Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ
Rashiphalam: ഇന്നത്തെ ദിവസം നേട്ടങ്ങളുടെ കൊടുമുടിയില്‍ 12 രാശിക്കും ഫലം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് പലരും ഉറ്റു നോക്കുന്ന കാര്യമാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചാണ് അറിയേണ്ടത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസത്തെ ഫലത്തെക്കുറിച്ചുള്ള ആശങ്കയാണ് ഈ ലേഖനത്തോടെ മാറുന്നത്.
സാമ്പത്തികം, കരിയര്‍, ദാമ്പത്യം, എന്നിങ്ങനെ പല മേഖലകളിലും ഇന്ന് എപ്രകാരമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന ഓരോ നിമിഷവും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണപരമായി സംഭവിക്കുന്നു ദോഷപരമായി മാറുന്നു എന്ന് മുന്‍കൂട്ടി അറിയാം.

മേടം
മേടം രാശിക്കാരായവര്‍ക്ക് ഇന്നത്തെ ദിവസം നിസ്സാരമായി തള്ളരുത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിസ്സാരമല്ലാത്ത ശ്രദ്ധ അനിവാര്യമാണ്. ദാമ്പത്യ ജീവിതം സന്തോഷം നല്കുന്നു. എന്നാല്‍ പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നതിനും യോഗം കാണുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ ജാഗ്രത അനിവാര്യമണ്. അല്ലാത്ത പക്ഷം അത് വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. പല വിധത്തിലുള്ള ആശങ്കകള്‍ ഇന്നത്തെ ദിവസം ജീവിതത്തിലുണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവും. കൂടാതെ ദാമ്പത്യം സന്തോഷകരമായി മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ പല കാര്യത്തിലും ഉണ്ടായിരിക്കണം. അനാരോഗ്യം നിങ്ങളില്‍ ശാരീരിക മാനസിക വ്യഥയുണ്ടാക്കും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവുന്നതിനും യോഗം കാണുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ പതിയേ ശരിയാവുന്നതിന് സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് ഗൗരവത്തില്‍ വരാം. കുടുംബത്തില്‍ നിന്ന് ഏതൊരു കാര്യത്തിനും പിന്തുണ പൂര്‍ണമായും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ദാമ്പത്യ ജീവിതം സ്നേഹവും സന്തോഷവും നിറഞ്ഞതായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നത് മറ്റുള്ളവരിലും സന്തോഷം നിറയ്ക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ പലപ്പോഴും നിങ്ങളുടെ ദോഷഫലം ഇരട്ടിയാവുന്നു. പക്ഷേ നിങ്ങളുടെ ശത്രുക്കള്‍ക്ക് പരാജയം സംഭവിക്കാം. ആരോഗ്യം ഒരു കാര്യത്തിലും നിസ്സാരമാക്കരുത്. അത് പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്നമാറ്റം ജീവിതത്തില്‍ വരുത്തിയെടുക്കാന്‍ സാധിക്കും. മാനസിക പിരിമുറുക്കം പല കാര്യത്തിലും സംഭവിക്കുന്നു. തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ജോലികളും ഇന്നത്തെ ദിവസം ചെയ്യേണ്ടതായി വരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുമെങ്കിലും വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്. ദാമ്പത്യ ജീവിതം സന്തോഷകരമായിരി തുടരും.

ധനു
ധനു രാശിക്കാര്‍ക്ക് പലപ്പോഴായി പല കോണില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുന്നു. കൂടാതെ പല തരത്തിലുള്ള നേട്ടങ്ങള്‍ വന്ന് ചേരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതല്‍ എല്ലാ കാര്യത്തിലും അനിവാര്യമാണ്. ജോലിയില്‍ പലപ്പോഴും ആശയപരമായ പ്രശ്നങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാകാം. നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ആരോഗ്യവും നിസ്സാരമല്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ കാര്യങ്ങളെല്ലാം അനുകൂലമായി സംഭവിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമെങ്കിലും കാര്യങ്ങളെ നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ച ഫലങ്ങള്‍ നല്കുന്നു. കൂടാതെ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. അതോടൊപ്പം ഇവര്‍ക്ക് ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും ആനുകൂല്യത്തില്‍ സംഭവിക്കുന്നു.



Click it and Unblock the Notifications