Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: ഇന്ന് ജനുവരി 1, പുതുവര്‍ഷത്തിലെ ആദ്യ പുലരിയില്‍ 12 രാശിക്കും വര്‍ഷം മുഴുവനുള്ള സമ്പൂര്‍ണഫലം
പുതുവര്‍ഷത്തിന് തുടക്കമായി, ഇന്നത്തെ ദിവസം അതായത് 2026 ജനുവരി 1-ന് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും പുലരുന്ന നല്ല നാളേക്ക് വേണ്ടിയാണ് നാം ആഗ്രഹിക്കുന്നത്.
ഇന്ന് അതായത് ഈ പുതുവര്‍ഷ ദിനത്തില്‍ നാം അറിയേണ്ട ചിലതുണ്ട്. കരിയര്‍, ധനം, ദാമ്പത്യം, സന്തോഷം, ജോലി എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. അത് കൂടാതെ ജീവിതത്തില്‍ എത്രത്തോളമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നും അറിയാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷപ്പുലരി ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. അത് കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. അതോടൊപ്പം തന്നെ ജോലിയുടെ കാര്യത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നല്കുന്നു. കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ദിവസമാണ്. ചിലവുകള്‍ നിയന്ത്രിക്കുന്നത് നല്ലതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പുതുവര്‍ഷം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സംസാരിക്കുന്നതില്‍ അല്പം നിയന്ത്രണം വേണം. സാമ്പത്തികമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കാവുന്നതാണ്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതായിരിക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും അനുകൂലമായി വരുന്നു. വലിയ തോതില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ഏറ്റെടുക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനുള്ള യോഗം കാണുന്നു.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വിജയകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. അലസത പല കാര്യങ്ങളിലും ഉണ്ടാവുന്നത് മുന്നോട്ടുള്ള ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറ്റവും മികച്ച ദിവസമാണ് പുതുവര്‍ഷം നിങ്ങള്‍ക്ക് നല്‍കുന്നത്. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ബന്ധങ്ങളില്‍ സന്തുലനം പാലിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അത് കൂടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും ധൈര്യവും തീരുമാനവും ഉണ്ടായിരിക്കണം. പലപ്പോഴും സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച് നില്ക്കും. നിക്ഷേപങ്ങളില്‍ പലപ്പോഴും മുന്‍കരുതല്‍ വേണം. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. പല ആശയങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും അത് വഴി വിജയത്തിലേക്ക് എത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. എല്ലാ കാര്യങ്ങളിലും കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലം കാണും. ജോലി രംഗത്ത് അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ സൗഹൃദങ്ങള്‍ ശക്തമാവുന്നു. എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഏറ്റവും മികച്ച സമയമാണ്. അതെല്ലാം തന്നെ നേ്ട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആത്മീയമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആരോഗ്യം പക്ഷേ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications