Rashiphalam: ഏത് വെല്ലുവിളിയും ധൈര്യമായി ഏറ്റെടുക്കും ഇവര്‍: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാര്‍ക്കും സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ അറിഞ്ഞിരിക്കാം. വരുന്ന മണിക്കൂറുകള്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങള്‍, അത് അനുകൂലമാണോ പ്രതികൂലമാണോ എന്നതെല്ലാം അറിഞ്ഞിരിക്കാം.

കരിയര്‍, ധനം, ദാമ്പത്യം, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങളുടെ ഇന്ന് എപ്രകാരമാണ് എന്നത് മുന്‍കൂട്ടി അറിയാം. അതിനായി ഈ ലേഖനം നിങ്ങളെ സഹായിക്കും. ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കൂ.

Daily Horoscope Prediction

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ വെല്ലുവിളികള്‍ ഉണ്ടാവാം. എങ്കിലും നിങ്ങളുടെ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാന്‍ നല്ല ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പക്ഷേ അമിത ദേഷ്യത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവും. സന്തോഷകരമായ മാറ്റങ്ങള്‍ക്കായി കാത്തിരിക്കാം.

ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്കി ഇന്ന് നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമാണ്. കൂടാതെ നിങ്ങളുടെ വ്യക്തിത്വവുമായി കൂടുതല്‍ ശക്തമായ ബന്ധം നിങ്ങള്‍ക്ക് തോന്നുകയും ചെയ്യും. അതോടൊപ്പം തന്നെ നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും സാധിക്കും. ആരോഗ്യം നിസ്സാരമല്ല.

മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല മേഖലകളിലും തിരക്ക് വര്‍ദ്ധിക്കുന്നു. വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് സാധിക്കും. പല ജോലികളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ ഉള്ള ആശയവിനിമയം നിര്‍ണായകമായിരിക്കും. സന്തോഷകരമായ ഒരു കാര്യം ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംഭവിക്കാം.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവും. വളര്‍ച്ചയ്ക്കും വിജയത്തിനുമുള്ള അവസരങ്ങള്‍ ധാരാളം ഉണ്ടാവും. കൂടാതെ നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടവയില്‍ സാമ്പത്തിക ലക്ഷ്യം പതിയേ നേടിയെടുക്കാന്‍ സാധിക്കും. വൈകുന്നേരത്തോടെ കാര്യങ്ങള്‍ പ്രശ്‌നത്തിലേക്കെത്തും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
പഠനവും സാഹസികതയും നിറഞ്ഞ ഒരു ദിവസമാണ് ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം. കൂടാതെ സാമ്പത്തിക സ്ഥിതിയിലും ഇതേ മാറ്റങ്ങള്‍ സംഭവിക്കാം. നിങ്ങളുടെ യാത്ര മനസ്സിലുണ്ടെങ്കില്‍, ഭാവിയില്‍ അത് ഗുണപ്രദമാവുന്നു. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കാം. സാമ്പത്തികം നിസ്സാരമാക്കരുത്.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. കൂടാതെ നിങ്ങളുടെ ബജറ്റ്, നിക്ഷേപങ്ങള്‍ അല്ലെങ്കില്‍ സമ്പാദ്യ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് സാധിക്കും. വരുമാനത്തിനനുസരിച്ച് ചിലവാക്കാന്‍ ശ്രമിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങള്‍ മികച്ചതാവുന്നു. കൂടാതെ വ്യക്തിപരമോ തൊഴില്‍പരമോ ആയ മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധങ്ങള്‍ മികച്ചതായി മാറുന്നു. കൂടാതെ വളരെയധികം വൈകാരികമായി ചിന്തിക്കുന്നതിന് ശ്രമിക്കും. സംസാരം വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ കൊണ്ട് നടക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം പൊതുവേ വിശ്രമം നല്‍കുന്നതായിരിക്കും. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. നിസ്സാരമായി ഒരു കാര്യത്തേയും കണക്കാക്കരുത്. ആരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ദീര്‍ഘകാല നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപിക്കുക. ഇത് ഭാവിയില്‍ നേട്ടങ്ങള്‍ നല്‍കുന്നു. പൊതുവേ അനുകൂലമായ സമയമാണ്.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം തിരക്ക് പല ഭാഗത്ത് നിന്നും ഉണ്ടാവും. ആരോഗ്യം മറന്ന് പണിയെടുക്കരുത്. അത് പ്രശ്‌നങ്ങളുണ്ടാക്കും. സൗഹൃദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ആരോഗ്യം മികച്ചതാവുമെങ്കിലും അമിത അധ്വാനം പ്രതിസന്ധിയുണ്ടാക്കും. ഭാവിയില് പ്രയോജനകരമായ മാറ്റങ്ങള്‍ക്ക് സാധ്യത. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.

മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്ന് നിങ്ങളുടെ കരിയറിലും ദീര്‍ഘകാല അഭിലാഷങ്ങളിലും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിച്ചേക്കാം അല്ലെങ്കില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പഠന കാര്യങ്ങള്‍ക്ക് വേണ്ടി അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമല്ല. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. പല വിധത്തിലുള്ള സന്തോഷകരമായ അവസ്ഥകള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും തുടക്കങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും എല്ലാ കാര്യങ്ങളും വളരെയധികം വൈകാരികമായാണ് ഇന്നത്തെ ദിവസം ഇവര്‍ കണക്കാക്കുന്നത്. പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന ദിവസം കൂടിയാണ്. ഭാവിയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, January 26, 2025, 5:30 [IST]
X
Desktop Bottom Promotion