Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
Rashiphalam 22 June 2025: ആഴ്ചയിലെ ആദ്യ ദിനത്തില്‍ നേടുന്നവര്‍, ഇന്നത്ത സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് എല്ലാവരും അറിയാന്‍ താല്‍പ്പര്യമുള്ള ഒരു കാര്യമാണ്. സമ്പൂര്‍ണ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഞായറാഴ്ച ദിനമായ ഇന്ന് എപ്രകാരം എന്ന് നമുക്ക് നോക്കാം.
കരിയര്‍, ധനം, സമ്പത്ത് എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങളിലേക്ക് കുതിക്കുന്നത് എന്ന് നോക്കാം. കൂടാതെ ആരൊക്കെ ശ്രദ്ധിക്കണം, ആരൊക്ക തയ്യാറായി ഇരിക്കണം എന്നതിനെക്കുറിച്ചും അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ ഗുണപരമായി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കാവുന്നതാണ്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. പകുതിയില്‍ നിര്‍ത്തിയ എല്ലാ ജോലിയും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്ത ദിവസം സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തോടെ മികച്ച് നില്ക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. വരുമാന ഇരട്ടിയാവുന്നു. പല കോണില്‍ നിന്നും ധനനേട്ടം തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ പക്ഷേ മുന്നോട്ട് കൊണ്ട് പോവുന്നതിന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ അവസാനിക്കുന്നു. സാമ്പത്തികമായും മികച്ച സമയത്തിലൂടെയായിരിക്കും കടന്ന് പോവുന്നത്. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ക്ക് പൂര്‍ണമായും വിരാമമിടാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമായിരിക്കും. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യവും മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാം കൈക്കുമ്പിളില്‍ ഒതുക്കുവാന്‍ സാധിക്കുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അല്പം ശ്രദ്ധ വേണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ദിവസമാണ്. എങ്കിലും ദോഷഫലങ്ങളും ചെറുതായി ജീവിതത്തെ സ്വാധീനിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കുറച്ച് മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. സാമ്പത്തിക കാര്യത്തിലും ചെറിയ നഷ്ടം സംഭവിക്കാം. അതിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് അല്പം കഷ്ടപ്പെടേണ്ടി വരുന്നു. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ എത്രത്തോളം കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നത് ശ്രദ്ധേയമായ കാര്യമാണ് . സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ നിസ്സാരമാക്കരുത്. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളില്‍ തേടി എത്താം. എങ്കിലും അതിനെല്ലാം അല്പം കഷ്ടപ്പെടേണ്ടി വരും. ആരോഗ്യത്തെ നിസ്സാരമാക്കുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അത്ര മികച്ചതായിരിക്കണം എന്നില്ല. എങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് അതില്‍ മാറ്റം വരാം. സമ്പത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദാമ്പത്യ ജീവിതത്തില്‍ സംഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പക്ഷേ ഒരു ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ.
ധനു
ധനു രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ ഗുണപരമായിരിക്കും. ആരോഗ്യ സ്ഥിതി അനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തികം അനുകൂലമായി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അനാവശ്യ ആശങ്കകള്‍ എന്നന്നേക്കുമായി അവസാനിക്കും. സാമ്പത്തിക മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. പഠന സംബന്ധമായ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു ഇന്ന്.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പഠന കാര്യങ്ങളെക്കുറിച്ച് പുതിയ തീരുമാനമെടുക്കുന്നതിന് അനുകൂല സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂല സമയമാണ്. അത് മാത്രമല്ല പുതിയ സംരംഭത്തെക്കുറിച്ച് ആലോചിക്കുകയും അതിന് വേണ്ടി സമയം കണ്ടെത്തുകയും ചെയ്യുന്ന ദിവസം കൂടിയാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. പല കോണില്‍ നിന്നും വരുമാനം ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യവും നിസ്സാരമല്ല. എങ്കിലും എന്ത് കാര്യത്തിന് ശ്രമിക്കുമ്പോഴും അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും വേണം എന്നതാണ് പ്രധാന കാര്യം. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. മന:പ്പൂര്‍വ്വം പല കാര്യങ്ങളും അവഗണിക്കേണ്ട അവസ്ഥ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പൊതുവേ ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്.



Click it and Unblock the Notifications