Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം ഉദയത്തില്‍ തെളിയുന്നവര്‍, സമ്പന്നയോഗത്തില് ഇന്നത്തെ രാശിഫലം
ഇന്നത്തെ ദിവസം 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് മാറ്റങ്ങള്എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസം സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന് തുടക്കം കുറിയ്ക്കുന്നു. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍, എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഫലത്തില്‍ വരുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാരായവര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും എല്ലാ കാര്യത്തിലും ശ്രദ്ധ ഉണ്ടായിരിക്കണം. കൂടാതെ സന്തോഷത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിയണം. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും നിസ്സാരമല്ല.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. പല കാര്യങ്ങളും നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കുന്ന ദിവസമാണ്.പല വിധത്തിലുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവും. കൂടാതെ ദാമ്പത്യം സന്തോഷകരമായി മുന്നോട്ട് പോവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ദോഷഫലങ്ങള്‍ ശ്രദ്ധിക്കണം. അനാരോഗ്യം പ്രതിസന്ധിയിലാക്കുന്നതിനാല്‍ കാര്യങ്ങള്‍ നിസ്സാരമാക്കരുത്. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മാറി വരുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. പ്രത്യേകിച്ച് ആരോഗ്യകാര്യത്തെ നിസ്സാരമാക്കരുത്. കുടുംബത്തില്‍ നിന്ന് ഏതൊരു കാര്യത്തിനും നിങ്ങളാഗ്രഹിക്കുന്ന നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ഇന്നത്തെ ദിവസം സാധിക്കും. സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും സന്തോഷവും നിറഞ്ഞു കവിയും. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ദോഷഫലം അല്പം കൂടുതലായിരിക്കും. ശത്രുക്കള്‍ക്ക് പരാജയം സംഭവിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങള്‍ക്കും യോഗം ഉണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യത. കൂടാതെ ആഗ്രഹിക്കുന്നമാറ്റം ജീവിതത്തില്‍ സംഭവിക്കണം എന്നില്ല. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം ഗുണാനുഭവങ്ങളുണ്ടാവും. എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാവും. ദാമ്പത്യ ജീവിതം സന്തോഷകരമായി മാറും.
ധനു
ധനു രാശിക്കാര്‍ക്ക് പലപ്പോഴായി സാമ്പത്തിക വാഗ്ദാനങ്ങളുണ്ടാവുന്നു. പല തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. അതോടൊപ്പം തന്നെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. ഉദരാരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതലോടെ കൈകാര്യം ചെയ്യണം. പല വിധത്തിലുള്ള കാര്യങ്ങളില്‍ ആശയപരമായ എതിര്‍പ്പുകള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാകാം. നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. കൂടാതെ പല വിധത്തിലുള്ള ആശങ്ക നിലനില്ക്കും. സംസാരിക്കുന്നതില്‍ നിയന്ത്രണം വേണം. ദേഷ്യം കൈകാര്യം ചെയ്യണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണഫലങ്ങള്‍ തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം ജോലിയിലും നേട്ടങ്ങളുണ്ടാവും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല, ജോലിയില്‍ നേട്ടങ്ങള്‍ നിരവധിയാണ് ഇവരെ കാത്തിരിക്കുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളുണ്ടാവുന്നു. ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കും. കൂടാതെ സര്‍ക്കാര്‍ നിങ്ങളുടെ പല കാര്യങ്ങളും ആനുകൂല്യങ്ങളോടെ തേടി വരുന്നു. സാമ്പത്തികം ശക്തമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
