Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: ഭാഗ്യത്തേരേറി ഇടവമുള്പ്പടെ 4 രാശിക്കാര്‍: വിഷുവിന് മുന്നോടി ഈ മാറ്റങ്ങള്‍
ഇന്നത്തെ രാശിഫലം ഗുണപ്രദമായ മാറ്റങ്ങളില്‍ നേടുന്നവരാണ് കൂടുതലും. അത് മാത്രമല്ല ഇന്നത്തെ മാറ്റത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങളുണ്ടാവുന്നത്, ഏതൊക്കെ രാശിക്കാരിലാണ് നേട്ടങ്ങള്‍ എന്നതാണ് പലര്‍ക്കും ആദ്യം അറിയേണ്ട കാര്യം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. എന്നാല്‍ ഇതില്‍ അത്യധികം ഭാഗ്യം നിറയുന്ന ചില രാശിക്കാരും ഉണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ കൊണ്ട് നിറയുന്നു. കൂടാതെ പ്രശ്നപരിഹാരത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതിലും സംശയം വേണ്ട. അത് മാത്രമല്ല ഏത് ജോലിയും പെട്ടെന്ന് തീര്‍ക്കുന്നതിനും അതില്‍ അനുകൂല സാഹചര്യം ഒരുക്കുന്നതിനും സാധിക്കുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ മികച്ച് നില്ക്കുന്നു. കൂടാതെ പല കാര്യങ്ങളും മികച്ചരീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. അനുകൂലാവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ജോലിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ആശയവിനിമയമാണ് ശ്രദ്ധിക്കേണ്ടത്. അതിന്റെ ഫലം തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തും. പൊതുവേ ഗുണഫലങ്ങള്‍ നിറയുന്ന ഈ ദിവസം സാമ്പത്തിക നേട്ടങ്ങളും തേടി എത്തും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. സന്തോഷത്തിന്റെ ആകെതുകയാണ് ഇന്നത്തെ ദിവസത്തെ ഫലം. അത് മാത്രമല്ല ചെയ്യുന്ന പല കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അനാരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും. എങ്കിലും അതിനെ പരിഹരിക്കുന്നതിനും ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും മികച്ച് നില്ക്കുന്നു.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് തേടി എത്തുന്നത്. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായതിനാല്‍ കടങ്ങളെല്ലാം ഇല്ലാതാവുന്നു. ആരോഗ്യപ്രതിസന്ധികളെ എത്ര ചെറുതെങ്കിലും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അംഗീകാരത്തിന് സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം നിര്‍ണായകമായ ഒരു ദിനമാണ്. ചെറിയ അശ്രദ്ധ വലിയ തെറ്റുകളിലേക്ക് എത്തിക്കും. അത് കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. എന്ത് ചെയ്യുമ്പോഴും രണ്ട് തവണയെങ്കിലും ആലോചിച്ച് വേണം ചെയ്യുന്നതിന്. വിശദമായി ആരോഗ്യ പ്രതിസന്ധികളെ കൈകാര്യം ചെയ്യണം. സാമ്പത്തിക കാര്യങ്ങളിലും വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും. പണം കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നു. കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങളും തേടി എത്തുന്നു. അനാരോഗ്യത്തിന്റെ അസ്വസ്ഥതകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. എങ്കിലും അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കകണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവാം. കരുതിയ പോലെ മാറ്റങ്ങള്‍ സംഭവിക്കണം എന്നില്ല. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ചെറിയ അപകടങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ വളരെയധികം നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നോട്ട് പോവുന്നത് എന്നതാണ് ഇന്നത്തെ പ്രത്യേകത. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയാം. സ്ഥിരോത്സാഹം ആവശ്യമുള്ള പല സാഹചര്യങ്ങളും ഇന്ന് തേടി എത്തുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള വെല്ലുവിളികളും നിങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. നിങ്ങളുടെ ശ്രമങ്ങള്‍ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുന്നത് വഴി നേട്ടങ്ങളുണ്ടാവും.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ജോലിയിലെ മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാറുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. പഠന കാര്യങ്ങളിലും ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നതത്. പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തും. ശ്രദ്ധയോടെ വേണം മുന്നോട്ടുള്ള ഓരോ ചുവടും വെയ്ക്കേണ്ടത്.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ മാറ്റങ്ങള്‍ വിജയത്തിലേക്ക് നയിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് മുന്‍ഗണന നല്കാന് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ കഠിനാധ്വാനം സഹപ്രവര്‍ത്തകര്‍ക്ക് വരെ പ്രചോദനം ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ സന്തോഷകരമായ ദാമ്പത്യജീവിതവും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങളുണ്ടാവും. അത് മാത്രമല്ല വിശാലമായി ചിന്തിക്കുകയും പുതിയ ആശയങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിന് സാധ്യതയുണ്ട്. കൂടാതെ ജോലിയില്‍ ഈ കഴിവ് മികച്ച് നില്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന ദിവസമാണ് ഇന്ന്. അനാരോഗ്യകരമായ പല കാര്യങ്ങളും ഒഴിവാക്കണം.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ്. മാത്രമല്ല അത് നിങ്ങളില്‍ നേട്ടങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു, കരിയറിലെ അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications