Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: അവിചാരിത നേട്ടങ്ങള്‍ കന്നിയ്ക്ക്, സങ്കീര്‍ണം മിഥുനത്തിന്: നിങ്ങള്‍ക്കെങ്ങനെ?
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി മാറിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളു രാശിയും എത്രത്തോളം നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കുന്നുണ്ട് എന്ന് അറിയാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് അനുകൂല മാറ്റങ്ങളുണ്ടാവുന്നത് എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം.
ഇന്നത്തെ ദിവസം അതായത് ഡിസംബര്‍ 7 ശനിയാഴ്ച ഓരോ രാശിക്കാരേയും കാത്തിരിക്കുന്ന ഗുണദോഷ സമ്മിശ്ര നേട്ടങ്ങള്‍ ഇതാണ്. കുടുംബം, ധനം, ജോലി, ദാമ്പത്യം എന്നിവയെല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബേേത്താടൊപ്പം കൂടുതല്‍ സമയം പങ്കിടുന്നതിന് സാധിക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കടം കൊടുത്ത പണം തിരികെ കിട്ടുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും സ്വസ്ഥതക്കുറവ് നിങ്ങള്‍ക്കുണ്ടാവാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് കാര്യ തടസ്സം പല കാര്യങ്ങളിലും ഉണ്ടാവാം. പലപ്പോഴും ബിസിനസില്‍ നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവാം. പ്രതിസന്ധികള്‍ നിരവധി നേരിടേണ്ടി വരാം. പലപ്പോഴും മേലധികാരിയില്‍ നിന്ന് ജോലിയുടെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന് വേണ്ടി സാധിക്കും. ധനനേട്ടങ്ങള്‍ പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. പുതിയ വരുമാന സ്രോതസ്സുകളുണ്ടാവാം. ബിസിനസില്‍ പക്ഷേ ചെറിയ നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പണം ചിലവാക്കുന്ന അവസ്ഥയുണ്ടാവും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ മുന്നിലുള്ള തടസ്സങ്ങള്‍ മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല പോസിറ്റീവ് മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവാം. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെക്കിട്ടും. ജോലിയില്‍ കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ വന്ന് ചേരും. പുതിയ വരുമാന സ്രോതസ്സുകള്‍ക്ക് സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ദീര്‍ഘകാലമായി അന്വേഷിക്കുന്ന ജോലി ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം കൂടുതല്‍ സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെയ്ക്കാം. പലപ്പോഴും വേണ്ടപ്പെട്ടവരുടെ ആരോഗ്യ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. സൗന്ദര്യ സംരക്ഷണത്തിനായി കൂടുതല്‍ സമയം ചിലവാക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. പലപ്പോഴും സ്ഥാനക്കയറ്റവും അതുമായി ബന്ധപ്പെട്ട നേട്ടങ്ങളും തേടി എത്താം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാരില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളില്‍ നെഗറ്റീവ് ഫലങ്ങള്‍ക്ക് സാധ്യത. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടാം. സന്തോഷകരമായ ദാമ്പത്യത്തിന് വേണ്ടി കൂടുതല്‍ കഠിനപരിശ്രമം നടത്തേണ്ടി വരും. ആരോഗ്യ കാര്യം ശ്രദ്ധിക്കണം. എല്ലാ തരത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. പ്രതീക്ഷിക്കാത്ത വരുമാന മാര്‍ഗ്ഗം നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. അത് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. ജോലിയിലെ അനുകൂല സാഹചര്യങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കടക്കാന്‍ അല്പം പാടുപെടും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ സംഭവിക്കാതിരിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തികമായി പല നഷ്ടങ്ങളും സംഭവിക്കാം. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മാറി മറിയുന്ന പ്രതിസന്ധികള്‍ നേരിടുന്നതിന് സാധ്യതയുണ്ട്. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാരില്‍ ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസമാണ്. കഴിയുന്നത്ര സമയം നിങ്ങള്‍ പങ്കാളിയോടൊപ്പം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമായ പല മാറ്റങ്ങളും ജീവിതത്തില്‍ അനുകൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. സാമ്പത്തിക സ്ഥിതി മികച്ചതാവും.
കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന പല നിസ്സാര കാര്യങ്ങളിലും നിങ്ങളുടെ ഭാഗ്യം ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം. എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി മാറുന്നു. ജോലിത്തിരക്കുകള്‍ അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. അനാവശ്യമായ പല പ്രതിസന്ധികളും നിങ്ങള്‍ക്കുണ്ടാവുന്നു. അതിനെയെല്ലാം ധൈര്യത്തോടെ തരണം ചെയ്യുന്നതിന് പഠിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം തളര്‍ച്ച കൂടുതലായിരിക്കും. ശാരീരികമായും മാനസികമായും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications