Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
Rashiphalam: ജനുവരി 2, സന്തോഷവും ധനവും കുടുംബവും എല്ലാം ഒത്തു ചേരുന്ന ദിനം, സമ്പൂര്‍ണ രാശിഫലം
2026-ലെ രണ്ടാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ ദിവസം സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാം. എന്നാല്‍ ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുമെങ്കിലും അതുപോലെ തന്നെ അല്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും സംഭവിക്കും.
ഇന്നത്തെ രാശിഫലത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് ഫലങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് കൂടാതെ ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്ക്കുകയും ചെയ്യുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ മികച്ച സമയമാണ്. അത് കൂടാതെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല യാത്രകള്‍ പലതും ഗുണകരമായി മാറുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിക്കുക. ജോലിയില്‍ സ്ഥിരത ഉണ്ടാവുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ വേണം.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ കരിയറില്‍ പുരോഗതി പ്രതീക്ഷിക്കാം. സാമ്പത്തികമായി ലാഭം ഉണ്ടാകുന്ന സമയമാണ്. സാമൂഹിക അംഗീകാരം ലഭിക്കുന്നതിനുള്ള യോഗം കാണുന്നു.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജോലിയില്‍ കൃത്യത ആവശ്യമാണ്. സാമ്പത്തികമായി മെച്ചപ്പെടുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പില്‍ മികച്ച സമയമാണ്. അത് മാത്രമല്ല നിങ്ങളില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ ഉണ്ടാകും. ജോലിയില്‍ സഹകരണം എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. അത് മാത്രമല്ല മാനസികമായി സന്തോഷം വര്‍ദ്ധിക്കുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ്. പല കാര്യങ്ങളിലും ജാഗ്രത അനിവാര്യമാണ്. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. നിസ്സാര കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ വേണം. അനാവശ്യ ആശങ്കയെ ഒഴിവാക്കേണ്ടതാണ്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. വിദ്യാഭ്യാസം, പഠനം, യാത്ര എന്നിവയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായി മാറുന്നു.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കും. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സൗഹൃദം എന്തുകൊണ്ടും അനുകൂലമായി വരുന്നു. പുതിയ പദ്ധതികള്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി പണം ചിലവാക്കുന്നതില്‍ ശ്രദ്ധവേണം. .അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications