Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഇന്ന് നേട്ടങ്ങളിലൂടെ ഈ രാശിക്കാര്‍, അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. പലപ്പോഴും ആരോഗ്യം, കരിയര്‍, ധനം , ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ഉള്ളവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല മാറ്റങ്ങളും സംഭവിക്കുന്നു.
ഇന്നത്തെ രാശിഫലം എപ്രകാരമാണ് നിങ്ങളെ സഹായിക്കുന്നത് എന്തൊക്കെയാണ് കാത്തിരിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുന്നത് ഗുണകരമായിരിക്കും. കുടുംബബന്ധങ്ങളില്‍ സൗഹൃദം നല്ലതാണ്. ഇത് ആരോഗ്യത്തെ സഹായിക്കും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരത അനുഭവപ്പെടും. പഴയ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്നു. അത് കൂടാതെ ആരോഗ്യകാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സംസാരത്തില്‍ സൂക്ഷ്മത പാലിക്കേണ്ട ദിവസമാണ്. അത് കൂടാതെ ജോലി സ്ഥലത്ത് തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പുതിയ പഠനങ്ങള്‍ക്ക് വേണ്ടി അനുകൂല സമയമാണ്. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കുടുംബവുമായി ബന്ധപ്പെട്ട സന്തോഷകരമായ വാര്‍ത്തകള്‍ തേടി എത്തും. അത് മാത്രമല്ല നിങ്ങള്‍ക്ക് മനസ്സിന് സമാധാനം വര്‍ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത ആവശ്യമുണ്ട്.
ചിങ്ങം രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ നേതൃത്വ ഗുണങ്ങള്‍ പ്രകടമാകുന്ന ദിനമാണ്. കരിയറില്‍ മുന്നേറ്റമുണ്ടാവുന്നു. കൂടാതെ അഹങ്കാരം ഒഴിവാക്കി വിനയത്തോടെ പെരുമാറുന്നത് വിജയത്തിന് വഴിയൊരുക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നിരാശിക്കാര്‍ക്ക് ജോലി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ചെറിയ പിഴവുകള്‍ വലിയ പ്രശ്നങ്ങളാകാതിരിക്കാന് ശ്രദ്ധിക്കണം. അത് കൂടാതെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ദിനചര്യയില്‍ മാറ്റങ്ങള്‍ വരുത്താം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സമതുലിത സമീപനം ആവശ്യമാണ്. പങ്കാളിയുമായി തുറന്ന സംഭാഷണം നടത്തുന്നത് അനുകൂലമാറ്റങ്ങള്‍ നല്‍കും സാമ്പത്തികമായി ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആത്മപരിശോധനയ്ക്കും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും മികച്ചതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. സൂക്ഷിച്ച് വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. എങ്കിലും ജോലി മേഖലയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ യാത്രകള്‍ അനുകൂലമായി വരുന്നു. പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കും. ഭാഗ്യം അനുകൂലിക്കുന്ന സമയം. പഠനത്തിലും മത്സരപരീക്ഷകളിലും നേട്ടം ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കരിയര്‍ സംബന്ധമായ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരാം. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഗുണകരമാകും. സാമ്പത്തിക നില മെച്ചപ്പെടുന്നതിനാല്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു.
കുംഭം രാശി
ഇന്നത്തെ ദിവസം കുഭം രാശിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. സാമൂഹിക അംഗീകാരം വര്‍ധിക്കും. ആരോഗ്യത്തില്‍ ചെറിയ അലസത തോന്നുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വികാരാധീനത നിയന്ത്രിക്കേണ്ട ദിനമാണ്. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. ധ്യാനം, പ്രാര്‍ത്ഥന എന്നിവ മനസ്സിന് സന്തോഷവും സമാധാനവും നല്കുന്നു.



Click it and Unblock the Notifications
