Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
Rashiphalam: കാത്തു കാത്തിരുന്ന സൗഭാഗ്യം ഇന്നെത്തി, നേട്ടങ്ങളില്‍ ഇന്നത്തെ രാശിഫലം ഇവര്ക്കനുകൂലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതില്‍ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും കാത്തിരിക്കുന്നു. സന്തോഷകരമായ മാറ്റങ്ങളാണോ അതോ സങ്കടകരമായ മാറ്റങ്ങളാണോ കാത്തിരിക്കുന്നത് എന്ന് ഇന്നത്തെ രാശിഫലത്തില്‍ അറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം. അതില്‍ ഗുണദോഷഫലങ്ങള്‍ എപ്രകാരം എന്ന് നോക്കാം. നിങ്ങളുടെ ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിരവധി അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമായി കരുതുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം വര്‍ദ്ധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. അത് മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. സമ്മാനങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. പല കാര്യങ്ങളും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും ശ്രദ്ധ എപ്പോഴും അനിവാര്യമാണ്. വരുമാനം അനുസരിച്ച് ചിലവാക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പലപ്പോഴും യാത്രാക്ലേശം വര്‍ദ്ധിക്കുകയും വാഹന ഉപയോഗത്തില്‍ ശ്രദ്ധയും വേണം. വീട് പണി പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. നേട്ടങ്ങള്‍ ഒരിക്കലും എടുത്ത് കാണിക്കുന്നതായിരിക്കുകയില്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരുതും പോലെ അത്ര മികച്ചതായിരിക്കണം എന്നില്ല. പലപ്പോഴും ഇത് പഠന കാര്യങ്ങളില്‍ അല്പം പ്രയാസം ഉണ്ടാക്കുന്നു. കര്‍മ്മരംഗത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവാം. ബന്ധുക്കള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തും. ജോലിയില്‍ ധനലാഭവവും നേട്ടവും ഇങ്ങോട്ട് തേടി വരുന്നു. വാഹന സംബന്ധമായ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം. എങ്കിലും ബന്ധുക്കളുടെ കാര്യങ്ങളില്‍ അധികം ഇടപെടുമ്പോള്‍ ആശങ്കകള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ഓരോ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ് ഇന്ന്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. സമാധാനപരമായ അന്തരീക്ഷത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ജോലി സാധ്യത വളരെയധികം മികച്ച് നില്ക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും നെഗറ്റീവ് മാറ്റങ്ങള്‍ സംഭവിക്കാം. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച തീരുമാനം എടുക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും മികച്ച മാറ്റങ്ങള്‍ തേടി എത്തും. എന്നാല്‍ പലപ്പോഴും നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം അനിവാര്യമാണ്. ജോലി സ്ഥലത്ത് ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. എങ്കിലും പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ജോലിയില്‍ പരസഹായം വേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് യോഗം കാണുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യത കാണുന്നു. കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദേശത്ത് നിന്ന് ജോലിക്കുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. ഇന്നത്തെ ദിവസം ഭാഗ്യ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.



Click it and Unblock the Notifications