Rashiphalam 21 July 2025: സുവര്‍ണാവസരങ്ങള്‍ കാത്തിരിക്കുന്നവര്‍, ഇന്നത്തെ രാശിഫലം

ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും കരുതലോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ജീവിതത്തില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ചെല്ലാം പൂര്‍ണമായും വായിക്കാം.

വരുന്ന 24 മണിക്കൂറില്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം, കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ ജീവിതത്തിലെ എല്ലാ മേഖലകളിലും സംഭവിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയാം. ാഷത്തേയും സമാധാനത്തേയും എല്ലാം സ്വാധീനിക്കുന്ന തരത്തിലുള്ളതായിരിക്കും. ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം.

Today Horoscope Malayalam

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം സുരക്ഷിതമാവുന്നു. എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്ത് വേണം മുന്നോട്ട് പോവുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. എങ്കിലും സാമ്പത്തികമായി നിങ്ങള്‍ക്ക് ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെയധികം ശ്രദ്ധ വേണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ല ഫലങ്ങളല്ല കാത്തിരിക്കുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കണം എന്നില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമാക്കരുത്. എങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരുടെ ഇന്നത്തെ ദിവസം യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നില്ല. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ആശങ്കകളും നീങ്ങിപ്പോവുന്ന ദിവസം കൂടിയാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. സുവര്‍ണാവസരമാണ് ഇവരെ കാത്തിരിക്കുന്നത് എന്നതാണ് സത്യം. എങ്കിലും അശ്രദ്ധ ഒരു കാര്യത്തിലും വരാതെ നോക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കടം കൊടുത്ത പണം തിരികെ കിട്ടും. ആരോഗ്യം മികച്ചതായിരിക്കും. ബിസിനസ് സംബന്ധമായും നേട്ടങ്ങളുണ്ടാവും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി പലപ്പോഴും പല കാര്യങ്ങളും സംഭവിക്കുന്നു. ദാമ്പത്യത്തിലും ചെറിയ രീതിയില്‍ പ്രതിസന്ധികളുണ്ടാവാം. മന:സമാധാനം നഷ്ടപ്പെടുന്നതിന് യോഗം കാണുന്നു. മത്സരപ്പരീക്ഷകളില്‍ പലപ്പോഴും പരാജയം സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

Today Horoscope Malayalam

തുലാം രാശി
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം മികച്ച ഫലമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ രാജയോഗ സമാനമായ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ഇന്നത്തെ ദിവസം ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായും അനുകൂല സമയമാണ്. പക്ഷേ അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ലഅനുകൂലഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ദാമ്പത്യ ജീവിത്തതില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ അതിനെ നിങ്ങള്‍ക്ക് തരണം ചെയ്യുന്നതിനും അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ എല്ലാം തന്നെ അകലുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തിലും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും അനാവശ്യ ആശങ്കകള്‍ പാടെ അവഗണിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടി വരും. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു ദിവസമാണ് ജൂലൈ 21. ചിലവാക്കുന്നതിന്റെ ഇരട്ടിയായി പണം തിരിച്ച് കിട്ടുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് എത്തുന്നു. പല കോണില്‍ നിന്നും നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായി എല്ലാ കാര്യത്തേയും സമീപിക്കുന്നതിലൂടെ മാറ്റങ്ങളുണ്ടാവും. ആരോഗ്യം മികച്ചതാവും എന്നതും ഇന്നത്തെ പ്രത്യേകതയാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം കൂടുതല്‍ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കണം. കാര്യങ്ങളെല്ലാം തന്നെ പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ഏത് കാര്യവും രണ്ട് പ്രാവശ്യം ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. അതുകൊണ്ട് തന്നെ കടം കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക.

Story first published: Monday, July 21, 2025, 5:00 [IST]
X
Desktop Bottom Promotion