Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
Rashiphalam: 3 രാശിക്ക് ഇന്നത്തെ ഉദയത്തില്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം: സുവര്ണാവസരങ്ങള് കാത്തിരിക്കുന്നു
ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് കാത്തിരിക്കുന്നു. പലപ്പോഴും അനുകൂലമാറ്റങ്ങള്‍ മാത്രമല്ല പ്രതികൂലാവസ്ഥകളും ഇന്നത്തെ ദിവസത്തെ പ്രത്യേകത തന്നെയാണ്. എന്ത് തന്നെയായാലും ഗ്രഹരാശി മാറ്റങ്ങള്‍ ഓരോ നിമിഷവും എപ്രകാരമാണ് സ്വന്തം രാശിയെ സ്വാധീനിക്കുന്നത് എന്നറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും.
വരുന്ന 24 മണിക്കൂറില്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. അത് നിങ്ങളുടെ സന്തോഷത്തേയും സമാധാനത്തേയും എല്ലാം സ്വാധീനിക്കുന്ന തരത്തിലുള്ളതായിരിക്കും. ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വെള്ളിയാഴ്ച ദിവസമായ ഇന്ന് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുന്നതിന് സാധിക്കും. വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി അല്പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. അതനുസരിച്ച് എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്ത് വേണം മുന്നോട്ട് പോവുന്നതിന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഗുണഫലങ്ങളും വര്‍ദ്ധിക്കുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളെ ആശുപത്രി വാസത്തിലേക്ക് വരെ എത്തിക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ല ഫലങ്ങളല്ല ഉണ്ടാവുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവണം എന്നില്ല. അതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യം അല്പം പ്രശ്നത്തിലാവും. കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളുടെ എണ്ണം വര്‍ദ്ധിക്കാം. ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരുടെ ഇന്നത്തെ ദിവസം യാതൊരു വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും തൊടാന്‍ സാധിക്കാത്ത ഒരു ദിവസമായിരിക്കും. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ആശങ്കകള്‍ നിലനില്ക്കാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. എങ്കിലും പരിധിയോടെ വേണം എന്തിനും ഏതിനും ഇറങ്ങിപ്പുറപ്പെടുന്നതിന്. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന് ഈ രാശിക്കാര്‍ക്ക് യോഗം കാണുന്നു. സുവര്‍ണാവസരമാണ് ഇവരെ കാത്തിരിക്കുന്നത് എന്നതാണ് സത്യം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റമാണ് സംഭവിക്കുന്നത്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി വരുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും എല്ലാ തരത്തിലുള്ള മാറ്റങ്ങളും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഒരു സമയമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. മത്സരപ്പരീക്ഷകളില്‍ പലപ്പോഴും പരാജയം സംഭവിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.
തുലാം രാശി
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം മികച്ച ഫലമാണ് കാത്തിരിക്കുന്നത്. രാജയോഗ സമാനമായ ജീവിതമാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. പ്രത്യേകിച്ച് ഇവരെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം കാത്തിരിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ദാമ്പത്യത്തില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാം. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്ക്ക് സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന്. എങ്കിലും അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാവും. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ്. പലപ്പോഴും ആഗ്രഹം പോലെ തന്നെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആശങ്കകള്‍ എല്ലാം തന്നെ അകലുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തിലും ഉണ്ടാവുന്നു. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ പ്രയാസം അനുഭവിക്കേണ്ടി വരും. എന്നാല്‍ പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു ദിവസം തന്നെയാണ്. ചിലവാക്കുന്നതിന്റെ ഇരട്ടിയായി പണം തിരിച്ച് കിട്ടുന്നു. ബന്ധുക്കളുമായുള്ള ഇടപപെടല് അല്പം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അല്പസമയത്തിനുള്ളില് തന്നെ നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായി എല്ലാ കാര്യത്തേയും സമീപിക്കുന്നു. ആരോഗ്യം മികച്ചതാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിലേക്ക് അടുക്കുന്ന രാശിയാണ് കുംഭം രാശി.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. കാര്യങ്ങളെല്ലാം തന്നെ പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. രണ്ട് പ്രാവശ്യം ആലോചിച്ച് മാത്രം എല്ലാ കാര്യത്തിലും തീരുമാനമെടുക്കുക. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കടം കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











