദിവസത്തിലൂടെയാണ് കടന്ന് പോവുന്നത്. ഇന്നത്തെ ദിവസം സംഭവിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തും. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിസ്സാരായി ഒരു കാര്യത്തേയും കണക്കാക്കരുത്, കാരണം അത് പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കുന്നു. പലപ്പോഴും അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ക്ക് യോഗം കാണുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യമുള്‍പ്പടെയുള്ള പല കാര്യങ്ങളും മികച്ചതായി മാറും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നേട്ടങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങളുടെ സ്വാധീനം വളരെ കൂടുതലായിരിക്കും. പലപ്പോഴും സംഭവിക്കുന്ന മാറ്റങ്ങളെല്ലാം തന്നെ അനുകൂലമയി വരും. ഇന്നത്തെ ദിവസത്തെ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കും. പഠനത്തില്‍ മുന്നേറുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല നേട്ടങ്ങളും ഉണ്ടാവും. നിങ്ങള്‍ക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവാം. സാമ്പത്തികമായി മികച്ച സമയമായതിനാല്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യം നിസ്സാരമല്ല. കാര്യങ്ങളെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത പല ഗുണാനുഭവങ്ങളും സംഭവിക്കുന്നു. അതോടൊപ്പം തന്നെ ഇവരുടെ മാനസിക ശാരീരിക ആരോഗ്യവും മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും എന്നന്നേക്കും ഉണ്ടാവും. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. എന്നാല്‍ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ച നേട്ടങ്ങളാണ് ഉണ്ടാവുന്നത്. കൂടാതെ ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഏറ്റെടുത്ത ജോലി കൃത്യമായി നിറവേറ്റുന്നതിന് സാധിക്കുകയും ചെയ്യുന്നു. ജോലിയില്‍ പ്രശസ്തിയും അംഗീകാരവും നിങ്ങള്‍ക്കുണ്ടാവുന്നു. ശമ്പള വര്‍ദ്ധനവിനും സാധ്യത തള്ളിക്കളയരുത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ സംഭവിക്കുന്നു. അതോടൊപ്പം തന്നെ ഓഫീസിലെ ജോലികളെല്ലാം തന്നെ വളരെയധികം ആത്മാര്‍ത്ഥതയോടെ ചെയ്യുന്നതിനും സാധിക്കും. പക്ഷേ നിങ്ങളെ പലപ്പോഴും ഇന്നത്തെ ദിവസം ജീവിതശൈലി രോഗങ്ങള്‍ അലട്ടും. പക്ഷേ പല കാര്യങ്ങള്‍ക്കും അനുകൂല സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, April 29, 2025, 6:30 [IST]
X
Desktop Bottom Promotion