Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഇതുപോലൊരു ദിവസം ഇനിയില്ല, കാത്തിരിക്കുന്ന നേട്ടങ്ങളില്‍ കണ്ണ് മഞ്ഞളിക്കും
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും ഒരുപോലെ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. ഓരോ തരത്തിലുള്ള ഫലങ്ങള്‍ അനുഭവത്തില്‍ വരുമെങ്കിലും നിങ്ങളില്‍ എപ്രകാരം ഇത് പ്രതിഫലിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസംഎന്തൊക്കെയാണ് നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന ്നമുക്കറിയാം. അതുപോലെ തന്നെ ജീവിതം മാറിക്കൊണ്ടിരിക്കുന്ന സമയം നിങ്ങള്‍ക്കുണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങള്‍ എന്താണെന്ന് ആദ്യം തിരിച്ചറിയാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുവന്നവര്‍ക്ക് സാമ്പത്തിക ലാഭം തേടി എത്തും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും അനുകൂലമായിരിക്കും, കുടുംബത്തില്‍ നടക്കുന്ന മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം വര്‍ദ്ധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ ഇരട്ടിയാവും. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. അത് മാത്രമല്ല ബിസിനസ് പുതിയതായി ആരംഭിക്കുന്നതിന് യോഗം കാണുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക നേട്ടവും ശമ്പള വര്‍ദ്ധനും പ്രമോഷനും തേടി എത്തും. പലരില്‍ നിന്നായി സമ്മാനങ്ങള്‍ നിരവധി ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല മികച്ച മാറ്റങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ ഉണ്ടാവും. എല്ലാ തരത്തിലും നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം ശ്രദ്ധിക്കണം. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. സഹോദരന്മാര്ക്ക് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ യാത്രാക്ലേശം വര്‍ദ്ധിക്കുകയും വാഹന ഉപയോഗം ശ്രദ്ധിക്കുകയും വേണം എന്നതാണ് പ്രധാന കാര്യം. വീട് പണി കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി കൂടുതല്‍ ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരുതും പോലെ അത്ര അനുകൂല സമയമല്ല വരാന്‍ പോവുന്നത്. പഠനത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിന് യോഗം കാണുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ പലപ്പോഴും വെല്ലുവിൡയായി മാറുന്നതിന് സാധ്യതയുണ്ട്. പക്ഷേ ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവും. ബന്ധുക്കള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസംപഠനകാര്യങ്ങളില് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശത്തുള്ളവര്‍ക്ക് ധനലാഭവവും നേട്ടവും ഇങ്ങോട്ട് തേടി വരുന്നതിന് യോഗം കാണുന്നു. കൂടാതെ വാഹന സംബന്ധമായ കാര്യങ്ങളില്‍ അതീവ ശ്രദ്ധ അനിവാര്യം. വീട് പണി പൂര്‍ത്തിയാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ജോലിയില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ക്കുള്ള സമയമാണ്. ബന്ധുക്കളുടെ കാര്യങ്ങളില്‍ അധികം ഇടപെടുമ്പോള്‍ പക്ഷേ അല്പം ശ്രദ്ധിക്കണം. പലപ്പോഴും ഓരോ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു. കൂടാതെ യാത്രകള്‍ എന്നും നിങ്ങള്‍ക്ക് സന്തോഷം കൊണ്ട് വരുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. കൂടാതെ ഇന്നത്തെ യാത്രകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കും യോഗം ഉണ്ട്. ഏത് കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം ലഭിക്കുന്നു. കൂടാതെ ജോലി സാധ്യത വളരെയധികം കൂടുതലായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും നെഗറ്റീവ് കാര്യങ്ങള്‍ പലപ്പോഴും സംഭവിക്കുന്നതിന് ഇടയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച തീരുമാനം എടുക്കുന്ന സമയമാണ്. കൂടാതെ ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പങ്കാളിഎപ്പോഴും നിങ്ങളുടെ മനസ്സിന്റെ താല്‍പ്പര്യവും ഇഷ്ടവും അനുസരിച്ച് പെരമാറുന്നതിന് സാധ്യതയുണ്ട്. ജോലി സ്ഥലത്ത് ചെറിയ പ്രതിസന്ധികള്ക്കാ സാധ്യത കാണുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതായി മാറുന്നു. പല കോണില്‍ നിന്നും ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു ഇന്നത്തെ ദിവസം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ജോലിയില്‍ പരസഹായം ആവശ്യമായി വരുന്ന സമയമാണ്. കൂടാതെ വിവാഹത്തിന് അനുകൂല തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് യോഗം കാണുന്നു. അതോടപ്പം തന്നെ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിലനില്ക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദേശത്ത് നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുകയും പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. ഭാഗ്യം നിങ്ങളെ തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പല സമയത്തും പതീക്ഷിക്കാത്ത തടസ്സങ്ങള്‍ ജീവിതത്തില്‍ നേരിടുന്നതിന് ഉള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications