Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: ഞായറാഴ്ചയില്‍ അതിഗംഭീര ഭാഗ്യങ്ങളില്‍ ഇവര്‍: സമ്പൂര്‍ണ രാശിഫലം അറിയാം
ഇന്നത്തെ ദിവസം അതായത് ആഴ്ചയിലെ ആദ്യ ദിനമായ ഞായറാഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് അനുകൂലവും പ്രതികൂലവുമായി മാറാം. എന്നാല്‍ ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ മുന്നിലെത്തുന്ന ചില കാര്യങ്ങളുണ്ട്.
ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നത് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തിലെ എല്ലാ അര്‍ത്ഥത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ജോലി സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കുക.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷ്മത ആവശ്യമാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കുന്ന ദിവസമായതിനാല്‍ കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അത്ര നിസ്സാരമല്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. പുതിയ ബന്ധങ്ങള്‍ രൂപപ്പെടും. തൊഴില്‍ രംഗത്ത് പുരോഗതി തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണകരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ മാറ്റങ്ങളിലേക്ക് എത്തിക്കും. സന്തോഷകരമായ പല നിമിഷങ്ങളും ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. നേതൃത്വ ഗുണങ്ങള്‍ തെളിയിക്കാന്‍ അവസരം ലഭിക്കും. ജോലിയില്‍ അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ട്. ധൈര്യം നിലനിര്‍ത്തുന്നതിന് അല്പം പരിശ്രമിക്കേണ്ടി വരുന്നു. ആരോഗ്യം നിസ്സാരമല്ല.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും അനുകൂല മാറ്റങ്ങളാണ് സംഭവിക്കുന്നത്. പലപ്പോഴു ംക്രമബദ്ധമായ പ്രവര്‍ത്തനം വിജയത്തിലേക്ക് നയിക്കും. പഠനത്തിലും ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യനില മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാണ്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പങ്കാളിത്ത ജോലികള്‍ ലാഭകരമായിരിക്കും. സാമ്പത്തികമായി സ്ഥിരത ഉണ്ടാകും. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ചില വെല്ലുവിളികള്‍ നേരിടേണ്ടി വരാം. സഹനം പാലിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാം. ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. നിസ്സാര മാറ്റങ്ങളെ പോലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പലപ്പോഴും ജോലിയിലും കരിയറിലും പുതിയ അവസരങ്ങള്‍ ലഭിക്കും. യാത്രകള്‍ ഗുണകരമായിരിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അത് കൂടാതെ ജോലിയില്‍ അധിക ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. കഠിനാധ്വാനം ഫലം കാണും. കുടുംബത്തില്‍ ഐക്യം നിലനില്ക്കും. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ദിവസമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നു. കൂടാതെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം. ആദരവും അംഗീകാരവും തേടി എത്തും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാരില്‍ ചെയ്യുന്ന കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. സൃഷ്ടിപരമായ ചിന്തകള്‍ വര്‍ധിക്കും. ബന്ധങ്ങളില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മനസ്സിന് ശാന്തി ലഭിക്കുന്ന ഒരു ദിനമായിരിക്കും ഇന്ന്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications