Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: മാറ്റങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്ന ദിനം, ഇന്നത്തെ ഫലം കൃത്യം സമ്പൂര്‍ണം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. പലപ്പോഴും മാറ്റങ്ങളിലേക്ക് നടക്കുന്നതിനാല്‍ അതില്‍ അനുകൂലമാണോ പ്രതികൂലമാണോ ഫലങ്ങള്‍ എന്ന് നോക്കാം. ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നമുക്ക് നോക്കാം.
കാത്തിരിക്കുന്ന പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്ക്കൊപ്പമെത്തുന്നു. അത് അനുകൂലവും ചിലത് പ്രതികൂലവുമായിരിക്കും. നിങ്ങളുടെ ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. കൂടാതെ നിങ്ങളുടെ ജോലിയില്‍ മുന്നേറ്റം തേടി എത്തുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള അവസരങ്ങള്‍ ജോലിയില്‍ ഉണ്ടാവും. വ്യക്തിഗത ജീവിതത്തില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ ദിവസമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ നിരവധി അവസരങ്ങള്‍ക്കും സാധ്യതയുണ്ട്. കൂടാതെ എല്ലാ അര്‍ത്ഥത്തിലും ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ക്ഷമ അനിവാര്യമാണ്; തെറ്റിദ്ധാരണ ഒഴിവാക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയകരമായ മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ പുതിയ ആശയങ്ങള്‍ ജോലി മേഖലയിലെ പുരോഗതിക്ക് സഹായിക്കുന്നതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അമിതമായ അധ്വാനം ഒഴിവാക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബ കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടായേക്കാം. അത് മാത്രമല്ല നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു. സാമ്പത്തിക തീരുമാനം പെട്ടെന്ന് എടുക്കരുത്. ധ്യാനം മനസ്സിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അംഗീകാരം തേടി എത്തും. അത് മാത്രമല്ല ജോലി മേഖലയിലെ അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പ്രണയജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം, എന്നാല്‍ കാര്യക്ഷമതയോടെ ആലോചിച്ചാല്‍ പരിഹാരം ലഭിക്കുന്നതായിരിക്കും ഓരോ പ്രശ്നവും. ആരോഗ്യം, പ്രത്യേകിച്ച് ദഹനം, ശ്രദ്ധിക്കേണ്ടതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ക്രിയേറ്റീവ് ആയ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു ഇന്നത്തെ ദിവസം. പല മേഖലകളിലും സന്തോഷം നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത വേണം. അല്ലാത്ത പക്ഷം അത് നഷ്ടങ്ങളിലേക്ക് എത്തിക്കും.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ ജോലിയില്‍ വളര്‍ച്ചക്കുള്ള അവസരങ്ങള്‍ ലഭിക്കുന്നു. ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അമിതമായുള്ള ചിന്ത ഒഴിവാക്കുക. ശാരീരികക്ഷമതയ്ക്കായി വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം സാഹസികമായിരിക്കും. കൂടാതെ യാത്രകളെല്ലാം തന്നെ ഫലവത്താവുന്നു. ജാഗ്രതയോടെ എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പണം ചിലവാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. സഹനശക്തിയും സ്ഥിരതയും മികച്ച ഫലം നല്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ തന്ത്രപരമായ സമീപനം സ്വീകരിക്കുക. അല്ലെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം തേടി എത്തും. പല കാര്യങ്ങളിലും വിജയം തേടി എത്തും. സഹകരണ മനോഭാവത്തോടെ എല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അതിലേറെ മെച്ചപ്പെടുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൗമ്യവും സുഖപ്രദവുമായ മാറ്റങ്ങള്‍ തേടി എത്തും. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. വ്യക്തിപരമായി എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കും. അനാവശ്യ സമ്മര്‍ദ്ദത്തെ ഒഴിവാക്കേണ്ടതാണ്.



Click it and Unblock the Notifications
