Rashiphalam: ശനിയുടെ അനുഗ്രഹം ആവോളം : ഇന്ന് ബമ്പറടിക്കുന്ന രാശിക്കാര്‍

ഇന്നത്തെ ദിവസത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുക എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്. ശനിയുടെ അനുഗ്രഹം പല രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ആവോളം അനുഭവിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. എല്ലാവര്‍ക്കും ഗുണവും ദോഷവും പല വിധത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശി മാറ്റങ്ങള്‍ എപ്രകാരം സ്വാധീനം ചെലുത്തും എന്ന് നോക്കാം.

Daily Horoscope Prediction

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന സമയമാണ്. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. തളര്‍ച്ചയെ അവഗണിക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതാവും.

ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഭാവിയിലേക്കുള്ള എല്ലാ വിധത്തിലുള്ള പദ്ധതികളും ഇന്ന് കൃത്യമായി ആസൂത്രണം ചെയ്യപ്പെടുന്ന ദിവസം കൂടിയാണ്. കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു. ശ്രദ്ധയോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്.

മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജോലിയില്‍ ഉണ്ടായേക്കാം. ശ്രദ്ധയോടെ വേണം എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന്. ജോലിയില്‍ ഒരു കാരണവശാലും അശ്രദ്ധ പാടില്ല. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എ്ന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ വളരെയധികം മാറ്റങ്ങളുണ്ടാവുന്നു. ഇതെല്ലാം തന്നെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം എടുക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. യാത്ര ചെയ്യുന്നത് ശുഭകരമായ പല ഫലങ്ങളും നല്‍കുന്നു. ഭാവിയില്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ കണക്ക് കൂട്ടലുകള്‍ നടത്തുന്ന സമയമാണ് എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ജോലി സ്ഥലത്തെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ശനിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവും. ദിവസത്തിന്റെ അവസാനം ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം മികച്ചതായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പക്ഷേ ചെറിയ ഒരു അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി മികച്ചതാണ്.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. കൂടാതെ അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും ക്രിയേറ്റീവ് ആയി പല കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സന്തോഷകരമായ കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവും.

മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയിലെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും സന്തോഷകരമായി മാറും.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ചതായിരിക്കും. ശനിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവും. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്കും അടിസ്ഥാനമാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇന്ന് മുതലങ്ങോട്ട് നേട്ടങ്ങള്‍ കരസ്ഥമാക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, January 27, 2025, 5:30 [IST]
X
Desktop Bottom Promotion