Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: മേടത്തിന് ചിന്തിക്കാന്‍ പറ്റാത്ത നേട്ടം, നഷ്ടങ്ങള്‍ ഈ രാശിക്ക് ഇന്ന് കഠിനം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ഓരോ രാശിക്കാരും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ഓരോ ദിവസവും വരുന്ന മാറ്റങ്ങള്‍ പ്രധാനപ്പെട്ടത് തന്നെയാണ്. ജോലി, സാമ്പത്തികം, സന്തോഷം, കുടുംബം, ആരോഗ്യം എന്നിവയെല്ലാം ഇന്നത്തെ ദിവസം എപ്രകാരമാണ് എന്നതാണ് പലരും ചിന്തിക്കുന്നത്.
വരാന്‍ പോവുന്ന 24 മണിക്കൂറുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഏതൊക്കെ രീതിയില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. അതില്‍ നിരവധി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതെല്ലാമാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയം തന്നെയാണ്. സാമ്പത്തികം മികച്ചതായിരിക്കും. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ആലോചിച്ച് തീരുമാനം എടുക്കേണ്ട ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ വെല്ലുവിളികള്‍ നേരിടാം. ശ്രദ്ധിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. അതിസങ്കീര്‍ണമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതം തന്നെ മാറി മറിയുന്നു. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിക്കുന്ന ദിവസമാണ്. കമ്പനിയുടെ ആവശ്യമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. പലപ്പോഴും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നം നിങ്ങളെ അലട്ടാം. അതിന് പരിഹാരം കാണാന്‍ നെട്ടോട്ടമോടേണ്ടി വരും.സാമ്പത്തിക സ്ഥിതിയില്‍ മോശം ഫലങ്ങളുണ്ടാവും. ബിസിനസിലും നഷ്ടം സംഭവിക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമല്ലാത്ത പല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ മേലധികാരിയില്‍ നിന്ന് ശകാരം കേള്‍ക്കാം. ബിസിനസിലെ പ്രതിസന്ധികള്‍ നിസ്സാരമല്ല. കുടുംബത്തിന്റെ ഓരോ കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. അനാവശ്യ ആശങ്കകളെ ദൂരെക്കളയണം. വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാ പ്രതിസന്ധികളും അവസാനിക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.
തുലാം രാശി
തുലാം രാശിക്കാരുടെ ജീവിതം ആകെമൊത്തം മാറി മറിയുന്ന ഒരു ദിവസമാണ് ഇന്ന്. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. മികച്ച പ്രകടനം ജോലിയില്‍ പ്രകടമാക്കാന്‍ അവസരം വന്നു ചേരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് പ്രതികൂലമായി മാറാന്‍ അധികം സമയം ആവശ്യമില്ല. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ആരോഗ്യം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാരില്‍ പ്രതിഷേധം നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ പാളിപ്പോവുന്ന അവസരങ്ങള്‍ നിരവധിയുണ്ടാവുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഇവര്‍ നേരിടുന്ന ദിവസം കൂടിയാണ്. ജോലിയില്‍ പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കുതിക്കാന്‍ സാധിക്കുകയില്ല. അതെല്ലാം മാനസികമായി ഇവരെ തളര്‍ത്തും.
മകരം രാശി
മകരം രാശിക്കാരില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് സാധിക്കും. സന്തോഷകരമായ പല സാഹചര്യവും ഉണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. സാമ്പത്തിക സ്ഥിതി പക്ഷേ അനുകൂലമായിരിക്കും.. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ക്ക് തുടക്കമിടുന്ന ഒരു ദിവസമാണ് ഇന്ന്. ജോലിയുടെ കാര്യത്തില്‍ പല തകര്‍ച്ചകളും നേരിടേണ്ടി വരും. അത് സാമ്പത്തിക സ്ഥിതിയെ പോലും പ്രതിസന്ധിയിലാക്കും. സൗഹൃദത്തില്‍ ചെറിയ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരും. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളില്‍ മോശം ഫലങ്ങളിലേക്ക് എത്തിക്കും.
മീനം രാശി
മീനം രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്ന ഒരു വലിയ പ്രഖ്യാപനം കേള്‍ക്കാന്‍ സാധ്യത കണുന്നു. സൗകര്യപൂര്‍വ്വം പല കാര്യങ്ങളും നിങ്ങള്‍ ഒഴിവാക്കി വിടും. ബിസിനസ് ചെയ്യുന്നവരില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications