Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഗ്രഹദൃഷ്ടിയില്‍ നല്ലകാലം തെളിയും, കൃത്യതയില്‍ ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ബുധനാഴ്ചയില്‍ അനൂകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും അതോടൊപ്പം തന്നെ ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ രാശിഫലത്തില്‍ ഉണ്ടാവുന്നത്.
ആത്മവിശ്വാസത്തോടേയും കഠിനാധ്വാനത്തോടേയും എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പണത്തിന്റെ കാര്യത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ധനം, ദാമ്പത്യം, കരിയര്‍ എന്നിവയെല്ലാം തന്നെ എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. എന്നാല്‍ അശ്രദ്ധമായി ഒരു ജോലിയും ചെയ്യരുത്. അത് പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. സുപ്രധാന തീരുമാനങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. സ്വര്‍ണാഭരണങ്ങള്‍ വളരെ സൂക്ഷിച്ച് വേണം വെക്കേണ്ടത്. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്ന സമയമാണ്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലിയുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ജോലി നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ചിലവുകള്‍ ഇരട്ടിയാവുന്നു.അനാവശ്യ ചെലവുകള്‍ കുറയ്‌ക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ഗ്രഹങ്ങളുടെ മാറ്റം മികച്ച ഫലത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, സുഖസൗകര്യങ്ങളില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. രോഗാവസ്ഥകളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു. ഓഫീസിലെ ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ വിധത്തിലുള്ള സഹായവും നിങ്ങള്‍ക്കുണ്ടാവുന്ന ഇന്നത്തെ ദിവസം. ചിലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നല്ല വാര്‍ത്തകള്‍ തേടി എത്തുന്നു. ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ പ്രശംസ തേടി എത്തുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ സാധിക്കുന്നു. കൂടാതെ ഇന്ന് മാനസികമായി സുഖം തോന്നുന്ന നല്ലൊരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ട മികച്ച സമയമാണ്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വീട്ടിലെ അന്തരീക്ഷം വളരെയധികം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. എങ്കിലും മികച്ച സമയമാണ്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ഓഫീസിലെ മാറ്റങ്ങള്‍ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പണത്തിന്റെ കാര്യത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് എന്നതാണ് സത്യം. അനാവശ്യ ഉത്കണ്ഠ പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മേലുദ്യോഗസ്ഥരുടെ താല്‍പ്പര്യം അനുസരിച്ച് നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ വരാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. എങ്കിലും അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സൗഹൃദങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവും. ജോലിയിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലികളെല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. പലപ്പോഴും പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications